കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാവത്തിന്റെ വീട്ടില്‍ നിന്ന് 11 ലക്ഷം പിടിച്ച് ഇഡി, അഭിമുഖം ജയിലില്‍ കിടന്നിട്ടാവാമെന്ന് ബിജെപി

Google Oneindia Malayalam News

മുംബൈ: പത്ര ചാവല്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ സഞ്ജയ് റാവത്തിനെ പൂട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. റാവത്തിന്റെ വീട്ടില്‍ നിന്ന് 11.50 ലക്ഷം രൂപ പിടിച്ചെടുത്തിരിക്കുകയാണ് ഇഡി. ഇന്ന് നടത്തിയ റെയ്ഡിലാണ് പണം പിടിച്ചത്. മുംബൈ ചാവലിന്റെ പുനര്‍ വികസന പദ്ധതിയുമായി ബന്ധപ്പെട്ടാണ് അനധികൃത ഇടപാട് നടന്നതായി സംശയിക്കുന്നത്.

നിങ്ങളുടെ സൗഹൃദം തീവ്രമാണോ? അതോ കൈവിടുന്നവനാണോ; ഈ ഒപ്ടിക്കല്‍ ചിത്രം പറയും, വൈറല്‍നിങ്ങളുടെ സൗഹൃദം തീവ്രമാണോ? അതോ കൈവിടുന്നവനാണോ; ഈ ഒപ്ടിക്കല്‍ ചിത്രം പറയും, വൈറല്‍

1

മണിക്കൂറുകള്‍ നീണ്ട റെയ്ഡിന് ശേഷം റാവത്തിനെ ഇഡിയുടെ ദക്ഷിണ മുംബൈയിലുള്ള ഓഫീസിലേക്ക് കൊണ്ടുപോയിരുന്നത്. കസ്റ്റഡിയിലെടുത്തത് കൂടുതല്‍ ചോദ്യം ചെയ്യലിന് വേണ്ടിയിട്ടാണെന്ന് ഇഡി വിശദീകരിക്കുന്നു. അറസ്റ്റ് ഇന്ന് രാത്രി വൈകി ഉണ്ടായേക്കാനും സാധ്യതയുണ്ട്.

അതേസമയം ഇഡിക്കെതിരെ കടുത്ത ആരോപണമാണ് റാവത്തിന്റെ അഭിഭാഷകന്‍ വിക്രാന്ത് സാബ്‌നെ വരെ ഉയര്‍ത്തിയിരിക്കുന്നത്. ഇഡി പറഞ്ഞതനുസരിച്ച് റാവത്ത് ഹാജരാവുകയായിരുന്നു. അദ്ദേഹം അറസ്റ്റിലാവാന്‍ സാധ്യതയുണ്ട്. അവര്‍ മൊഴി നല്‍കാന്‍ മാത്രമാണ് വിളിച്ച് വരുത്തിയത്. അദ്ദേഹം കസ്റ്റഡിയില്‍ അല്ലെന്നും വിക്രാന്ത് പറഞ്ഞു.

പത്രാ ചാവല്‍ ഇടപാടുമായി ബന്ധപ്പെട്ട ഒരു രേഖയും ഇഡി പിടിച്ചെടുത്തിട്ടില്ലെന്നും റാവത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഉദ്ധവ് താക്കറെയുമായി അടുത്ത ബന്ധമുള്ളത് കൊണ്ട് മാത്രമാണ് സഞ്ജയിനെതിരെ നടപടിയെടുത്തതെന്ന് സഹോദരന്‍ സുനില്‍റാവത്ത് പറഞ്ഞു.

സഞ്ജയ് റാവത്തിനെതിരെ തെളിവായി അവരുടെ പക്കല്‍ ഒന്നുമില്ല. ഈ കേസില്‍ അവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റിയില്ലെങ്കില്‍, മറ്റേതെങ്കിലു കാര്യത്തില്‍ നടപടിയെടുക്കണം എന്ന പ്ലാനുമായിട്ടാണ് അവര്‍ വന്നത്. അതാണ് ഇപ്പോള്‍ കണ്ടതെന്നും സുനില്‍ റാവത്ത് പറഞ്ഞു. സഞ്ജയ് റാവത്ത് അറസ്റ്റിലുണ്ടായിട്ടുണ്ടോ എന്ന് അറിയില്ല. പക്ഷേ ഒരിക്കലും ശിവസേനയെ വിട്ട് പോകില്ല.

റാവത്തിനെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നുവെന്ന് ശിവസേന എംപി വിനായക് റാവത്ത് പറഞ്ഞു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ അപമാനിക്കാനുള്ള നാണംകെട്ട പ്രവര്‍ത്തിയാണിതെന്ന് പ്രിയങ്ക ചതുര്‍വേദി കുറിച്ചു.

അതേസമയം സഞ്ജയ് റാവത്തിന് ഇനി ജയിലില്‍ വെച്ച് അഭിമുഖങ്ങള്‍ നല്‍കാമെന്ന് ബിജെപി എംപി നിലേഷ് റാണെ പറഞ്ഞു. മഹാരാഷ്ട്ര ബിജെപി സെക്രട്ടറി കൂടിയാണ് അദ്ദേഹം. മറ്റ് വഴികളൊന്നും റാവത്തിന്റെ മുന്നില്‍ ഇല്ലെന്നും റാണെ പറഞ്ഞു. ശിവസേന നേതാക്കള്‍ പലയിടത്തും പ്രതിഷേധ പ്രകടനം ടത്തിയിട്ടുണ്ട്.

ഡിക്യുവിന്റെ ബര്‍ത്ത്‌ഡേ പോസ് കളറാക്കി നസ്രിയ, ഫഹദും ഫ്രെയിമില്‍, ഒന്നൊന്നര ചിത്രങ്ങള്‍

മഹാരാഷ്ട്ര ദുര്‍ബലമായി കഴിഞ്ഞു, ആ സമയത്ത് ഏക്‌നാഥ് ഷിന്‍ഡെ മധുരം വിതരണം ചെയ്യുകയാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ഇഡി അധികൃതര്‍ ഇപ്പോഴും ആരൊക്കെയോ ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണ്. ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നത് വെറുതാണ്. വീടിന്റെ വാതില്‍ തുറന്നിട്ടിരിക്കുകയാണ്. എന്നിട്ടും അവര്‍ നുണയാണ് പറഞ്ഞതെന്നും സുനില്‍ റാവത്ത് പറഞ്ഞു.

വിചാരണ വേഗത്തിലാക്കണമെന്ന് ദിലീപ് സുപ്രീം കോടതിയില്‍, അതിജീവിതയ്ക്ക് പോലീസുദ്യോഗസ്ഥയുമായി ബന്ധംവിചാരണ വേഗത്തിലാക്കണമെന്ന് ദിലീപ് സുപ്രീം കോടതിയില്‍, അതിജീവിതയ്ക്ക് പോലീസുദ്യോഗസ്ഥയുമായി ബന്ധം

English summary
ed seizes 11 lakh from sanjay raut home, brother says no cooperating is a lie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X