• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സല്‍മാന്റെ ആരോഗ്യ നില മെച്ചപ്പെട്ടോ? പിതാവ് പറയുന്നത് ഇങ്ങനെ, ഫാം ഹൗസ് പാമ്പുകളുടെ താവളം

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന് ഇന്ന് അപ്രതീക്ഷിതമായിട്ടായിരുന്നു പാമ്പു കടിയേറ്റത്. താരത്തിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യ നിലയെ കുറിച്ചുള്ള വിവരങ്ങള്‍ അധികം പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ സല്‍മാന്റെ പിതാവ് സലീം ഖാന്‍ തന്നെ അതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുകയാണ്.

ഉത്തരാഖണ്ഡില്‍ കടുത്ത പോരാട്ടമെന്ന് ജന്‍കീ ബാത്ത് സര്‍വേ, വ്യത്യാസം 4 സീറ്റ്, പഞ്ചാബില്‍ ത്രില്ലര്‍ഉത്തരാഖണ്ഡില്‍ കടുത്ത പോരാട്ടമെന്ന് ജന്‍കീ ബാത്ത് സര്‍വേ, വ്യത്യാസം 4 സീറ്റ്, പഞ്ചാബില്‍ ത്രില്ലര്‍

താരത്തിനെ ഡിസ്ചാര്‍ജ് ചെയ്‌തെന്നും ഇപ്പോള്‍ കുഴപ്പമില്ലെന്നും പിതാവ് പറയുന്നു. അതേസമയം ബോളിവുഡിന് ആകെ ആശങ്ക സമ്മാനിച്ച നിമിഷങ്ങളായിരുന്നു ഇത്. പനവേലിലുള്ള സല്‍മാന്റെ ഫാം ഹൗസിലാണ് താരത്തിന് പാമ്പുകടിയേറ്റത്.

1

നവി മുംബൈയിലെ ആശുപത്രിയിലായിരുന്നു താരത്തിനെ പ്രവേശിപ്പിച്ചത്. വൈകാതെ തന്നെ അദ്ദേഹം ഡിസ്ചാര്‍ജാവുകയും ചെയ്തു. ഇന്ന് രാവിലെയോടെയാണ് താരത്തിന് കടിയേറ്റത്. റായ്ഗഡ് ജില്ലയിലാണ് താരത്തിന്റെ ഫാം ഹൗസുള്ളത്. ഇത് വനമേഖല കൂടിയാണ്. നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചതാണ് ഈ ഫാംഹൗസ്. ഇവിടെ നിന്ന് സല്‍മാന്‍ ചില സിനിമയുടെ ഷൂട്ടും നടത്തിയിരുന്നു. ലോക്ഡൗണ്‍ സമയത്ത് സാധാരണക്കാര്‍ പച്ചക്കറി അടക്കമുള്ള കാര്യങ്ങള്‍ സൗജന്യമായി സല്‍മാന്‍ എത്തിച്ചിരുന്നു. അതേസമയം സല്‍മാന് പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് കുടുംബവും സുരക്ഷാ സ്റ്റാഫംഗങ്ങളും ആശങ്കയിലായിരുന്നു.

2

ആരും ഭയപ്പെടേണ്ടതോ ആശങ്കപ്പെടേണ്ടതോ ഇല്ലെന്ന് സല്‍മാന്റെ പിതാവ് സലീം ഖാന്‍ വ്യക്തമാക്കി. ഇന്ന് രാവിലെയാണ് പാമ്പുകടിയേറ്റത്. ചെറിയ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രശ്‌നങ്ങളില്ല. പാമ്പിന് വിഷമുണ്ടായിരുന്നില്ല. വനമേഖലയില്‍ ഇത്തരം ജീവികള്‍ ഉണ്ടാവുന്നത് സാധാരണമാണ്. സല്‍മാന് കുറച്ച് മരുന്നുകള്‍ ഡോക്ടര്‍ നിര്‍ദേശിച്ച് കൊടുത്തിട്ടുണ്ട്. അത് കഴിക്കേണ്ടി വരും. അല്ലാതെ മറ്റ് പ്രശ്‌നങ്ങളൊന്നും അദ്ദേഹത്തിനില്ലെന്ന് സലീം ഖാന്‍ പറഞ്ഞു. പനവേലിലെ വീട്ടിലാണ് ഒഴിവു കിട്ടുന്ന സമയം സല്‍മാന്‍ ചെലവിടാറുള്ളത്. പ്രത്യേക നീണ്ട വാരാന്ത്യങ്ങളിലെല്ലാം സല്‍മാന്‍ ഇവിടെ എത്താറുണ്ട്.

