മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'എന്റെ പിള്ളേരെ കയറ്റാതെ പോകുന്നോടാ'; നടുറോഡില്‍ നെഞ്ചുവിരിച്ച് പ്രിന്‍സിപ്പല്‍, വൈറല്‍ വീഡിയോ

Google Oneindia Malayalam News

മലപ്പുറം: ബസ് ജീവനക്കാരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും തമ്മിലുള്ള പ്രശ്‌നം എപ്പോഴുമുള്ളതാണ്. ബസ് നിര്‍ത്താതെ പോകുന്നതും കണ്‍സെഷന്‍ നല്‍കാതെ പോകുന്നു എന്നൊക്കെയാണ് ഉയരുന്ന പാരാതികള്‍. ചില സമയങ്ങളില്‍ ഇതിനെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധിക്കാറുണ്ട്. ബസ് തടഞ്ഞുള്ള പല പ്രതിഷേധങ്ങളും സംഘര്‍ഷത്തില്‍ കലാശിക്കാറുമുണ്ട്. എന്നാല്‍ ഇപ്പോല്‍ മലപ്പുറത്തുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

1

സ്‌കൂളിന് മുന്നിലെ സ്‌റ്റോപ്പില്‍ ബസ് നിര്‍ത്തുന്നില്ലെന്ന് നിരന്തരമായ പരാതിയെ തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ ബസ് തടഞ്ഞുനിര്‍ത്തിയത്. താഴെക്കോട് കാപ്പുപറമ്പ് പി ടി എം എച്ച് എസ് എസ് പ്രിന്‍സിപ്പലും പ്രിന്‍സിപ്പില്‍മാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റുമായ ഡോ സക്കഈറാണ് ബസ് തടഞ്ഞത്.

2

'എല്ലാം ഞാന്‍ മറക്കാം': കോണ്‍ഗ്രസിനെക്കുറിച്ച് മമത പറഞ്ഞത് വ്യക്തമാക്കി പവാർ, ലക്ഷ്യം ബിജെപി മാത്രം'എല്ലാം ഞാന്‍ മറക്കാം': കോണ്‍ഗ്രസിനെക്കുറിച്ച് മമത പറഞ്ഞത് വ്യക്തമാക്കി പവാർ, ലക്ഷ്യം ബിജെപി മാത്രം

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രിന്‍സിപ്പല്‍ ആരെയും അറിയിക്കാതെയാണ് റോഡിലേക്ക് ഇറങ്ങിയത്. കോഴിക്കോട്- പാലക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന രാജപ്രഭ എന്ന സ്വകാര്യ ബസ് അമിത വേഗത്തില്‍ ഓടിച്ചുപോകുന്നെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു.

3

ഇതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടി ഉണ്ടായിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ബസ് തടയാന്‍ ശ്രമം നടത്തിയെങ്കിലും അമിത വേഗത്തില്‍ കടന്നുപോകുകയായിരുന്നു. തുടര്‍ന്ന് റോഡിലെ ഡിവൈഡര്‍ ക്രമീകരിച്ചാണ് പ്രിന്‍സിപ്പല്‍ ബസ് നിര്‍ത്തിയത്.

4

ബസ് തടയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറാണ്. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ബസ് തടയുന്ന സമയത്ത് ആരോ ഒരാള്‍ പകര്‍ത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രിന്‍സിപ്പലിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. പ്രിന്‍സിപ്പളായാല്‍ ഇങ്ങനെ വേണമെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്യുന്നത്.

5

ദിലീപിനെ വെറുതെ വിട്ടാലും ശിക്ഷിച്ചാലും സംഭവിക്കുക അത്: മുന്നറിയിപ്പുമായി ജോർജ് ജോസഫ്ദിലീപിനെ വെറുതെ വിട്ടാലും ശിക്ഷിച്ചാലും സംഭവിക്കുക അത്: മുന്നറിയിപ്പുമായി ജോർജ് ജോസഫ്

സോഷ്യല്‍ മീഡിയ ആളുകള്‍ പങ്കുവച്ച കമന്റുകള്‍ ഇങ്ങനെയാണ്. ഇത് പോലോത്ത അദ്ധ്യാപകരെയാണ് നാടിനാവശ്യം, അദ്ധ്യാപകന് സല്യൂട്ട്, പക്ഷെ മാസപ്പടി വാങ്ങുന്ന ആര്‍ ടി ഒയും പോലീസും ഇതൊന്നും കാണില്ല എന്നിങ്ങനെയാണ് മറ്റ് കമന്റുകള്‍. എന്നാല്‍ ചിലര്‍ വിമര്‍ശനങ്ങളും ഉന്നയിക്കുന്നുണ്ട്. ഇതുപോലെ കെ എസ് ആര്‍ ടി സി ബസ് തടയാനുള്ള ധൈര്യമുണ്ടോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

പറയാന്‍ വിട്ടുപോയി; ബീഫ് മാത്രമല്ല, പോര്‍ക്കും കഴിക്കും, ചിരി പടര്‍ത്തി നടി നിഖില വിമല്‍പറയാന്‍ വിട്ടുപോയി; ബീഫ് മാത്രമല്ല, പോര്‍ക്കും കഴിക്കും, ചിരി പടര്‍ത്തി നടി നിഖില വിമല്‍

Malappuram
English summary
Viral Video: School principal stopped the bus following a complaint that the bus was not stopping
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X