മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സഹപ്രവര്‍ത്തകന്റെ ഹൃദയവാള്‍വ് മാറ്റിവെക്കാന്‍ ഒരുദിവസത്തെ വരുമാനം മാറ്റിവെച്ച് ബസ് ജീവനക്കാരും ഉടമകളും

  • By Desk
Google Oneindia Malayalam News

മലപ്പുറം: സഹപ്രവര്‍ത്തകന്റെ ഹൃദയ ചികിത്സക്ക് ബസ്സുകളിലെ ഒരു ദിവസത്തെ വരുമാനം സംഭാവന ചെയ്ത് ജീവനക്കാരും ഉടമകളും. വേങ്ങര നെടുമ്പറമ്പ് സ്വദേശിയും ഇപ്പോള്‍ പുത്തൂര്‍ വലിയപറമ്പിലെ താമസക്കാരനുമായ ചക്കുങ്ങല്‍ കീഴ് വീട്ടില്‍ സത്താറിന്റെ ഹൃദയവാള്‍വ് മാറ്റിവെക്കുന്ന ചികിത്സക്കാണ് ധനശേഖരണം നടത്തിയത്.

അടുത്തയാഴ്ചയിലാണ് ഇദ്ദേഹത്തിന്റെ ശസ്ത്രക്രിയ . കോട്ടക്കല്‍ പുതുപ്പറമ്പ്-വേങ്ങര റൂട്ടിലെ ഗ്യാലക്‌സി, വേങ്ങര-കോട്ടക്കല്‍ ഇ.കെ ബ്രദേഴ്‌സ്, ചെമ്മാട് -വേങ്ങര-പാക്കടപ്പുറായ റൂട്ടിലോടുന്ന അല്‍അമീന്‍ എന്നിവയാണ് ധനസമാഹരണം നടത്തിയത്. ബസ്സിലെ ഡീസലിനുള്ള പണം മാത്രമാണ് വരവില്‍ നിന്നും എടുത്തത്. ബസ് ജീവനക്കാര്‍ ബസ്സ്റ്റാന്റിലും പൊതു ധനസമാഹരണം നടത്തി.

news

സഹപ്രവര്‍ത്തകന്റെ ഹൃദയ ഹൃദയവാള്‍വ് മാറ്റിവെക്കാന്‍ ഒരുദിവസത്തെ വരുമാനം മാറ്റിവെച്ച് ബസ് ജീവനക്കാരുടേയും ഉടമകളുടേയും മാതൃകാപ്രവൃത്തി ഏറെ പ്രശംസ പിടിച്ചുപറ്റി. സാധാരണക്കാറും സാമ്പത്തികമായി പ്രയാസംനേരിടുന്ന ബസ്ജീവനക്കാര്‍വരെ ഈ ഉദ്യമത്തില്‍ പങ്കാളികളായി. സഹപ്രവര്‍ത്തകന്റെ അവസ്ഥ മറ്റു ജീവനക്കാരെ ഏറെ വേദനിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണു ബസുടമകളുടെയും പിന്തുണയോടെ ഇത്തരത്തിലൊരു തീരുമാനമെടുക്കാനും സാമ്പത്തിക സഹായം കൈമാറാനും തീരുമാനിച്ചത്.

Malappuram
English summary
Workers in bus and the owners gave their one day income to help their friend for treatment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X