മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് ദളിത് വിദ്യാര്‍ഥിയെ മര്‍ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ കേസെടുക്കുന്നില്ല, പരാതിയുമായി പിതാവ് ഉന്നത പോലീസുദ്യോഗസ്ഥരെ കാണും

മലപ്പുറത്ത് ദളിത് വിദ്യാര്‍ഥിയക്ക് മര്‍ദ്ദനം: മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ കേസെടുക്കുന്നില്ല! പരാതിയുമായി പിതാവ്, ഉന്നത പോലീസുദ്യോഗസ്ഥരെ കാണും

  • By Desk
Google Oneindia Malayalam News

മലപ്പുറം: മങ്കടയില്‍ ദളിത് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മകന്റെ നെറ്റിക്ക് പിടിച്ചുതള്ളി അക്രമക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ പോലീസ് കേസെടുക്കുന്നില്ലെന്ന് അക്രമത്തിനിരയായ വിദ്യാര്‍ഥിയുടെ പിതാവ്. പോലീസിന്റെ നിലപാടിനെതിരെ ഉന്നത പോലീസുദ്യോഗസ്ഥരെ കണ്ട് പരാതിപ്പെടുമെന്നും വിദ്യാര്‍ഥിയുടെ പിതാവ് പറഞ്ഞു.

<strong>പരസ്പര സമ്മതത്തോടെയായിരുന്നില്ല: എല്ലാം നടന്നത് ബലപ്രയോഗത്തിലൂടെ, അക്ബറിനെതിരെ മാധ്യമപ്രവര്‍ത്തക!</strong>പരസ്പര സമ്മതത്തോടെയായിരുന്നില്ല: എല്ലാം നടന്നത് ബലപ്രയോഗത്തിലൂടെ, അക്ബറിനെതിരെ മാധ്യമപ്രവര്‍ത്തക!

മുഖ്യമന്ത്രിയുടെ ഗണ്‍മാനായ വാഹിദ് മാതേടത്തിലാണ് മകന്റെ നെറ്റിക്ക് പിടിച്ചുതള്ളി അക്രമിച്ച ശേഷം കേസിന്‌ പോയാല്‍ പണികിട്ടുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് അക്രമണത്തിനിരയായ യദുകൃഷ്ണ (20)യുടെ പിതാവ് അനില്‍കുമാര്‍ പറഞ്ഞു. താന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനാണെന്നും കേസിന് പോയാല്‍ പണികിട്ടുമെന്നു ഭീഷണിപ്പെടുത്തിയെന്നും ഇക്കാര്യം പോലീസിനോട് പറഞ്ഞിട്ടും മുഖവിലക്ക് എടുക്കുന്നില്ലെന്നും മങ്കട ഗ്രാമപഞ്ചായത്തംഗംകൂടിയായ അനില്‍കുമാര്‍ പറയുന്നു.

പരിക്കേറ്റ് ആശുപത്രിയില്‍

പരിക്കേറ്റ് ആശുപത്രിയില്‍

അക്രമത്തില്‍ ഗുരുതര പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിയുന്ന മകന്റെ ഈ അവസ്ഥക്ക് കാരണക്കാരനായ മുഖ്യമന്ത്രിയുടെ ഗണ്‍മാനെ പോലീസ് സംരക്ഷിക്കുകയാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ഉന്നത പോലീസ് അധികാരികള്‍ക്ക് പരാതി നല്‍കുമെന്നും അനില്‍കുമാര്‍ പറഞ്ഞു.ആറുപേരടങ്ങുന്ന സംഘത്തിനെതിരെയാണ് പോലീസില്‍ പരാതി നല്‍കിയത്. കേസില്‍ ഇതിനോടകം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 ബലം പ്രയോഗിച്ച് താക്കോല്‍ വാങ്ങിയെന്ന്

ബലം പ്രയോഗിച്ച് താക്കോല്‍ വാങ്ങിയെന്ന്


യദു കൃഷ്ണന്‍ വന്ന ആക്ടീവയുടെ താക്കോല്‍ ബലം പ്രയോഗിച്ച് വാങ്ങിയ പ്രതികള്‍ സ്‌കൂട്ടറില്‍ നിന്നും രേഖകളും മറ്റും എടുത്തതായും പരാതിയില്‍ പറയുന്നു. കുറ്റവാളികള്‍ക്കെതിരെ ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും ആക്ഷേപമുണ്ട്. ഇതു വഴി അറസ്റ്റ് ചെയ്യപ്പെടുന്ന പ്രതികള്‍ക്കു സ്‌റ്റേഷനില്‍ നിന്നു തന്നെ ജാമ്യം നല്‍കുന്നത് സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയാക്കുമെന്നും വിമര്‍ശനമുണ്ട്. എന്നാല്‍ കുട്ടിയുടെ മൊഴി പ്രകാരമാണ് കേസെടുത്തതെന്നു മങ്കട എസ്.ഐ പറയുന്നു.

 കോഴിക്കോടേക്ക് മാറ്റി

കോഴിക്കോടേക്ക് മാറ്റി

ഇതിനിടെ അക്രമത്തില്‍ പരിക്കേറ്റ യദുകൃഷ്ണനെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കിഡ്‌നിക്കേറ്റ സാരമായ പരുക്കു മൂലം വിദ്യാര്‍ഥി അവശ നിലയിലാണ്. മൂത്രാശയത്തിലൂടെ രക്തം വരുന്നതു ആശങ്കക്കിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു. കേസില്‍ മുഹമ്മദ് അഫ്‌സല്‍, ഷംസുദ്ദീന്‍, നിഷാദ്, മറ്റത്തൂര്‍ റിയാസ് എന്നിവരെയാണ് നിലവില്‍ അറസ്റ്റ്‌ചെയ്തത്. സംഘത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉണ്ടായിരുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്നും എന്നാല്‍ അദ്ദേഹം അക്രമിച്ചതിന് തെളിവില്ലെന്നും പോലീസ് പറഞ്ഞു.

കിഡ്നിക്കും തോളെല്ലിനും പരിക്ക്

കിഡ്നിക്കും തോളെല്ലിനും പരിക്ക്

കഴിഞ്ഞ 29ന് വൈകിട്ട് മൂന്നോടെ മങ്കട കുരങ്ങന്‍ ചോലയില്‍ വച്ച് ദളിത് വിദ്യാര്‍ഥിയായ യദുകൃഷ്ണന്‍ മര്‍ദനത്തിനിരയായത്. വിദ്യാര്‍ഥിയുടെ പരുക്ക് ഗുരുതരമാണ്. തോളെല്ല് പൊട്ടുകയും കിഡ്‌നിക്ക് സാരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട് മൈസൂരില്‍ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിയായ യദുകൃഷ്ണന്‍ നിലമ്പൂരില്‍ നിന്നെത്തിയ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം വിനോദസഞ്ചാര കേന്ദ്രമായ മങ്കട ആയിരനാഴിപ്പടി കുരങ്ങന്‍ ചോല സന്ദര്‍ശിക്കാനെത്തിയതായിരുന്നു. ഈ സമയം സ്വിഫ്റ്റ് കാറിലെത്തിയ ആറംഗ സംഘം ഇവരോട് സിഗരറ്റ് ആവശ്യപ്പെടുകയും ഇല്ലെന്ന് പറഞ്ഞപ്പോള്‍ ചരസ്സ് ആവശ്യപ്പെട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പറയുന്നു.

Malappuram
English summary
youth attacked in malappuram, parent to meet top cops
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X