കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയും ശിവസേനയും ഇടയുമോ?

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ചൊല്ലി ഭാരതീയ ജനതാ പാര്‍ട്ടിയും സഖ്യകക്ഷിയായ ശിവസേനയും ഇടയുന്നു. പാര്‍ട്ടിയില്‍ നിന്നും ഒരു നേതാവിനെ മുഖ്യമന്ത്രിയാക്കാനാണ് ബി ജെ പിയുടെ ആഗ്രഹം. എന്നാല്‍ ബി ജെ പിയുടെ താല്‍പര്യം പരിഗണിക്കാതെ ശിവസേന തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചുകഴിഞ്ഞു.

പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയാണ് ശിവസേനയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക മാത്രമല്ല, അടുത്ത മുഖ്യമന്ത്രി സേനയില്‍ നിന്ന് തന്നെ ആയിരിക്കുമെന്നും പാര്‍ട്ടി ഉറച്ചുവിശ്വസിക്കുന്നു. ശിവസേന നേതാവ് സഞ്ജയ് റാവത്താണ് പാര്‍ട്ടി നയം പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയില്‍ ഒരു മാറ്റം അനിവാര്യമാണ്. ശിവസേനയ്ക്ക് മാത്രമേ ഈ മാറ്റം കൊണ്ടുവരാന്‍ കഴിയൂ.

maharashtra

അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നുമായിരിക്കും. തനിക്ക് മുഖ്യമന്ത്രിയാകണം എന്ന് ഉദ്ധവ് താക്കറെ പറഞ്ഞിട്ടില്ല. അത് പാര്‍ട്ടിയുടെ തിരുമാനമാണ്. മഹാരാഷ്ട്രയിലെ ബി ജെ പി നേതൃത്വത്തെ കൡയാക്കി ശിവസേന മുഖപത്രമായ സാംമ്‌നയില്‍ എഴുതിയിരുന്നു. പ്രദേശിക നേതാക്കളെ ബി ജെ പി കേന്ദ്രത്തിന് മൂന്ന് മാസത്തേക്ക് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ് എന്നാണ് സേനയുടെ കളിയാക്കല്‍.

കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ ആയിരിക്കും മഹാരാഷ്ട്രയില്‍ ബി ജെ പിയെ നയിക്കുക എന്ന പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് സേന ഇങ്ങനെ പ്രതികരിച്ചത്. സീറ്റ് വിഭജനം പോലും നടക്കാനിരിക്കേയാണ് ബി ജെ പിയും ശിവസേനയും തമ്മില്‍ ഇടയുന്നത് എന്നതും ശ്രദ്ധേയമാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്ര എന്‍ ഡി തൂത്തുവാരിയിരുന്നു. 48 ല്‍ 42 സീറ്റുകളും എന്‍ ഡി എ നേടി.

English summary
Maharashtra polls: Next CM will be from Shiv Sena, says Sanjay Raut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X