ഉദ്ധവിന്റെ ഗ്രീന്‍ സിഗ്നല്‍, മുന്നിലിറങ്ങി ആദിത്യ, ചതിച്ചവരോട് കണക്ക് ചോദിക്കും, പ്ലാന്‍ ഇങ്ങനെ
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയെ വീണ്ടും കെട്ടിപ്പടുക്കാനിറങ്ങി ആദിത്യ താക്കറെ. ഉദ്ധവ് താക്കറെയുടെ നിര്‍ദേശപ്രകാരമാണ് അദ്ദേഹം രംഗത്തിറങ്ങിയിരിക്കുന്നത്. ശിവസേന സംഘടനയുടെ മുഖമായി ഇനി ആദിത്യ മാറുമെന്നാണ് വിവരം. പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തിയവര്‍ക്കുള്ള മറുപടിയാണ് ഇനി വരാന്‍ പോകുന്നത്.
ഷിന്‍ഡെയ്ക്കൊപ്പം നേതാക്കള്‍, ഉദ്ധവിനൊപ്പം ജനങ്ങള്‍, ശിവസേനയുടെ തിരിച്ചുവരവിന് പ്ലാന്‍ ഇങ്ങനെ
പക്ഷേ അത് എളുപ്പമല്ലെന്ന് ഉദ്ധവിന് അറിയാം. പക്ഷേ അത് അസാധ്യവുമല്ല. മുംബൈയും താനെയും മാത്രമല്ല, സംസ്ഥാനം മുഴുവന്‍ പാര്‍ട്ടിയെ ശക്തമാക്കാന്‍ പോകുന്ന പ്ലാനുമായിട്ടാണ് ആദിത്യ രംഗത്തിറങ്ങുന്നത്. മത്സരം ദേവേന്ദ്ര ഫട്നാവിസുമായിട്ടാണെന്ന സൂചനയാണ് ശിവസേന നല്‍കുന്നത്. വിശദമായ വിവരങ്ങളിലേക്ക്...

മുംബൈക്ക് പുറത്തേക്കുള്ള ആദ്യത്തെ റാലിയാണ് പാര്‍ട്ടി പിളര്‍ന്നതിന് ശേഷം ആദിത്യ നടത്തിയിരിക്കുന്നത്. ഇത് കൃത്യമായുള്ള സന്ദേശമാണ്. മുംബൈയില്‍ മാത്രം ഒതുങ്ങുന്നതല്ല തങ്ങളുടെ ലക്ഷ്യമെന്നാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഉദ്ധവ് പാര്‍ട്ടിയെ അടിത്തട്ട് മുതല്‍ ശക്തമാക്കാന്‍ ആദിത്യ താക്കറെയ്ക്ക് ചുമതല നല്‍കിയിരുന്നു. തങ്ങളുടെ ശിവസേനയാണ് യഥാര്‍ത്ഥമെന്നും, നല്ലതെന്നും ആദിത്യ പറയുന്നു. മുംബൈക്ക് പുറത്ത് ഗ്രാമീണ മേഖലയിലെ വോട്ടുകള്‍ നേടിയെടുക്കുക കൂടിയാണ് ആദിത്യ താക്കറെ യാത്രയിലൂടെ ലക്ഷ്യമിടുന്നത്.

ത്രിദിന യാത്രയാണ് ആദിത്യ ആരംഭിച്ചത്. ശിവ സന്‍വാദ് യാത്ര എന്നയാണ് ഇതിന് പേര്. താനെ, നാസിക്, അഹമ്മദ്നഗര്‍, ഔറംഗബാദ് എന്നിവിടങ്ങളിലായിട്ടാണ് യാത്ര. റോഡ് മാര്‍ഗമാണ് യാത്ര നടക്കുന്നത്. പ്രവര്‍ത്തകരുടെ റാലിയും ഇതിനിടെ നടത്തുന്നുണ്ട്. പരമാവധി പ്രവര്‍ത്തകരെ ശിവസേനയിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. ഉദ്ധവിനൊപ്പം ഉള്ളവരെ കണ്ടെത്തുകയാണ് ആദിത്യ ചെയ്യുന്നത്. പാര്‍ട്ടിയില്‍ നിന്ന് ഷിന്‍ഡെ പക്ഷത്തേക്കുള്ള പോക്ക് തടയുക എന്ന നിര്‍ണായക ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്.

