മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വനിതാ മതില്‍ പൂര്‍ണ്ണ പരാജയമെന്ന്... യൂത്ത് കോണ്‍ഗ്രസ്സ് മലപ്പുറത്ത് വെള്ളത്തില്‍ വരച്ച് പ്രതിഷേധിച്ചു!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: സര്‍ക്കാറിന്റെ ഉപയോഗിച്ച് സിപിഎം നടത്തിയ വനിതാ മതില്‍ പൂര്‍ണ്ണ പരാജയമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് മലപ്പുറത്ത് ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് പാര്‍ലിമെന്റ് കമ്മിറ്റി മലപ്പുറത്ത് വെള്ളത്തില്‍ വരച്ച് പ്രതിഷേധിച്ചു.

ശബരിമല വിഷയത്തിൽ പ്രതികരിച്ച് മോദി; ആചാരവുമായി ബന്ധപ്പെട്ടത്,ഇന്ദു മൽഹോത്രയുടെ കുറിപ്പ് ചർച്ചയാകണം!

സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഴുവന്‍ ദുരുപയോഗം ചെയ്ത് കേരളത്തിന്റെ നവോത്ഥാനം സംരക്ഷിക്കാന്‍ എന്ന പേരില്‍ നടത്തിയ വനിതാ മതില്‍ പൂര്‍ണ്ണ പരാജയമായി, പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന നവോത്ഥാനം വെള്ളത്തില്‍ വരച്ച വരപോലെയാണെന്നു കെ പി സി സി സെക്രട്ടറി വി എ കരിം. പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Youth Congress

വെള്ളാപ്പള്ളിയും,സുഗതനും അണിനിരന്ന മതില്‍ വര്‍ഗ്ഗീയ മതിലാണെന്ന് കേരളം തിരിച്ചറിഞ്ഞു, പല ഭാഗത്തും വനിതകളെ കിട്ടാതെ മതില്‍ വിടവ് വന്നത് ഇതിന്റെ തെളിവാണ്. ആര്‍ എസ് എസ് നെ ഭയന്ന്‌ന്യൂനപക്ഷങ്ങളെ ക്ഷണിക്കാതിരുന്ന നടപടി തെറ്റായിരുന്നു എന്ന് തെളിഞ്ഞിരിരിക്കുന്നു. സ്വന്തം എം എല്‍ എ യില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകയെ സംരക്ഷിക്കാന്‍ പറ്റാത്തവര്‍ സ്ത്രീ സുരക്ഷയെ പറ്റി വീമ്പു പറയുന്നത് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു എന്നും അദ്ദേഹം പറഞ്ഞു. ഒരു നവോത്ഥാന ചരിത്രവും പറയാനില്ലാത്തവര്‍ പുതിയ നവോത്ഥാന ചരിത്രം രചിക്കാന്‍ കേരളത്തെ ഭ്രാന്താലയമാക്കുകയാണ്.

ഡി സി സി യില്‍ നിന്നും പ്രകടനമായ് എത്തിയ പ്രവര്‍ത്തകര്‍ കുന്നുമ്മലില്‍ സജ്ജമാക്കിയ വെള്ളത്തില്‍ പെയിന്റു കൊണ്ട് നവോത്ഥാനം എന്നെഴുതിയാണ് പ്രതിഷേധിച്ചത്.പാര്‍ലിമെന്റ് കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളി അദ്ധ്യക്ഷത വഹിച്ചു, വീക്ഷണം മുഹമ്മദ്, പി.കെ.നൗഫല്‍ ബാബു, പി.നിധീഷ്, അഷ്‌റഫ് പറക്കുത്ത്,ലത്തീഫ് കൂട്ടാലുങ്ങല്‍, ഹുസൈന്‍ കണ്ണമംഗലം,അന്‍വര്‍ അരൂര്‍, സി എച്ച്.അനീസ്, റാഷിദ് പൂക്കോട്ടൂര്‍, റാഷിദ് വട്ടപ്പാറ എന്നിവര്‍ പ്രസംഗിച്ചു,

നവോത്ഥാന മൂല്യങ്ങളെ തകര്‍ക്കാനും കേരളത്തെ മത വര്‍ഗ്ഗീയ നാടാക്കി മാറ്റാനും ശ്രമിക്കുന്ന ശിഥിലീകരണ ശക്തികള്‍ക്കെതിരെ കേരളത്തിലെ സ്ത്രീ സമൂഹം നടത്തിയ വനിത മതില്‍ ചരിത്ര വിജയമായത് കേരളീയ സ്ത്രീത്വത്തിന്റെ യശസ്സ് ഉയര്‍ത്തിയിരിക്കുകയാണ്. വനിത മതിലിനെ പരാജയപ്പെടുത്താന്‍ സംഘ്പരിവാറും യു.ഡി.എഫും ഒന്നിച്ച് നടത്തിയ സകല നുണപ്രചാരണങ്ങളെയും പ്രബുദ്ധരായ മലയാളി സ്ത്രീകള്‍ തള്ളിക്കളഞിരിക്കുന്നു.

ലീഗിന്റെത് അല്ലാത്ത മറ്റു പരിപാടികള്‍ക്ക് മുസ്ലിം സ്ത്രീകളുടെ സാന്നിദ്ധ്യം കുറക്കാന്‍ അവസരോചിതം മതവിധി പുറപ്പെടിക്കുന്ന മുല്ലമാരുടെ തിട്ടൂരം പൊളിച്ചടക്കി മലബാറില്‍ ലക്ഷക്കണക്കായ ന്യൂനപക്ഷ സമുദായത്തിലെ സ്ത്രീകളാണ് വനിത മതിലിന്റെ ഭാഗമായതെന്നും ഈ മാറ്റം സ്വാഗതാര്‍ഹമാണെന്നും ഐ.എന്‍.എല്‍ ജില്ല പ്രസിഡന്റ് സമദ് തയ്യിലും ജനറല്‍ സിക്രട്ടറി അഡ്വ.ഒ.കെ തങ്ങളും സംയുക്ത പ്രസ്ഥാവനയില്‍ പറഞ്ഞു .

Malappuram
English summary
Youth congress against woman wall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X