ഇതൊക്കെ ഒരു വിഷയമാണോ: പ്രധാനമന്ത്രിയുടെ ഡിഗ്രിയല്ല ചര്‍ച്ചയാക്കേണ്ടതെന്ന് ശരത് പവാര്‍
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിഗ്രി വിവാദത്തില്‍ പ്രതികരിച്ച് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. ആവശ്യമില്ലാത്ത വിഷയമാണ് ഇതെന്നും, ചര്‍ച്ച ചെയ്യേണ്ടത് സുപ്രധാനപ്പെട്ട കാര്യങ്ങളാണെന്നും പവാര്‍ പറഞ്ഞു. ആംആദ്മി പാര്‍ട്ടി നിരന്തരം മോദിയുടെ വിദ്യാഭ്യാസ യോഗ്യതകളെ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ വരെ പോയിരുന്നു എഎപി. എന്നാല്‍ വലിയ തിരിച്ചടിയാണ് നേരിട്ടത്. ഹര്‍ജി പരിഗണിക്കാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു. അതേസമയം വിദ്യാഭ്യാസ യോഗ്യത പോലുള്ള ചെറിയ വിഷയങ്ങളില്‍ അല്ല നേതാക്കള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഇത്തരം വിഷയങ്ങളില്‍ സമയം പാഴാക്കരുതെന്നും പവാര്‍ പറഞ്ഞു.

നേരത്തെ കെജ്രിവാളിനെ കൂടാതെ ഉദ്ധവ് താക്കറെയും പ്രധാനമന്ത്രിയെ ബിരുദത്തിന്റെ പേരില്‍ പരിഹസിച്ചിരുന്നു. ഗുജറാത്ത് ഹൈക്കോടതിയില്‍ ഹര്‍ജിയുമായി പോയ കെജ്രിവാളിന് കോടതി 25000 രൂപ പിഴയിട്ടിരുന്നു. അതേസമയം ഇത്തരം വിഷയങ്ങളല്ല, രാജ്യത്ത് ഗൗരവപ്പെട്ട പല കാര്യങ്ങളും പ്രതിപക്ഷ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് പവാര്‍ പറഞ്ഞു.
അതേസമയം പ്രധാനമന്ത്രി ഏത് കോളേജിലാണ് പഠിച്ചതെന്ന് അറിയാന്‍ ആഗ്രഹമുണ്ട്. ഏതൊരു കോളേജിനും, തന്റെ പ്രധാനമന്ത്രി അവരുടെ കോളേജിലാണ് പഠിച്ചതെന്ന് പറയുമ്പോള്‍ അഭിമാനമുണ്ടാവും. അങ്ങനെയുള്ള അവസരം പ്രധാനമന്ത്രി ഒരുക്കി കൊടുക്കണം. അദ്ദേഹം അക്കാര്യം തുറന്നുപറയണമെന്നും താക്കറെ ആവശ്യപ്പെട്ടു.
ഇതൊക്കെ കഴിച്ച് നോക്കൂ, ടേസ്റ്റ് മാത്രമല്ല, വേറെയുമുണ്ട് ഗുണങ്ങള്‍
രാജ്യത്ത് തൊഴിലില്ലായ്മ, ക്രമസമാധാന പ്രശ്‌നം, വിലക്കയറ്റം പോലുള്ള ശ്രദ്ധ പതിയേണ്ട വിഷയങ്ങളുണ്ട്. നേതാക്കള്‍ ഇത്തരം വിഷയങ്ങളിലാണ് ശ്രദ്ധിക്കേണ്ടത്. മറ്റ് അപ്രധാനപ്പെട്ടതോ, ചര്‍ച്ചകള്‍ പോലും ആവശ്യമില്ലാത്തതോ ആയ കാര്യങ്ങള്‍ എന്തിനാണ് സംസാരിക്കുന്നതെന്നും പവാര്‍ ചോദിച്ചു. ഇന്ന് കോളേജ് ഡിഗ്രിയെ കുറിച്ചാണ് നിരന്തരം ചോദിക്കപ്പെടുന്നത്. നിങ്ങളുടെ ഡിഗ്രിയെന്താണ് എന്നത് രാഷ്ട്രീയ വിഷയങ്ങളാണോ എന്നും പവാര്‍ ചോദിച്ചു.
കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുകയോ തൊഴിലില്ലായ്മയെ പറ്റിയോ വിലക്കയറ്റത്തെ കുറിച്ച് സംസാരിക്കുകയോ ചെയ്യാം. മറ്റ് ഗൗരവപ്പെട്ട വിഷയങ്ങള്‍ ശ്രദ്ധിക്കൂ. മതത്തിന്റെയും ജാതിയുടെയും പേരില്‍ രാജ്യത്ത് വിഭജനം സൃഷ്ടിക്കപ്പെടുകയാണ്. മഹാരാഷ്ട്രയില്‍ കാലം തെറ്റി പെയ്ത മഴയില്‍ കൃഷി നശിച്ചിരിക്കുകയാണ്. ഇതിലൊക്കെയാണ് ചര്‍ച്ചകള്‍ വേണ്ടതെന്നും പവാര്‍ പറഞ്ഞു.
അതേസമയം പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങളെ എതിര്‍ത്ത് കൊണ്ട് പവാര്‍ നടത്തുന്ന രണ്ടാമത്തെ പരാമര്‍ശമാണിത്. നേരത്തെ അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പേരില്‍ ജെപിസി അന്വേഷണം വേണമെന്ന വാദങ്ങളെ പവാര്‍ തള്ളിക്കളഞ്ഞിരുന്നു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ പാര്‍ലമെന്റില്‍ അടക്കം പ്രതിഷേധ പ്രകടനത്തിലായിരുന്നു.
എന്നാല്‍ പവാറിന് അദ്ദേഹത്തിന്റേതായ നിലപാടുണ്ട്. എന്നാല്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒറ്റക്കെട്ടാണെന്നും കോണ്‍ഗ്രസ് ഇതിന് മറുപടി പറഞ്ഞിരുന്നു. പവാറിന്റെ പറഞ്ഞത് ന്യായമാണെന്നും, പക്ഷേ പ്രതിപക്ഷം ഈ വിഷയത്തില്‍ ചോദ്യങ്ങള്‍ ഉന്നയിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു.












Click it and Unblock the Notifications