മഹാരാഷ്ട്രയില്‍ ശിവസേന എന്‍സിപി തര്‍ക്കം, എംപിയോട് രാജിവെക്കാന്‍ ആവശ്യപ്പെട്ട് എന്‍സിപി നേതാവ്
മുംബൈ: മഹാരാഷ്ട്രയില്‍ അമ്പരപ്പിച്ച് ശിവസേന-എന്‍സിപി തര്‍ക്കം. ശിവസേന എംപിയോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് എന്‍സിപി നേതാവ്. നേരത്തെ സംസ്ഥാനത്ത് പവാര്‍ സര്‍ക്കാരാണ് നിലവിലുള്ളതെന്ന് ശിവസേന എംപി ഗജാനന്‍ കീര്‍ത്തീക്കര്‍ ആരോപിച്ചിരുന്നു. താക്കറെ സര്‍ക്കാരാണെന്ന തോന്നല്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് മഹാവികാസ് അഗാഡി സര്‍ക്കാരില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ രാജി ആവശ്യം ഉയര്‍ന്നത്. എന്‍സിപിയിലെ യുവനേതാവാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ശിവസേനയുടെ മാവല്‍ എംപി ശ്രീരംഗ് ബാര്‍നെ രാജിവെക്കണമെന്നാണ് നിതിന്‍ ദേശ്മുഖാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അജിത് പവാറിന്റെ മകന്‍ പാര്‍ത്ഥ് പവാറിനായി മാവല്‍ സീറ്റ് വിട്ടുകൊടുക്കണമെന്നാണ് ആവശ്യം. അതേസമയം ഈ പരാമര്‍ശം ശിവസേന നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. എന്‍സിപിയുടെ യൂത്ത് വിംഗിന്റെ വര്‍ക്കിംഗ് പ്രസിഡന്റാണ് നിതിന്‍ ദേശ്മുഖ്. ശ്രീരംഗ് ബാര്‍നെ രണ്ട് തവണ എംപിയായ നേതാവാണെന്നും,.ഇനി അദ്ദേഹത്തെ രാജ്യസഭാ എംപിയായി പരിഗണിക്കണമെന്നുമാണ് നിതിന്‍ ദേശ്മുഖ് പറയുന്നു. പാര്‍ഥ് പവാറിന് ഇതിലൂടെ ഈ മണ്ഡലത്തില്‍ മത്സരിക്കാം. അതുവഴി എംപിയായി അദ്ദേഹത്തെ പാര്‍ലമെന്റില്‍ കാണാന്‍ സാധിക്കുമെന്നും ദേശ്മുഖ് ഫറഞ്ഞു.
താന്‍ എന്‍സിപി യൂത്ത് വിംഗിന്റെ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വികാരമാണ് പ്രകടിപ്പിക്കുന്നതെന്ന് നിതിന്‍ ദേശ്മുഖ് പറയുന്നു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് രണ്ട് വര്‍ഷത്തിനുള്ളിലുണ്ടാവും. പാര്‍ത്ഥിനെ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവാദം നല്‍കുകയും എംപിയാക്കുകയും ചെയ്യണമെന്ന് നിതിന്‍ ദേശ്മുഖ് വ്യക്തമാക്കി. ശിവസേനയ്ക്ക് ശ്രീരംഗ് ബാര്‍നെയെ പാര്‍ലമെന്റില്‍ എത്തിക്കാന്‍ പല മാര്‍ഗങ്ങളുണ്ട്. അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് നല്‍കാമെന്നും ദേശ്മുഖ് പറയുന്നു. രണ്ട് തവണ ലോക്‌സഭയിലെത്തിയിട്ടുണ്ട് അദ്ദേഹം. രാജ്യസഭയിലേക്ക് മത്സരിച്ചാലും അദ്ദേഹത്തിന് എംപിയായി തുടരാമെന്നും ദേശ്മുഖ് വ്യക്തമാക്കി.
അതേസമയം ഈ ആവശ്യം എന്‍സിപി തന്നെ ഉണ്ടാക്കിയെടുത്തതാണെന്ന് ബാര്‍നെ പറയുന്നു. ശിവസേനയുടെ ഇമേജ് ഇല്ലാതാക്കാനാണ് അവരുടെ ശ്രമം. അതൊരിക്കലും ഞങ്ങള്‍ അനുവദിക്കില്ല. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഒരുപാട് ക്ഷമയുള്ള വ്യക്തിയാണ്. ഇത്തരം അനാവശ്യ വിവാദങ്ങളില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കാറുണ്ട്. എന്നാല്‍ അതൊന്നും ഞങ്ങളുടെ ദൗര്‍ബല്യമായി കാണരുത്. മാവല്‍ സീറ്റിനെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് രണ്ട് വര്‍ഷം കഴിഞ്ഞിട്ടാണെന്നും ബാര്‍നെ പറഞ്ഞു. ശിവസേന ടിക്കറ്റില്‍ നിന്നാണ് രണ്ട് തവണയും മാവലില്‍ നിന്ന് ബാര്‍നെ വിജയിച്ചത്. എന്നാല്‍ ബിജെപി സഖ്യത്തിലായിരുന്നു ഈ ജയം. പാര്‍ഥിനെ നേരത്തെ ബാര്‍നെ പരാജയപ്പെടുത്തിയതാണ്.












Click it and Unblock the Notifications