സെക്‌സ് നിഷേധിച്ചു; ഗര്‍ഭിണിയായ ഭാര്യയെ കുത്തി
മുംബൈ: ലൈംഗികബന്ധത്തിന് വിസമ്മതിച്ച ഗര്‍ഭിണിയായ ഭാര്യയെ 26 കാരന്‍ കത്തികൊണ്ട് കുത്തി. മൂന്ന് കുത്തുകളേറ്റ് 22 കാരിയായ ഭാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമല്ലെങ്കിലും വയറ്റില്‍ കുത്തേറ്റതിനാല്‍ അബോര്‍ഷന്‍ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മൂന്ന് കുത്തുകളില്‍ ഒന്ന് വയറ്റിലായിരുന്നു.
ഓട്ടോറിക്ഷാ ഡ്രൈവറായ ഇമ്രാന്‍ പത്താന്‍ എന്നയാളാണ് ലൈംഗിക ബന്ധം നിഷേധിച്ച ഭാര്യയെ ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ഉച്ചയ്ക്ക് ചോറുണ്ണാനായി വന്ന പത്താന്‍ ഭാര്യയെ ലൈംഗിബന്ധത്തിന് പ്രേരിപ്പിച്ചത്രെ. എന്നാല്‍ സുഖമില്ല എന്ന് പറഞ്ഞ് ഭാര്യ വിസമ്മതം പറഞ്ഞു. ദേഷ്യം വന്ന പത്താന്‍ അടുക്കളയില്‍ പച്ചക്കറി മുറിക്കുന്ന കത്തിയെടുത്ത് ഭാര്യയെ കുത്തുകയായിരുന്നു.

തനിക്ക് സുഖമില്ലാത്തത് കൊണ്ടാണ് ഭര്‍ത്താവിന്റെ ഇംഗിതത്തിന് വഴങ്ങാതിരുന്നത് എന്ന് ഭാര്യ ആശുപത്രിയില്‍ വെച്ച് പോലീസിനോട് പറഞ്ഞു. മിക്കവാറും ദിവസങ്ങളില്‍ പത്താന്‍ ഉച്ചയൂണിനായി വീട്ടിലെത്താറുണ്ട്. ഭക്ഷണശേഷം കുറച്ച് വിശ്രമിച്ച ശേഷം വീണ്ടും ജോലിക്ക് പോകാറാണ് പതിവ്. സംഭവം നടക്കുമ്പോള്‍ ഇവരുടെ അമ്മ സ്ഥലത്തുണ്ടായിരുന്നില്ല.
ഒന്നരമാസം മുന്‍പാണ് ഇവര്‍ തമ്മില്‍ വിവാഹിതരായത് എന്ന് ബന്ദൂപ് സീനിയര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീരംഗ് നാദ്ഗൗഡ പറഞ്ഞു. അവസാന വര്‍ഷ ബി എ വിദ്യാര്‍ഥിനിയാണ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി. ഇവര്‍ തമ്മില്‍ ഇടക്കിടെ വഴക്കുണ്ടാകാറുണ്ട് എന്ന അയല്‍ക്കാര്‍ പോലിസിനോട് പറഞ്ഞു. സംഭവം നടന്ന് ഏതാനും മണിക്കൂറുകള്‍ക്കകം പോലീസ് പത്താനെ അറസ്റ്റ് ചെയ്തു. കുത്താനുപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.












Click it and Unblock the Notifications