കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഞ്ജയ് റാവത്തിനോട് ഹാജരാവാന്‍ ആവശ്യപ്പെട്ട് ഇഡി, മഹാരാഷ്ട്രയില്‍ അടുത്ത പ്രതിസന്ധി

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ഉദ്ധവ് താക്കറെയുടെ വിശ്വസ്തനായ സഞ്ജയ് റാവത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. അദ്ദേഹത്തിനോട് നാളെ ഹാജരാവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രവീണ്‍ റാവത്ത് ആന്‍ഡ് പത്ര ചാവല്‍ ഭൂമി തട്ടിപ്പ് കേസിലാണ് ഹാജാരാവാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഉദ്ധവിനൊപ്പം ആദിത്യ മാത്രം, മന്ത്രിമാരെല്ലാം ഷിന്‍ഡെക്കൊപ്പം, പാര്‍ട്ടി പിടിക്കാനാവില്ല, കാരണം ഇതാണ്ഉദ്ധവിനൊപ്പം ആദിത്യ മാത്രം, മന്ത്രിമാരെല്ലാം ഷിന്‍ഡെക്കൊപ്പം, പാര്‍ട്ടി പിടിക്കാനാവില്ല, കാരണം ഇതാണ്

നേരത്തെ റാവത്തിന്റെ കുറച്ച് സ്വത്ത് വകകള്‍ ഇഡി പിടിച്ചെടുത്തിരിക്കുന്നു. അതേസമയം ഉദ്ധവിനൊപ്പം നിന്ന് എല്ലാ കാര്യങ്ങളും നടത്തുന്നത് റാവത്താണ്. നാളെ ചോദ്യം ചെയ്യലിന് ശേഷം നടക്കുന്ന കാര്യങ്ങള്‍ ശിവസേനയ്ക്കത് വളരെ നിര്‍ണായകമാണ്. ബിജെപിയാണ് ഇതിന് പിന്നിലെന്നാണ് ശിവസേന ആരോപിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്...

1

മഹാരാഷ്ട്രയില്‍ ഇരുപത് എംഎല്‍എമാരെ തിരിച്ച് പിടിക്കാന്‍ ഉദ്ധവ് പക്ഷം നീക്കങ്ങള്‍ തുടങ്ങിയിരുന്നു. ഇതിനിടയിലാണ് സഞ്ജയ് റാവത്തിന് നോട്ടീസ് വരുന്നത്. ബിജെപി രാഷ്ട്രീയമായി വേട്ടയാടുകയാണെന്ന് ശിവസേന നേതാക്കള്‍ പറയുന്നു. ഇഡി ബിജെപിയോട് യഥാര്‍ത്ഥ ഭക്തിയാണ് കാണിക്കുന്നതെന്ന് ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. കഴിഞ്ഞ ദിവസം റാവത്തിന്റെ സഹോദരന്‍ വിമത ക്യാമ്പില്‍ ചേരുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതെല്ലാം മനപ്പൂര്‍വം ആശയക്കുഴപ്പം ഉണ്ടാക്കാന്‍ വേണ്ടി പുറത്തുവരുന്ന റിപ്പോര്‍ട്ടാണെന്ന് ശിവസേന കരുതുന്നു.

2

അതേസമയം ഷിന്‍ഡെ വിഭാഗത്തിനും തല്‍ക്കാലം ആശ്വാസം ഇതിനിടെ ലഭിച്ചു. അയോഗ്യതാ നടപടികള്‍ തുടങ്ങാനുള്ള സമയം നീട്ടിയിരിക്കുകയാണ് കോടതി. ഇപ്പോഴുള്ള സ്ഥിതി തുടരാനാണ് കോടതി ആവശ്യപ്പെട്ടത്. ജൂലായ് പതിനൊന്ന് വരെയാണ് ഈ സ്ഥിതി തന്നെ തുടരേണ്ടത്. തിങ്കളാഴ്ച്ചയ്ക്കുള്ളില്‍ എത്തിയില്ലെങ്കില്‍ അയോഗ്യത നടപടി തുടങ്ങുമെന്ന ഡെപ്യൂട്ടി സ്പീക്കറുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഷിന്‍ഡെ ക്യാമ്പ് സുപ്രീം കോടതിയെ സമീപിച്ചത്.

3

അതേസമയം ഇഡി നോട്ടീസില്‍ സഞ്ജയ് റാവത്ത് പ്രതികരിച്ചിട്ടുണ്ട്. താന്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കും. തന്നെ പ്രതീക്ഷിച്ച് ഇഡി നില്‍ക്കേണ്ട. നാളെ ഹാജരാവില്ലെന്നും റാവത്ത് വ്യക്തമാക്കി. എനിക്കറിയാം ഈ സമയത്ത് ഇഡി തന്നെ വിളിച്ച് വരുത്തുമെന്ന്. അവര്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്ന പ്രശ്‌നമില്ല. വിമത എംഎല്‍എമാര്‍ എന്ത് ചെയ്തിട്ടും കാര്യമില്ല. ഞാന്‍ ഗുവാഹത്തിയിലേക്ക് പോകില്ല. അവരുടെ സമ്മര്‍ദമൊന്നും എന്റെ അടുത്ത് ചെലവാകില്ല. ഞാന്‍ ബാലാസാഹേബിന്റെ ശിവസൈനികനാണ്. പാര്‍ട്ടിക്കൊപ്പം തന്നെ ഞാനുണ്ടാവും. ഇഡിയില്‍ നിന്ന് സമയം ആവശ്യപ്പെടും. പിന്നീടൊരിക്കല്‍ ഹാജരാവുമെന്നും റാവത്ത് പറഞ്ഞു.

4

സാമ്പത്തിക ക്രമക്കേടുകള്‍ പുറത്തേക്ക് വരുമ്പോള്‍ ഇത്തരം ചോദ്യം ചെയ്യലുകള്‍ ഉണ്ടാവുമെന്നായിരുന്നു ബിജെപിയുടെ എംഎല്‍എ രാം കദം പറഞ്ഞത്. ഒരൊറ്റ ദിവസത്തില്‍ അല്ല ഇഡി നടപടിയെടുക്കുക. സഞ്ജയ് റാവത്ത് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം. തെളിവുകള്‍ പ്രകാരം ഇഡി നടപടിയെടുക്കുമ്പോള്‍ എന്തിനാണ് അതിനെ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടുന്നത്. നിങ്ങളുടെ മതമോ പ്രതിച്ഛായയോ നോക്കിയല്ല ഇഡി നടപടിയെടുക്കുക. ഒരാള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അയാള്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും രാം കദം പറഞ്ഞു.

5

തൃണമൂല്‍ കോണ്‍ഗ്രസും ഇതിനിടെ ബിജെപിക്കെതതിരെ രംഗത്ത്. റാവത്തിനെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് ഊഹിക്കാവുന്ന കാര്യമായിരുന്നുവെന്ന് തൃണമൂല്‍ വക്താവ് സാകേത് ഗോകലെ പറഞ്ഞു. മോദി ഒരു വശത്ത് നാണമില്ലാതെ അടിയന്തരാവസ്ഥയെ പറ്റി പറയുകയാണ്. എന്നാല്‍ മറുവശത്ത് അവര്‍ ഏജന്‍സികളെ അഴിച്ചുവിടുകയാണ്. പ്രതിപക്ഷ നേതാക്കളെ കുടുക്കുകയും, സര്‍ക്കാരുകളെ വീഴ്ത്താനുമെല്ലാം ഈ തന്ത്രമാണ് ഉപയോഗിക്കുന്നതെന്നും ഗോഖലെ തുറന്നടിച്ചു.

6

നേരത്തെ സഞ്ജയ് റാവത്തിന്റെ വിശ്വസ്തനായ പ്രവീണ്‍ റാവത്തില്‍ നിന്ന് 9 കോടിയുടെ സ്വത്തുവകകള്‍ പിടിച്ചെടുത്തിരുന്നു. റാവത്തിന്റെ ഭാര്യയില്‍ നിന്ന് രണ്ട് കോടിയുടെ സ്വത്തും പിടിച്ചെടുത്തിരുന്നു. പ്രവീണ്‍ റാവത്തിനെതിരെ കുറ്റപത്രവും സമര്‍പ്പിച്ചിട്ടുണ്ട്. പ്രവീണ്‍ റാവത്ത് 55 ലക്ഷം രൂപ അദ്ദേഹത്തിന്റെ ഭാര്യയുടെ അക്കൗണ്ട് വഴി വര്‍ഷയ്ക്ക് നല്‍കിയെന്നാണ് ഇഡി പറയുന്നത്.

എഎപി അസ്തമിക്കുന്നുവോ? പഞ്ചാബിലേത് തുടക്കം മാത്രം, ലോക്‌സഭയില്‍ ഇനി വട്ടപൂജ്യംഎഎപി അസ്തമിക്കുന്നുവോ? പഞ്ചാബിലേത് തുടക്കം മാത്രം, ലോക്‌സഭയില്‍ ഇനി വട്ടപൂജ്യം

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

English summary
ed summons sanjay raut in land scam case, uddhav govt facing more troubles
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X