Get Updates
Get notified of breaking news, exclusive insights, and must-see stories!

പുലര്‍ച്ചെ 4.30ന് ഭര്‍ത്താവിന്റെ ഫോണിലേക്ക് സഫുവയുടെ മെസ്സേജ്; പിന്നാലെ കണ്ടത് 3 മൃതദേഹങ്ങള്‍

മലപ്പുറം: വൈലത്തൂരിനടുത്ത് ചെട്ടിയാംകിണറില്‍ യുവതിയും മക്കളും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ഭര്‍ത്താവിന്റെ വീട്ടിലാണ് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സഫുവ, മക്കളായ മര്‍ഷീഹ ഫാത്തിമ (4), മറിയം (1) എന്നിവരാണ് മരിച്ചത്. മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സഫുവ തൂങ്ങിമരിച്ചു എന്നാണ് പ്രാഥമിക നിഗമനം. ഭര്‍ത്താവിന്റെ വീട്ടിലെ പീഡനമാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ച സാഹചര്യത്തില്‍ പോലീസ് അന്വേഷണം തുടരുകയണ്. ഭര്‍ത്താവ് റാഷിദ് അലിക്ക് വാട്‌സ് ആപ്പ് സന്ദേശം അയച്ച ശേഷമാണ് സഫുവ മരിച്ചതെന്ന് സഹോദരന്‍ പറഞ്ഞു.

p

ഭര്‍ത്താവ് റാഷിദ് വീട്ടിലുണ്ടായിരുന്നു എങ്കിലും മറ്റൊരു മുറിയിലാണ് കിടന്നിരുന്നത്. ഇയാളുടെ സഹോദരിയും ഇന്നലെ വീട്ടിലുണ്ടായിരുന്നു. പുലര്‍ച്ചെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്ന് ഭര്‍ത്താവ് പറയുന്നു. 4.30ഓടെ മൊബൈലിലേക്ക് സന്ദേശം വന്നു. ഞങ്ങള്‍ പോകുകയാണ് എന്നായിരുന്നു സന്ദേശം. ഇതിന് പിന്നാലെ മുറി തുറന്നുനോക്കിയപ്പോഴാണ് രണ്ടു പെണ്‍മക്കളെയും സഫുവയെയും മരിച്ച നിലയില്‍ കണ്ടത്.

അതേസമയം, വൈകിയാണ് വിവരം അറിയിച്ചതെന്ന് സഫുവയുടെ കുടുംബം ആരോപിക്കുന്നു. സഫുവയുടെ ഫോണ്‍ കുടുംബം പരിശോധിച്ചു. മര്‍ദ്ദനം സഹിക്കാം, കുത്തുവാക്കുകളും മാനസിക പീഡനവും സഹിക്കാനാകില്ല എന്ന സന്ദേശമാണ് ഭര്‍ത്താവിന് അവസാനം അയച്ചതെന്ന് സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

രണ്ടു മക്കളെ കൊലപ്പെടുത്തി സഫുവ ആത്മഹത്യ ചെയ്തുവെന്ന് പറയുന്നത് വിശ്വസിക്കാനാകില്ലെന്ന് കുടുംബം പറയുന്നു. മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കല്‍പ്പകഞ്ചേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. താനൂര്‍ സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+