ബിഎംസി തിരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തില്‍ അടിത്തറ പൊളിഞ്ഞിട്ടില്ലെന്ന് ഉറപ്പാക്കാന്‍ കൂടിയുള്ള നീക്കമാണിത്. ബിഎംസി പിടിച്ചാല്‍ അതോടെ മുന്നിലുള്ള പ്രതിസന്ധി കാലം ഉദ്ധവിനും ആദിത്യക്കും മാറും. ബാല്‍ താക്കറെയുമായുള്ള ശിവസൈനികരുടെ വൈകാരിക ബന്ധമാണ് ഉദ്ധവും ആദിത്യതെയും ഇവിടെ തിരിച്ചുവരവിനായി ഉപയോഗിക്കുന്നത്. ഉദ്ധവിന് സുഖമില്ലാത്ത സമയത്ത് പാര്‍ട്ടിയില്‍ വിമത നീക്കം നടത്തിയ വില്ലന്മാരായിട്ടാണ് ഷിന്‍ഡെ പക്ഷത്തെ ആദിത്യ ഉയര്‍ത്തിക്കാണിക്കുന്നത്.

ഉദ്ധവ് വളരെയധികം വിശ്വസിക്കുന്നത് വഞ്ചിച്ചുവെന്നും, പിന്നില്‍ നിന്ന് കുത്തിയെന്നും ആദിത്യ പറയുന്നു. ഇത് ശിവസേനയുടെ കോര്‍ വോട്ടര്‍മാരില്‍ വലിയ വികാര വിക്ഷോഭങ്ങള്‍ ഉണ്ടാക്കിയാല്‍ അത് ഏറ്റവുമധികം ദോഷം ചെയ്യുക ബിജെപിയാണ്. അവരാണ് ഇതിന് പിന്നിലെന്ന് എല്ലാവര്ക്കും അറിയാം. ശിവസേന 80 ശതമാനത്തോളം സാമൂഹ്യ പ്രവര്‍ത്തനത്തിനും 20 ശതമാനം രാഷ്ട്രീയത്തിനുമാണ് പ്രാധാന്യം നല്‍കുന്നത്. വൃത്തിക്കെട്ട രാഷ്ട്രീയം ഞങ്ങള്‍ കളിക്കില്ല. അതാണ് ഈ വിമത നീക്കം ഉണ്ടാവാനും ഞങ്ങള്‍ വഞ്ചിക്കപ്പെടാനും കാരണമായത്.

ചെറുപ്പം മുതലേ നല്ല ആളുകള്‍ക്ക് രാഷ്ട്രീയത്തില്‍ ഇടമില്ലെന്നാണ് ഞാന്‍ കേട്ടത്. ഞാന്‍ രാഷ്ട്രീയത്തിലേക്ക് വരരുതെന്നും വിചാരിച്ചിരുന്നു. ഇപ്പോഴുള്ള രാഷ്ട്രീയ നാടകം അത് സ്ഥിരീകരിക്കുന്നു. എന്നാല്‍ ഇപ്പോഴുള്ള സാഹചര്യം എനിക്ക് മാറ്റണം. നല്ല ആളുകള്‍ക്കും രാഷ്ട്രീയം നടത്താന്‍ സാധിക്കുമെന്ന് എനിക്ക് തെളിയിക്കണം. നിങ്ങളുടെ പിന്തുണ എനിക്ക് ആവശ്യമാണെന്നും പ്രവര്‍ത്തകരോട് ആദിത്യ പറഞ്ഞു. എംപിമാരും എംഎല്‍എമാരും എന്ത് ചെയ്യുമെന്ന് ഞങ്ങള്‍ അന്വേഷിച്ചിരുന്നില്ല. അവരെ പൂര്‍ണമായി വിശ്വസിക്കുകയാണ് ചെയ്തത്. എന്നാല്‍ ആ വിശ്വാസത്തെയാണ് അവര്‍ വഞ്ചിച്ചത്. ഇപ്പോഴത്തെ രാഷ്ട്രീയത്തില്‍ മനുഷ്യത്വമില്ലെന്നും ആദിത്യ പറഞ്ഞു.
നിത്യ മേനോന് വിവാഹിതയാവുന്നു? വരന് മലയാളത്തിലെ സൂപ്പര്‍ താരം, നടിയുടെ ചിത്രങ്ങൾ കാണാം
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications