കല്ലട ബസിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; കൊണ്ടോട്ടിയിൽ ബസ് തടഞ്ഞു, കല്ലട 'കൊല്ലട'യാക്കി!!
മലപ്പുറം: യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസായ കല്ലട ട്രാവല്‍സിന്റെ കോഴിക്കോട് നിന്ന് ചെന്നൈ ലേക്കുള്ള ബസിനെ കൊണ്ടോട്ടിയില്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ തടയുകയും കല്ലട എന്നുള്ള പേരിന് മുകളില്‍ കൊല്ലട എന്ന സ്റ്റിക്കര്‍ പതിക്കുകയും, അപായ ചിഹ്നമുള്ള സ്റ്റിക്കര്‍ പതിക്കുകയും ചെയ്തു.
എറണാകുളത്ത് കല്ലട ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ധിച്ച സംഭവത്തിന് ശേഷം രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് വെച്ച് യാത്രക്കാരിയെ കയറിപ്പിടിച്ച് പീഢിപ്പിക്കാന്‍ ശ്രമിച്ച ജീവനക്കാരനെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റു ചെയ്ത സംഭവവുമുണ്ടായത്.കല്ലട ബസ് ജീവനക്കാരും, ഉടമകളും കേരളത്തിലെ പൊതു സമൂഹത്തെ വെല്ലുവിളിക്കുകയാണ്, ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് മോട്ടോര്‍ വാഹന വകുപ്പിനും, പോലീസിനുമുള്ളത്,ഗവണ്‍മെന്റിന്റെ പരിപൂര്‍ണ്ണ പിന്തുണയിലാണ് ഇവര്‍ ഇത്തരം അതിക്രമങ്ങള്‍ കാണിക്കുന്നതെന്ന് യൂത്ത്‌കോണ്‍ഗ്രസ് ആരോപിച്ചു.

കൊണ്ടോട്ടി പതിനേഴില്‍ നിന്ന് ബസ്‌ന് മുന്നില്‍ മുദ്രാവാക്യവുമായ് എത്തിയ പ്രവര്‍ത്തകര്‍ പ്രകടനമായ് തുടങ്ങി കൊണ്ടോട്ടി ബസ്റ്റാന്റിന് മുന്നില്‍ ബസ് തടഞ്ഞിട്ടു,പാര്‍ലിമെന്റ് കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളി, ജൈസല്‍ എളമരം, പി.നിധീഷ്, അഷ്‌റഫ് പറക്കുത്ത്, ലത്തീഫ് കൂട്ടാലുങ്ങല്‍, അന്‍വര്‍ അരൂര്‍, ജമാല്‍ കരിപ്പൂര്‍, മുസ്തഫ വാഴക്കാട്, സി.വി.സക്കറിയ,ഷംസു മപ്രം, എപി അബ്ദുറഹിമാന്‍, റഫീഖ് പള്ളിക്കല്‍ എന്നിവര്‍ സംസാരിച്ചു.
കല്ലട ബസ്സിനകത്ത് യാത്ര ചെയ്യുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അഡീഷണല്‍ ഡ്രൈവറെ തേഞ്ഞിപ്പലം പോലിസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ ഇന്നലെ കോടതി റിമാന്‍ഡ് ചെയ്തു. മണിപ്പാലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സില്‍ കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്നു തമിഴ്‌നാട് തൃശ്ശിനാപള്ളി സ്വദേശിനിയായ യുവതി. കണ്ണൂരില്‍ നിന്ന് വിമാനത്തില്‍ യാത്ര ചെയ്യാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നായിരുന്നു ഇവര്‍ കല്ലട ബസ്സില്‍ കയറിയത്.
ദേശീയപാത കാക്കഞ്ചേരി എത്തിയപ്പോഴായിരുന്നു രാത്രി ഒന്നരയോടെയാണ് അഡീഷണല്‍ ഡ്രൈവര്‍ കോട്ടയം സ്വദേശി ജോണ്‍സണ്‍ ജോസഫ് 39കാരിയായ യുവതിയെ കയറി പിടിച്ച് പീഢനത്തിന് ശ്രമിച്ചതെന്നാണ് പരാതി. തുടര്‍ന്ന് യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ ഓടിയെത്തി ഇയാളെ പിടികൂടി തേഞ്ഞിപ്പലം പോലീസ് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു.
പ്രകോപിതരായ യാത്രക്കാര്‍ ബസിന്റെ ചില്ല് അടിച്ച് തകര്‍ത്തു. തൃശിനാ പള്ളിയിലെ ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു യുവതി. ബസ് പോലിസ് പിടിച്ചെടുക്കുകയും ഡ്രൈവറെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജറാക്കി. മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സേ്റ്റഷനിലെത്തി ഡ്രൈവറെ ചോദ്യം ചെയ്തു. ഇരുപത്തിയഞ്ചുകാരിയായ യുവതി ഉറങ്ങുന്നതിനിടെയായിരുന്നു പീഢനശ്രമം.
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരായ റജിമോന്‍ കെ.വി, അബ്ദുല്‍ ഗഫൂര്‍ പി എന്നിവരുടെ നേതൃത്വത്തില്‍ ബസ്സ് പരിശോധന നടത്തി. അതേ സമയം സംഭഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അധ്യക്ഷ എം. സി. ജോസഫെയ്‌നിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. കല്ലട ബസ് ഉടമയെ കമ്മീഷന്‍ ആസ്ഥാനത്ത് വിളിച്ചു വരുത്തി വിശദീകരണം തേടും.
സ്ത്രീകള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ കല്ലട ബസ് എന്തെല്ലാം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കമ്മീഷന്‍ പരിശോധിക്കുമെന്നും എം. സി. ജോസഫെയ്ന്‍ പറഞ്ഞു. യാത്രക്കിടെ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് പോലും ബസിലെ ജീവനക്കാര്‍ സ്ത്രീകള്‍ക്ക് ബസ് നിര്‍ത്തികൊടുക്കുന്നില്ലെന്ന് കമ്മീഷന് പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇക്കാര്യവും അന്വേഷിക്കും. യാത്രക്കിടെ ബസ് ജീവനക്കാരന്‍ തന്നെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് ഗൗരവമായാണ് കാണുന്നതെന്നും കമ്മീഷന്‍ അറിയിച്ചു.












Click it and Unblock the Notifications