ആരാണ് ആ 4 ബോളിവുഡ് നടിമാര്‍; സുകേഷില്‍ നിന്ന് കോടികളുടെ സമ്മാനങ്ങള്‍ വാങ്ങി, ജയിലുമെത്തി

മുംബൈ: ജാക്വിലിന്‍ ഫെര്‍ണാണ്ടസ് കുടുങ്ങിയ സുകേഷ് ചന്ദ്രശേഖറിന്റെ തട്ടിപ്പ് കേസില്‍ വീണ്ടും ട്വിസ്റ്റ് വരുന്നു. പ്രമുഖ നടിമാരെല്ലാം സുകേഷുമായി വലിയ സൗഹൃദത്തിലും അടുപ്പത്തിലുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് വലിയ വിലയുള്ള സമ്മാനങ്ങള്‍ സുകേഷ് നല്‍കിയിട്ടുണ്ട്. ഇഡിക്ക് അടക്കം ഈ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഇവര്‍ സൂപ്പര്‍ താരങ്ങള്‍ അല്ലെങ്കിലും ബി ടൗണില്‍ അറിയപ്പെടുന്ന നടിമാരാണ്. നേരത്തെ നോറ ഫത്തേഹി, ജാന്‍വി കപൂര്‍, സാറ അലിഖാന്‍, ഭൂമി പെഡ്‌നേക്കര്‍ എന്നിവരെയെല്ലാം സുകേഷ് ചന്ദ്രശേഖര്‍ ലക്ഷ്യമിട്ടിരുന്നു. അതിനൊക്കെ പുറമേ ഇയാളുടെ വലയില്‍ നിരവധി പേര്‍ വീണിരുന്നുവെന്നാണ് വ്യക്തമാകുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

നടിയും മോഡലുകളുകളുമായ നികിത തമ്പോളി, ചാഹത് ഖന്ന, സോഫിയ സിംഗ്, ആരുഷ പാട്ടീല്‍ എന്നിവരാണ് സുകേഷുമായി അടുപ്പം പുലര്‍ത്തിയിരുന്നത്. ഇയാള്‍ തീഹാര്‍ ജയിലിലാവുമ്പോള്‍ ഇവര്‍ അവിടെയെത്തി സുകേഷിനെ കണ്ടിരുന്നു. സുകേഷിന്റെ അസോസിയേറ്റായ പിങ്കി ഇറാനി വഴിയാണ് ഇവര്‍ തീഹാര്‍ ജയിലിലെത്തിയത്. പിങ്കിയാണ് ഇവരെ സുകേഷിനെ പരിചയപ്പെടുത്തി കൊടുത്തത്. പല പേരുകളിലായിട്ടാണ് ഇവരെ സുകേഷ് പരിയപ്പെട്ടത്. സന്ദര്‍ശനത്തിന് പകരമായി വില കൂടിയ പല വസ്തുക്കളും ഇവര്‍ക്ക് ലഭിച്ചിരുന്നു.

2

സമ്മാനങ്ങളായി ഗുച്ചിയും ലൂയി വുയ്‌തോണിന്റെയും ബാഗുകളും, വെര്‍സസെയുടെ വാച്ചുകളുമാണ് ലഭിച്ചത്. ഈ നാല് അഭിനേത്രികളില്‍ ആരുഷ പാട്ടീല്‍ താന്‍ സുകേഷിനെ കണ്ടതായി സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ തീഹാര്‍ ജയിലില്‍ വെച്ചല്ലെന്നും ഇവര്‍ പറഞ്ഞു. പിങ്കി ഇറാനിയാണ് ഇയാളെ പരിചയപ്പെടുത്തി കൊടുത്തതെന്നും ആരുഷ പറഞ്ഞു. അതേസമയം ആരുഷയ്ക്ക് സുകേഷില്‍ നിന്ന് പണം ബാങ്ക് അക്കൗണ്ടില്‍ ലഭിച്ചുവെന്നും ഇഡി കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ബിഗ് ബോസ് താരമായ നികിത തമ്പോളിയെ ശേഖര്‍ എന്ന പേരിലാണ് സുകേഷ് പരിചയപ്പെട്ടത്.

3

നികിതയോട് താന്‍ ദക്ഷിണേന്ത്യയിലെ വലിയ നിര്‍മാതാവാണെന്നാണ് സുകേഷ് പറഞ്ഞത്. രണ്ട് തവണ നികിത സുകേഷിനെ കണ്ടിട്ടുണ്ട്. ഒന്ന് തീഹാര്‍ ജയിലില്‍ വെച്ചും, മറ്റൊന്ന് ഇയാളുടെ ഓഫീസില്‍ വെച്ചുമാണ്. 2018 ഏപ്രിലില്‍ നടന്ന ആദ്യ കൂടിക്കാഴ്ച്ചയില്‍ പിങ്കി ഇറാനിക്ക് സുകേഷില്‍ നിന്ന് പത്ത് ലക്ഷം രൂപയാണ് ലഭിച്ചത്. ഇതില്‍ ഒന്നര ലക്ഷം രൂപ നികിത തമ്പോളിക്ക് നല്‍കി. രണ്ടാമത്തെ കൂടിക്കാഴ്ച്ച രണ്ടാഴ്ച്ചയ്ക്ക് ശേഷമായിരുന്നു. അന്ന് ഒറ്റയ്ക്കാണ് നികിത വന്നത്. രണ്ട് ലക്ഷം രൂപ നികിതയ്ക്ക് അന്ന് ലഭിച്ചു. ഒപ്പം ഗുച്ചിയുടെ ഒരു ഭാഗും.

