
ഷിന്‍ഡെയ്‌ക്കൊപ്പം നേതാക്കള്‍, ഉദ്ധവിനൊപ്പം ജനങ്ങള്‍, ശിവസേനയുടെ തിരിച്ചുവരവിന് പ്ലാന്‍ ഇങ്ങനെ
മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ നേതാക്കളാല്‍ വെറുക്കപ്പെട്ടിരിക്കുന്ന ഉദ്ധവ് താക്കറെ തിരിച്ചുവരവിന് ഒരുങ്ങുന്നു. നേതാക്കളെല്ലാം ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കൊപ്പമാണെങ്കിലും ജനങ്ങള്‍ കൂടെയുണ്ടെന്ന ഉറപ്പിലാണ് ഉദ്ധവ്. ജനങ്ങള്‍ക്കിടയിലേക്കാണ് അദ്ദേഹം ഇറങ്ങുന്നത്. സുപ്രധാനമായൊരു വോട്ടുബാങ്ക് ഭിന്നിച്ചിരിക്കുകയാണ്. ഇനിയുള്ള ലക്ഷ്യം ഉത്തരേന്ത്യന്‍ വോട്ടര്‍മാരെയാണ്.
എളുപ്പമായിരുന്നില്ല പോരാട്ടം, കൗണ്‍സിലറില്‍ തുടങ്ങി രാഷ്ട്രപതി പദത്തില്‍, ദ്രൗപതിയുടെ നേട്ടം ഇങ്ങനെ
ബിഎംസിയിലെ മികച്ച ഭരണവും, ഉദ്ധവിനുള്ള പ്രതിച്ഛായയും ഇപ്പോഴും ശിവസേനയ്ക്ക് അനുകൂല ഘടകമാണ്. മുംബൈയില്‍ അടക്കം ഇപ്പോഴും മുന്നേറാന്‍ സാധിക്കുമെന്ന വിശ്വാസം ഉദ്ധവിനുണ്ട്. എന്നാല്‍ ഷിന്‍ഡെ പക്ഷം പുതിയൊരു ഇടത്തേക്ക് മാറിയ ശേഷം കരുത്ത് തെളിയിക്കേണ്ടത് അവര്‍ക്ക് നിര്‍ണായകമാണ്. വിശദമായ വിവരങ്ങളിലേക്ക്....
23 വര്‍ഷത്തിന് ശേഷം റേവയില്‍ കോണ്‍ഗ്രസിന് മേയര്‍; മധ്യപ്രദേശില്‍ രണ്ടാം ഘട്ടത്തില്‍ കസറി കമല്‍നാഥ്

പുതിയൊരു വോട്ടുബാങ്കിനെ രൂപപ്പെടുത്തിയെടുക്കാനാണ് ഉദ്ധവിന്റെ ശ്രമം. മുംബൈയില്‍ താമസിക്കുന്ന ഉത്തരേന്ത്യക്കാരുടെ വലിയൊരു കൂട്ടായ്മയെ ഉദ്ധവ് കഴിഞ്ഞ ദിവസം കണ്ടിരുന്നു. ഉദ്ധവിന്റെ ഭരണത്തില്‍ വലിയ നേട്ടം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇത് ഒരിക്കലും രാജ് താക്കറെയ്‌ക്കോ ഷിന്‍ഡെ പക്ഷത്തിനോ ലഭിക്കില്ല. പക്ഷേ ബിജെപിയാണ് ഇതിന്റെ അവകാശികള്‍. അത് ഭിന്നിപ്പിക്കാന്‍ ഉദ്ധവിന് സാധിക്കും. കാരണം ജനപ്രിയ ബ്രാന്‍ഡാവാന്‍ രണ്ടര വര്‍ഷം കൊണ്ട് ഉദ്ധവിന് സാധിച്ചിട്ടുണ്ട്. പോരാട്ടം ദേവേന്ദ്ര ഫട്‌നാവിസും തമ്മിലായിരിക്കും.

അതേസമയം നേതാക്കള്‍ മാത്രമേ ഉദ്ധവിനെ കൈവിട്ട് പോയിട്ടുള്ളൂ എന്ന് ഇപ്പോഴും കൂടെയുള്ളവര്‍ പറയുന്നു. ജനങ്ങളുടെ പിന്തുണയോടെ പുതിയൊരു ശിവസേനയെ തന്നെ അവതരിപ്പിക്കാനാണ് ഉദ്ധവിന്റെ ശ്രമം. ബിഎംസി നിലവില്‍ ഉദ്ധവ് പക്ഷം കൈവിടാനുള്ള സാധ്യത വളരെ കൂടുതലാണ്. പാര്‍ട്ടിയിലെ വിള്ളലിനെ തുടര്‍ന്ന് വോട്ടുബാങ്കും ഭിന്നിച്ച് പോയിട്ടുണ്ട്. മറാത്താ വോട്ടുബാങ്കാണ് ഉദ്ധവിന്റെ പാര്‍ട്ടിയുടെ അടിത്തറ. മണ്ണിന്റെ മകനെന്ന താക്കറെ കുടുംബത്തിന്റെ വാദത്തിനും അടി കിട്ടിയിരിക്കുകയാണ്. അതേ തുടര്‍ന്നാണ് പുതിയ വോട്ടുബാങ്കിനായി പ്രവര്‍ത്തനം ഇരട്ടി വേഗത്തിലാക്കിയത്.

