Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി തുനിഷയുടെ ആത്മഹത്യ ലൗ ജിഹാദ് കേസ്; അവകാശവാദവുമായി അമ്മാവന്‍

മുംബൈ: നടി തുനിഷ ശര്‍മയുടെ മരണം സാധാരണമല്ലെന്നും, അവള്‍ ലൗ ജിഹാദിന്റെ ഇരയാണെന്നും അമ്മാവന്‍ പവന്‍ ശര്‍മ. കേസില്‍ ലവ് ജിഹാദ് സംബന്ധിച്ച കാര്യങ്ങളും പോലീസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുനിഷയുടെ ആത്മഹത്യ നൂറ് ശതമാനവും ലവ് ജിഹാദില്‍ വരുന്നതാണ്.

പക്ഷേ പോലീസ് ഈ കേസ് അന്വേഷിക്കുകയാണ് വേണ്ടതെന്നും പവന്‍ ശര്‍മ പറഞ്ഞു. ഈ അന്വേഷണം എല്ലാ തരത്തിലും അന്വേഷിക്കണം. ഓരോ ആംഗിളില്‍ നിന്നും അന്വേഷണം നടത്തണം. ഇത് ആത്മഹത്യയാണോ, മറ്റ് വല്ലതുമാണോ എന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഒരു ദൃശ്യങ്ങളും നമുക്ക് ലഭ്യമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

1

അതേസമയം തുനിഷയുടേത് ആത്മഹത്യയാണെന്ന പോലീസ് വാദത്തിനെതിരെയും അമ്മാവന്‍ രംഗത്തെത്തി. പോലീസ് ഇതുവരെ കൃത്യമായ അന്വേഷണം നടത്തിയിട്ടില്ല. ആ സാഹചര്യത്തില്‍ എങ്ങനെയാണ് ഇതൊരു ആത്മഹത്യയാണെന്ന് അവര്‍ പറയുക. നേരത്തെ തന്നെ അവര്‍ ആ നിഗമനത്തിലെത്തിയിരിക്കുകയാണ്. ആദ്യം അവര്‍ പൂര്‍ണമായ ഒരു അന്വേഷണം നടത്തട്ടെ.

അതിന് ശേഷം തീരുമാനിക്കാം, അതൊരു ആത്മഹത്യയാണോ അതല്ലെങ്കില്‍ ലൗ ജിഹാദാണോയെന്നും പവന്‍ ശര്‍മ പറഞ്ഞു. പോലീസിനെതിരെ കടുത്ത ആരോപണങ്ങളാണ് പവന്‍ ശര്‍മ ഉന്നയിച്ചിരിക്കുന്നത്. ഇതുവരെ കുടുംബത്തില്‍ നിന്ന് കാര്യമായിട്ടുള്ള വിവരങ്ങള്‍ പോലീസ് തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Health Care: ഇതൊക്കെ വീട്ടിലുണ്ടോ? മഞ്ഞുകാലത്ത് കഴിക്കണം, ഇതാ ആരുമറിയാത്ത ഗുണങ്ങള്‍!!

പോലീസ് ഇതുവരെ തുനിഷയുടെ കുടുംബാംഗങ്ങളില്‍ നിന്ന് മൊഴി എടുത്തിട്ടില്ല. സീഷാന്റെ കുടുംബത്തില്‍ നിന്ന് ആരെങ്കിലും തുനിഷയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് വന്നിട്ടില്ല. അങ്ങനെ ആശ്വസിപ്പിക്കാന്‍ വന്നിട്ടുണ്ടെങ്കില്‍, അവര്‍ ഞങ്ങളെ കാണുമായിരുന്നു. എന്നാല്‍ അവന്റെ കുടുംബത്തില്‍ നിന്ന് ആരെങ്കിലും വന്നതായി ഞങ്ങള്‍ക്ക് അറിയില്ലെന്നും പവന്‍ ശര്‍മ വ്യക്തമാക്കി.

അതേസമയം തുനിഷയുടെ സംസ്‌കാര ചടങ്ങുകകള്‍ ഇന്നലെയാണ് ഗോദേവ് ശ്മശാന്‍ ഭൂമിയില്‍ നടന്നത്. അവരു കുടുംബാംഗങ്ങളും, ടിവി ഷോയിലെ സുഹൃത്തുക്കളും ചടങ്ങിനെത്തിയിരുന്നു. മകളുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ തുനിഷയുടെ അമ്മ ബോധം കെട്ട് വീഴുകയും ചെയ്തു.

അന്ത്യകര്‍മങ്ങള്‍ക്കിടെ തുനിഷയുടെ അമ്മ മയങ്ങി വീഴുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. നടിയുടെ പിതാവ് 2018ലാണ് മരിച്ചത്. തുനിഷയുടെ എല്ലാ കാര്യങ്ങള്‍ക്കും പിന്തുണയേകി മുന്നിലുണ്ടായിരുന്നത് അവരുടെ അമ്മയായിരുന്നു. മയങ്ങി വീണ ഇവരെ ഉടനെ തന്നെ കസേരയിലേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞ ദിവസം തന്നെ ഇവര്‍ക്ക് തീരെ സുഖമില്ലായിരുന്നു. മകളുടെ മരണത്തില്‍ അമ്മ തകര്‍ന്ന് പോയതായി ബന്ധുക്കള്‍ പറയുന്നു. തുനിഷയുടെ സുഹൃത്ത് ഷഫാക്ക് നാസ് ഖാന്‍ കരയുന്നതും വീഡിയോയില്‍ കാണാം. തുനിഷയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്ന ഷഫാക്ക്. അതേസമയം ഷീസാനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+