4

ജയിലിന്റെ ഉള്ളിലെ ഒരു ഓഫീസ് മുറിയില്‍ വെച്ചായിരുന്നു നിക്കിയെ സുകേഷ് കണ്ടത്. ആദ്യം ഇത് തന്റെ ഓഫീസാണെന്ന് സുകേഷ് പറഞ്ഞിരുന്നു. പിന്നീട് താന്‍ ഒരു അഴിമതിക്കേസില്‍ ജയിലിനുള്ളിലാണെന്നും, അടുത്ത ദിവസം തന്നെ ജാമ്യം കിട്ടുമെന്നും അറിയിക്കുകയായിരുന്നു. ഇതിനെല്ലാം ഇടയില്‍ നിന്നത് പിങ്കി ഇറാനിയാണെന്ന് നികിത വെളിപ്പെടുത്തിയിരുന്നു. അതേസമയം നിരവധി വിലയേറിയ ബാഗുകള്‍ സുകേഷിന്റെ കൈവശമുണ്ടായിരുന്നുവെന്ന് ഇഡി പറയുന്നു. എന്നാല്‍ ഈ രണ്ട് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സുകേഷിനെ നികിത കണ്ടിട്ടില്ലെന്നും ഇഡി പറഞ്ഞു.

5

ചാഹത് ഖന്ന പ്രമുഖ സീരിയലായ ബഡേ അച്ചേ ലഗ്‌തെ ഹേയിലെ താരമാണ്. താന്‍ ദക്ഷിണേന്ത്യയിലെ പ്രമുഖ ചാനലിന്റെ ഉടമയാണെന്ന് പരിചയപ്പെടുത്തുകയായിരുന്നു സുകേഷ്. ചാഹത് ഖന്ന 2018 മെയ് മാസത്തിലാണ് സുകേഷിനെ ജയിലിലെത്തി കണ്ടത്. രണ്ട് ലക്ഷം രൂപയും നിലനിറത്തിലുള്ള വെര്‍സസെ വാച്ചുമാണ് സമ്മാനമായി അന്ന് നടിക്ക് നല്‍കിയത്. തന്നെ തിരഞ്ഞെടുപ്പ് തട്ടിപ്പ് അഴിമതിയില്‍ കുടുക്കിയതാണെന്നും, അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ ജാമ്യം കിട്ടുമെന്നും ഇയാള്‍ ചാഹത്തിനോട് പറഞ്ഞിരുന്നു. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ബന്ധുവാണ് താനെന്നാണ് ഇയാള്‍ പറഞ്ഞിരുന്നു.

6

സോഫിയ സിംഗിനെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് സുകേഷ് പരിചയപ്പെട്ടത്. ഇതിന് സഹായമൊരുക്കിയത് സോഫിയയും. അഡ്വാന്‍സായി രണ്ട് ലക്ഷം രൂപ ഇവരുടെ അക്കൗണ്ടിലെത്തിയിരുന്നു. ആദ്യ കൂടിക്കാഴ്ച്ച കഴിഞ്ഞ് പതിനഞ്ച് ദിവസത്തിനുള്ളിലായിരുന്നു ഇത്. ലൂയിസ് വുയ്‌തോണിന്റെ ബാഗും ഒന്നര ലക്ഷം രൂപയും രണ്ടാം കൂടിക്കാഴ്ച്ചയില്‍ നല്‍കിയിരുന്നു. സുകേഷിന് ദക്ഷിണേന്ത്യയില്‍ വലിയൊരു ബാനറിന്റെ സിനിമ നിര്‍മിക്കാന്‍ ആഗ്രഹമുണ്ടെന്നും, ഇവര്‍ക്കൊരു വേഷം തരാമെന്നും പറഞ്ഞിരുന്നു.

7

ആരുഷ പട്ടേലിന് 5.20 ലക്ഷംരൂപയാണ് ലഭിച്ചത്. ഇതില്‍ ഒരു ലക്ഷം ഇവര്‍ പിങ്കി ഇറാനിക്ക് നല്‍കി. 2020 ഡിസംബറിലാണ് സുകേഷിനെ പിങ്കി പരിയപ്പെടുത്തി കൊടുക്കുന്നത്. ഒരു വാട്‌സാപ്പ് നമ്പറില്‍ നിന്നാണ് സുകേഷ് തന്നെ ഫോണ്‍ ചെയ്തിരുന്നത്. 20-25 ദിവസത്തോളം താനുമായി സംസാരിച്ചിരുന്നു സുകേഷ് എന്ന് ആരുഷ പറയുന്നു. ഡിസംബറിലാണ് 5 ലക്ഷത്തില്‍ അധികം രൂപ ആരുഷയ്ക്ക് ലഭിച്ചത്. ഇതില്‍ ഒരു ലക്ഷം രൂപ പിങ്കി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ക്ക് നല്‍കിയിരുന്നു. ഇതെല്ലാം സുകേഷിന്റെ വമ്പന്‍ തട്ടിപ്പുകളുടെ ചെറിയൊരു ഭാഗം മാത്രമാണെന്ന് ഇഡി കുറ്റപത്രത്തില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+