3

അതേസമയം സല്‍മാന്റെ ഈ ഫാം ഹൗസ് നിറച്ച് പാമ്പുകളാണ്. ഒരു വര്‍ഷം മുമ്പ് ഇവിടെ മൂര്‍ഖന്‍ പാമ്പിനെയും കണ്ടിരുന്നു. എന്നാല്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഡിസംബര്‍ 27ന് സല്‍മാന്‍ ഖാന്‍ 56ാമത് ജന്മദിനം ആഘോഷിക്കുകയാണ്. എന്നാല്‍ പനവേലിലെ ഫാം ഹൗസില്‍ വെച്ച് പാമ്പുകടിയേറ്റതോടെ ആഘോഷങ്ങളെല്ലാം മാറ്റിവെക്കാനാണ് സാധ്യത. നേരത്തെ സല്‍മാന്‍ ബിഗ് ബോസ് പതിനഞ്ചാം സീസണിന്റെ സെറ്റില്‍ വെച്ച് തന്നെ ജന്മദിനം ആഘോഷിച്ചിരുന്നു. ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന്റെ ടീമിനൊപ്പമായിരുന്നു ആഘോഷങ്ങള്‍. രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, ആലിയ ഭട്ട്, എസ്എസ് രാജമൗലി എന്നിവര്‍ പരിപാടിയില്‍ ഉണ്ടായിരുന്നു.

4

മുബൈയിലെ കാമത്ത് ആശുപത്രി സല്‍മാന്റെ ആരോഗ്യ നിലയില്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. സല്‍മാന് കുഴപ്പങ്ങളൊന്നുമില്ലെന്നും, ആറ് മണിക്കൂറോളം ചികിത്സകള്‍ നല്‍കിയെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അതിന് ശേഷമാണ് താരത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. നിലവില്‍ ഫാംഹൗസില്‍ അദ്ദേഹം വിശ്രമത്തിലാണ്. പിറന്നാള്‍ ആഘോഷിക്കാനുള്ള ആവേശത്തിലായിരുന്നു കുറച്ച് സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സല്‍മാന്‍ ഫാം ഹൗസിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ പിറന്നാളാഘോഷം നടക്കുമോ എന്ന് ഇപ്പോഴും വ്യക്തമല്ല. ഫാം ഹൗസില്‍ നിറയെ പക്ഷികളും മൃഗങ്ങളുമാണ് ഉള്ളത്.

5

സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുമ്പോഴാണ് ഈ സംഭവം നടന്നത്. കൈക്കാണ് കടിയേറ്റത്. ഇതിനിടയിലാണ് സുഹൃത്തുക്കള്‍ പാമ്പിനെ കണ്ടത്. ഇവര്‍ ഉറക്കെ അലറി വിളിക്കുകയായിരുന്നു. പാമ്പ് കടിയേറ്റതിന് പിന്നാലെ താരം ആശുപത്രിയിലെത്തുകയായിരുന്നു. മികച്ച ചികിത്സയാണ് താരത്തിന് ലഭിച്ചത്. എന്നാല്‍ പാമ്പിന് വിഷമില്ലാത്തത് കാര്യങ്ങള്‍ എളുപ്പമാക്കി. അതേസമയം നിരവധി പാമ്പുകള്‍ ഫാംഹൗസില്‍ ഉള്ളത് കൊണ്ട് ഇവിടെയുള്ളവരോട് കൂടുതല്‍ കരുതല്‍ കാണിക്കണമെന്ന് സല്‍മാന്‍ പറഞ്ഞിരുന്നു. ഇത് ആദ്യമായിട്ടാണ് താരത്തിന് പാമ്പ് കടിയേല്‍ക്കുന്നത്. സാധാരണ പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ നിരവധി പേര്‍ പങ്കെടുക്കാറുണ്ട്. എന്നാല്‍ കൊവിഡ് കാരണം പരിപാടി ചുരുക്കിയിരിക്കുകയാണ്. അതുകൊണ്ട് കൂടുതല്‍ പേരെ ക്ഷണിക്കുന്നില്ല.

2024ല്‍ 'കൈ' ഉയരാന്‍ ആ കോട്ട പിടിക്കണം, 23 വര്‍ഷമായി ബിജെപിക്കൊപ്പം, കോണ്‍ഗ്രസിന് ഭയം മൂന്നാമനെ2024ല്‍ 'കൈ' ഉയരാന്‍ ആ കോട്ട പിടിക്കണം, 23 വര്‍ഷമായി ബിജെപിക്കൊപ്പം, കോണ്‍ഗ്രസിന് ഭയം മൂന്നാമനെ

English summary
bollywood superstar salman khan who bitten by snake now doing better says his father salim khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
Desktop Bottom Promotion