മറാത്താ വോട്ടുബാങ്ക് പതിയെ തിരിച്ചുപിടിക്കാനാവുമെന്ന് ഉദ്ധവിന് അറിയാം. അതിനൊപ്പം തന്നെ പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുബാങ്കും ഒപ്പം ഉത്തരേന്ത്യന്‍ വോട്ടര്‍മാരെയും കൂടെ നിിര്‍ത്താനാണ് ശ്രമം. ശിവസേനയുടെ അന്യസംസ്ഥാന വിദ്വേഷമൊക്കെ മാറിയെന്ന് എല്ലാവര്‍ക്കുമറിയാം. നിലവില്‍ അത്തരം ഇമേജ് രാജ് താക്കറെയ്ക്കാണ് ഉള്ളത്. ബിഎംസിയില്‍ 18 മുതല്‍ ഇരുപത് ശതമാനത്തോളം വരുന്നതാണ് ഉത്തരേന്ത്യന്‍ വോട്ടര്‍മാര്‍. യുപിയില്‍ നിന്നും ബീഹാറില്‍ നിന്നുമുള്ളവരാണ് ഈ വോട്ടര്‍മാര്‍. ബിഎംസിയിലെ അന്‍പതോളം വാര്‍ഡുകളില്‍ ഇവരുടെ സാന്നിധ്യം ശക്തമാണ്. 227 സീറ്റാണ് മൊത്തം ബിഎംസിയില്‍ ഉള്ളത്.

40 മുതല്‍ 45 വരെ വാര്‍ഡുകളില്‍ വേറെയും ഇവരുടെ സാന്നിധ്യമുണ്ട്. ഉദ്ധവ് ഈ കളി തുടങ്ങിയതിന് കാരണം കോണ്‍ഗ്രസ് ദുര്‍ബലമായതാണ്. ഇതോടെ ഉത്തരേന്ത്യന്‍ വോട്ടര്‍മാര്‍ ബിജെപിയിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. 2017ല്‍ ബിഎംസിയില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ശിവസേന 82 സീറ്റാണ് നേടിയത്. എന്നാല്‍ ബിജെപിയുമായി സഖ്യമുണ്ടായപ്പോള്‍ 84 സീറ്റ് ശിവസേനയുണ്ടായിരുന്നു. ബിജെപിയില്‍ ഉത്തരേന്ത്യന്‍ മുഖങ്ങള്‍ ധാരാളമുണ്ട്. വിദ്യ താക്കൂര്‍, രമേശ് താക്കൂര്‍, രാജ് ഹാന്‍സ് പോലുള്ളവര്‍ അതില്‍ വരും. കോണ്‍ഗ്രസിന് സഞ്ജയ് നിരുപം അടക്കമുള്ളവരുണ്ട്. എന്‍സിപിക്ക് നവാബ് മാലിക്കുമുണ്ട്.

ശിവസേനയ്ക്കാണെങ്കില്‍ ഉത്തരേന്ത്യന്‍ മുഖങ്ങളായിട്ടുള്ള നേതാക്കളില്ല. ഇനി വളര്‍ത്തിയെടുക്കുകയാണ് വേണ്ടത്. വലിയൊരു രാഷ്ട്രീയ പ്രതിസന്ധി മുന്നില്‍ നില്‍ക്കുന്നതിനാല്‍ അത് വേണ്ടി വരും. ബിഎംസി പിടിച്ചാല്‍ ഉദ്ധവിന് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാം. എല്ലാ വിഭാഗം ജനങ്ങളിലേക്കും വ്യാപിക്കാനാണ് ശിവസേന ഒരുങ്ങുന്നത്. ബിഎംസി പിടിച്ചാല്‍ ദേവേന്ദ്ര ഫട്‌നാവിസിനെതിരെ മാനസിക മുന്‍തൂക്കം ഉദ്ധവിന് ലഭിക്കും. ഷിന്‍ഡെ പക്ഷം യഥാര്‍ത്ഥ ശിവസേനയല്ലെന്ന് തെളിയിക്കാനും സാധിക്കും. പാര്‍ട്ടിയെ പൊളിച്ചെഴുതാനുള്ള ചുമതല ആദിത്യ താക്കറെയാണ്. സംസ്ഥാന പര്യടനത്തിന് ഒരുങ്ങുകയാണ് ആദിത്യ.