കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അംബാനിയുടെ വീടിന് സമീപത്തെ ബോംബ്: അറസ്റ്റിലായത് പൊലീസ് ഉദ്യോഗസ്ഥന്‍, പിന്തുണച്ച് ശിവസേന

Google Oneindia Malayalam News

മുംബൈ: മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്ഫോടക വസ്തുകള്‍ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തില്‍ മുംബൈ പോലീസിലെ എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ സച്ചിൻ വാസെ ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) അറസ്റ്റ് ചെയ്തു. പന്ത്രണ്ട് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ശനിയാഴ്ച രാത്രി 11.50 നാണ് വാസിനെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ ഇന്ന് ദേശീയ അന്വേഷണ ഏജന്‍സി കോടതിക്ക് മുമ്പില്‍ ഹാജരാക്കും.

ഏറ്റുമാനൂര്‍ കിട്ടില്ല; ലതിക സുഭാഷ് ബി ജെ പിയിലേക്ക് പോവുമെന്ന് പ്രചാരണം, പ്രതികരിച്ച് നേതാവ്ഏറ്റുമാനൂര്‍ കിട്ടില്ല; ലതിക സുഭാഷ് ബി ജെ പിയിലേക്ക് പോവുമെന്ന് പ്രചാരണം, പ്രതികരിച്ച് നേതാവ്

ഫെബ്രുവരി 25 നാണ് ജെലാറ്റിൻ സ്റ്റിക്കുകളും ഭീഷണി കത്തും അടങ്ങിയ ഒരു സ്കോർപിയോ കാർ വ്യവസായി മുകേഷ് അംബാനിയുടെ വസതിക്ക് സമീപത്ത് നിന്നും കണ്ടെത്തിയത്. ഈ കേസിലെ ആദ്യത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു എപിഐ സച്ചിൻ വാസ്. പിന്നീട് കേസിലെ അന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു. അംബാനിയുടെ വീടിന് സമീപം കാർ‌മൈക്കൽ റോഡില്‍ സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനം എത്തിച്ചതില്‍ പങ്കുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് സച്ചിന്‍ വാസിനെ അറസ്റ്റ് ചെയ്തതെന്നാണ് എന്‍ ഐ എ വ്യക്തമാക്കുന്നത്.

mumbai

സെക്ഷൻ 286 (സ്‌ഫോടകവസ്തുക്കളുമായി ബന്ധപ്പെട്ട അശ്രദ്ധമായ പെരുമാറ്റം), 465 (വ്യാജരേഖയ്ക്ക് ശിക്ഷ), 473 (വ്യാജ മുദ്ര ഉണ്ടാക്കുകയോ കൈവശം വയ്ക്കുകയോ), 506 (2) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 120 ബി (ക്രിമിനൽ ഗൂഡാലോചന) 1908 ലെ സ്ഫോടനാത്മക ലഹരിവസ്തു നിയമത്തിലെ 4 (എ) (ബി) (ഐ) (ഒരു സ്ഫോടനത്തിന് ശ്രമിക്കൽ) തുടങ്ങിയ വകുപ്പുളാണ് വാസിനെതിരെ ചുമത്തിയിരിക്കുന്നത്.

സുരേഷ് ഗോപി ആശുപത്രിയില്‍... 10 ദിവസത്തെ വിശ്രമം വേണം; സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ കുഴങ്ങി ബി ജെ പിസുരേഷ് ഗോപി ആശുപത്രിയില്‍... 10 ദിവസത്തെ വിശ്രമം വേണം; സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ കുഴങ്ങി ബി ജെ പി

സ്ഫോടക വസ്തുകള്‍ നിറച്ച സ്കോർപിയോയുടെ ഉടമയായിരുന്ന താനെ സ്വദേശിയായ വ്യവസായി മൻസുഖ് ഹിരന്റെ മരണത്തിൽ സച്ചിൻ വാസക്ക് പങ്കുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. മാർച്ച് 5 നാണ് ഹിരാനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചോദ്യം ചെയ്യലിനായി ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് തെക്കന്‍ മുംബൈയിലെ കുംബല്ല ഹില്ലില്ലുള്ള എന്‍ഐഎ ഓഫീസിലേക്ക് വാസിനെ വിളിച്ച് വരുത്തിയത്.

ശോഭയ്ക്ക് കഴക്കൂട്ടമില്ല, വെട്ടിയത് സുരേന്ദ്രന്‍, ബി ജെ പിയില്‍ രാജിഭീഷണി, ശോഭയുടെ മറുപടി ഇങ്ങനെശോഭയ്ക്ക് കഴക്കൂട്ടമില്ല, വെട്ടിയത് സുരേന്ദ്രന്‍, ബി ജെ പിയില്‍ രാജിഭീഷണി, ശോഭയുടെ മറുപടി ഇങ്ങനെ

മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

അതേസമയം, വാസിനെ പിന്തുണച്ച് ശിവസേന നേതാവായ സഞ്ജയ് റാവത്ത് രംഗത്തെത്തി. സച്ചിൻ വാസ് വളരെ സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനാണെന്ന് ഞാൻ വിശ്വസിക്കുന്നു. കണ്ടെത്തിയ ജെലാറ്റിൻ സ്റ്റിക്കുകളുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംശയാസ്പദമായ ഒരു മരണവും സംഭവിച്ചു. ഇക്കാര്യം അന്വേഷിക്കേണ്ടത് മുംബൈ പോലീസിന്റെ ഉത്തരവാദിത്തമാണ്. അതിന് കേന്ദ്ര ടീമിനെ ആവശ്യമില്ലെന്നും റാവത്തും പറഞ്ഞു.

അഴക് കൊണ്ടൊരു മുദ്ര: നടി പ്രിയങ്ക അരുൾ മോഹന്റെ പുതിയ ചിത്രങ്ങള്‍

English summary
Mumbai police official has been arrested in connection with the placing bomb near Ambani's house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X