'മുംബൈയില്‍ ഫ്‌ളാറ്റുകള്‍, വിദേശ യാത്രകള്‍, റോളക്‌സ് വാച്ച്' സമീര്‍ വാംഖഡെയെ പൂട്ടി റിപ്പോര്‍ട്ട്
മുംബൈ: എന്‍സിബി ഓഫീസര്‍ സമീര്‍ വാംഖഡെയ്‌ക്കെതിരെ പുറത്തുവന്നിരിക്കുന്നത് വന്‍ തെളിവുകള്‍. ആര്യന്‍ ഖാന്‍ കേസില്‍ ആഴത്തിലുള്ള അഴിമതിയാണ് നടന്നതെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. പല കേസുകളിലും ഇത്തരം അഴിമതികള്‍ നടന്നതായി കേന്ദ്ര ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്. കാരണം ആര്യനെ കുടുക്കാനായിട്ടാണ് അദ്ദേഹത്തിന്റെ പേര് എഫ്‌ഐആറില്‍ അടക്കം എഴുതി ചേര്‍ത്തതെന്ന് കണ്ടെത്തിയിട്ടുണ്ട്.
സ്വത്തുക്കളുടെ കാര്യത്തിലും സമീര്‍ മുമ്പനായിരുന്നു. അദ്ദേഹത്തിന്റെ ശമ്പളമോ, മറ്റ് വരുമാനമോ ആയി ചേര്‍ന്നുപോകാത്ത തരത്തിലായിരുന്നു സമീറിന്റെ ലൈഫ് സ്റ്റൈല്‍. അനധികൃതമായി ധാരാളം സ്വത്ത് ഇയാള്‍ സമ്പാദിച്ചിരുന്നുവെന്നാണ് കണ്ടെത്തല്‍.

കുടുംബത്തോടൊപ്പം പലവതണ സമീര്‍ വാംഖഡെ വന്‍ തുക ചെലവാക്കി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നുവെന്നാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ട് എന്‍ഡിടിവിയാണ് പുറത്തുവിട്ടത്. അതിലാണ് ഈ വിവരങ്ങളുള്ളത്. വന്‍ തോതില്‍ ഭൂമി സമീര്‍ വാംഖഡെ അനധൃതമായി വാങ്ങി കൂട്ടിയെന്നും എന്‍സിബി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഷാരൂഖ് ഖാന്റെ കുടുംബത്തില്‍ നിന്ന് 25 കോടി രൂപയാണ് ആര്യനെ രക്ഷിക്കാനായി സമീര്‍ വാംഖഡെയും അദ്ദേഹത്തിന്റെ ആളുകളും ശ്രമിച്ചത്. എന്‍സിബിയുടെ വിജിലന്‍സ് വിഭാഗമാണ് റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്. ആര്യന്റെയും സുഹൃത്ത് അബ്ബാസ് മെര്‍ച്ചന്റിന്റെയും പേരുകള്‍ അവസാന നിമിഷമാണ് പ്രതി പട്ടികയിലേക്ക് എഴുതി ചേര്‍ത്തത്.
ആര്യനെയും, അബ്ബാസിനെയും കേസില്‍ കുടുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇവരുടെ പേരുകള്‍ പ്രതിപ്പട്ടികയിലേക്ക് അവസാനം എഴുതി ചേര്‍ത്തത്. പ്രതികളില്‍ ചിലരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഒരു പ്രതിയില്‍ നിന്ന് റോളിംഗ് പേപ്പര്‍ കണ്ടെടുത്തിരുന്നു. ഈ പെണ്‍കുട്ടിയോട് റെയ്ഡിന് ശേഷം അവിടെ നിന്ന് പോകാന്‍ വാംഖഡെ അനുവാദം നല്‍കുകയായിരുന്നു.ഇവരുടെ പേരും പട്ടികയില്‍ ഇല്ല.
കിരണ്‍ ഗോസാവിക്ക് അവസരം നല്‍കാന്‍ മനപ്പൂര്‍വം സമീര്‍ വാംഖഡെ അവസരം ഒരുക്കി കൊടുക്കുകയായിരുന്നു. ഇതിനായി മനപ്പൂര്‍വം കസ്റ്റഡി വീഴ്ച്ചകള്‍ വരുത്തുകയായിരുന്നു. കേസില്‍ മുഴുവന്‍ അഴിമതി നടന്നുവെന്നാണ് എന്‍സിബിയുടെ ഉന്നത നേതൃത്വം പറയുന്നത്.
