ഹനുമാന്‍ ചലിസ വിവാദം: രവി റാണയുടെയും നവനീത് റാണയുടെയും ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി
മുംബൈ: ഹനുമാന്‍ ചലിസ് വിവാദത്തില്‍ അറസ്റ്റിലായ രവി റാണയും എംപിയായ നവനീത് റാണയും നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിക്ക് മുന്നില്‍ ഹനുമാന്‍ ചലിസ ആലപിച്ച സംഭവത്തിലാണ് ഇവര്‍ അറസ്റ്റിലാവുന്നത്. അറസ്റ്റ് തടയാന്‍ ശ്രമിച്ച കുറ്റത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. സ്വതന്ത്ര എംപിയാണ് നവനീത് റാണ. ഇവരുടെ ഭര്‍ത്താവ് സ്വതന്ത്ര എംഎല്‍എയാണ്. ജസ്റ്റിസ് പിബി വരാലെ, എസ്എം മോദക് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇവരുടെ ഹര്‍ജി തള്ളി. ഈ ഹര്‍ജിക്ക് പ്രസക്തിയില്ലെന്ന് കോടതി നിരീക്ഷിച്ചു.

പൊതുജീവിതം നയിക്കുന്നവര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങളുണ്ട്. അധികാരം എന്നത് ഉത്തരവാദിത്തം കൂടി നല്‍കലാണ്. ഇവിടെ അത് പ്രകടമായിട്ടില്ല. അതുകൊണ്ട് ഹര്‍ജിക്ക് പ്രസക്തിയില്ല. ഇതില്‍ ഇടപെടാവുന്ന കാര്യങ്ങളൊന്നും കാണുന്നില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് ബോംബെ ഹൈക്കോടതി പറഞ്ഞു. ശനിയാഴ്ച്ചയാണ് രണ്ട് പേര്‍ക്കുമെതിരെ പോലീസ് കേസെടുത്തത്. ഇവര്‍ മതങ്ങള്‍ തമ്മിലുള്ള ശത്രുത പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം അടക്കം പോലീസ് ചുമത്തിയിരുന്നു. ഇതിന് പുറമേ പോലീസുകാരെ ആക്രമിക്കുകയും, ഔദ്യോഗിക കൃത്യ നിര്‍വഹണത്തെ തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് രണ്ടാമതൊരു കേസെടുത്തത്.












Click it and Unblock the Notifications