്
അതേസമയം എന്‍സിബി ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചെങ്കിലും, ഇത് പ്രവര്‍ത്തിപ്പിക്കാനാവാത്ത സാഹചര്യത്തിലാണ് ഉള്ളത്. ആര്യന്‍ ഖാനെ എന്‍സിബി ഓഫീസിലേക്ക് കൊണ്ടുവന്ന ദിവസത്തെ ദൃശ്യങ്ങള്‍ എന്‍സിബി മുംബൈ ടീം സമര്‍പ്പിച്ചത് വ്യത്യസ്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനര്‍ത്ഥം കൃത്രിമം നടന്നുവെന്നാണ്.
സമീര്‍ വാംഖഡെ 2017 മുതല്‍ 2021 വരെ അഞ്ച് വര്‍ഷ കാലയളവില്‍ ആറ് തവണയാണ് വിദേശ യാത്രകള്‍ നടത്തിയതെന്നാണ്. കുടുംബവുമൊന്നിച്ചായിരുന്നു യാത്ര. ബ്രിട്ടന്‍, അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, ദക്ഷിണാഫ്രിക്ക, മാലിദ്വീപ്, എന്നിവിടങ്ങളിലെല്ലാമായിരുന്നു യാത്ര. 55 ദിവസത്തോളം വിദേശത്ത് തങ്ങിയിട്ടുണ്ട്.
താന്‍ ആകെ 8.75 ലക്ഷം രൂപയാണ് ചെലവാക്കിയതെന്നാണ് സമീര്‍ വാംഖഡെ പറയുന്നു. ഇത് യാത്രയ്ക്കുള്ള ചെലവ് മാത്രമാണെന്നും അദ്ദേഹം പറയുന്നു. വാംഖഡെ ആഢംബര വാച്ചുകള്‍ സ്വന്തമാക്കിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വന്തം വരുമാനത്തില്‍ കവിഞ്ഞുള്ള സ്വത്തുക്കളാണിതെന്നും അധികൃതര്‍ പറഞ്ഞു.
റോളക്‌സ് വാച്ച് എംആര്‍പിയിലും താഴെ നിരക്കിലാണ് സമീറിന് വിറ്റത്. 17 ലക്ഷം രൂപയ്ക്കാണ് വാങ്ങിയത്. 22 ലക്ഷം രൂപ വിലയുള്ള വാച്ചാണിത്. മുംബൈയില്‍ നാല് ഫ്‌ളാറ്റുകള്‍ സമീര്‍ വാംഖഡെയ്ക്കുണ്ട്. വാഷിമില്‍ 41688 ഏക്കര്‍ ഭൂമിയും അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു. ഗുഡ്ഗാവില്‍ 82.8 ലക്ഷത്തില്‍ അഞ്ചാമത്തെ ഫ്‌ളാറ്റ് ഇയാള്‍ വാങ്ങിയിട്ടുണ്ട്. ഇതിന്റെ യഥാര്‍ത്ഥ വില 2.45 കോടി രൂപയാണ്.
വിവാഹത്തിന് മുമ്പ് സമീറും ഭാര്യയും ചേര്‍ന്ന് 1.25 കോടിയുടെ മറ്റൊരു ഫ്‌ളാറ്റും വാങ്ങിയതായി പറയുന്നുണ്ട്. ഇതിന് മുടക്കിയ പണത്തിന്റെ സ്രോതസ്സും അജ്ഞാതമാണ്. സമീറിന്റെ ഭാര്യയുടെ വരുമാനം 45 ലക്ഷത്തില്‍ അധികമാണ് ആദായനികുതി രേഖയില്‍ പറയുന്നുണ്ട്. ഇവര്‍ എങ്ങനെയാണ് വിദേശ യാത്രകള്‍ക്ക് പണം കണ്ടെത്തിയതെന്ന് മാത്രം അതില്‍ പറയുന്നില്ല.












Click it and Unblock the Notifications