കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഐസ്‌ക്രീം' ഇല്ലെങ്കില്‍ ഈ 'മന്ത്രി'ക്ക് പറ്റില്ല!

Google Oneindia Malayalam News

മുംബൈ: ഐസ്‌ക്രീം നല്ലതാണ്. ഉച്ചഭക്ഷണത്തിന് ശേഷമാണെങ്കില്‍ പ്രത്യേകിച്ചും. വിഭവസമൃദ്ധമായ സദ്യ കഴിക്കുന്ന ഉപമുഖ്യമന്ത്രിയുടെ കാര്യമാണെങ്കില്‍ പിന്നെ പറയാനും ഇല്ല. ഐസ്‌ക്രീം കൂടിയേ തീരൂ. എങ്ങാനും മന്ത്രിക്ക് ഐസ്‌ക്രീം കിട്ടാതെ പോയാലോ, ഉദ്യോഗസ്ഥര്‍ക്ക് പണിയാകും എന്ന് എടുത്തുപറയേണ്ട കാര്യമില്ലല്ലോ.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറാണ് ഐസ്‌ക്രീമിന്റെ പേരില്‍ വിവാദത്തിലായിരിക്കുന്നത്. ഉച്ചഭക്ഷണത്തിന് ശേഷം ഐസ്‌ക്രീം നല്‍കിയില്ല എന്ന് പറഞ്ഞ് രണ്ട് എഞ്ചിനീയര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍യിരിക്കുകയാണ് മന്ത്രി. മഹാരാഷ്ട്ര പൊതുമരാമത്ത് വകുപ്പിലെ രണ്ട് എഞ്ചിനീയര്‍മാരാണ് മന്ത്രിയുടെ ഐസ്‌ക്രീം പ്രേമത്തില്‍ വെട്ടിലായത്.

ajit-pawar

എന്‍ സി പി എം എല്‍ എയായ അജിത് പവാര്‍ പാര്‍ട്ടി പരിപാടിക്കായി ജല്‍നയിലേക്ക് പോകുന്നതിനിടെയാണ് സംഭവം. പൊതുമരാമത്ത് വകുപ്പിന്റെ ഹോട്ടലിലാണ് മന്ത്രി ഉച്ചയൂണിന് കയറിയത്. ഉച്ചയൂണിന് ശേഷം ഐസ്‌ക്രീം ആവശ്യപ്പെട്ട മന്ത്രിയോട് ഐസ്‌ക്രീം ഇല്ല എന്നായിരുന്നു ഹോട്ടല്‍ ജീവനക്കാരുടെ മറുപടി.

മന്ത്രിക്ക് ഐസ്‌ക്രീം കൊടുക്കാത്തതില്‍ പ്രതിഷേധിച്ച പാര്‍ട്ടി അനുയായികള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പിലെ രണ്ട് എഞ്ചിനീയര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് കൊടുത്തത്. ഹോട്ടലിലെ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യണം എന്നായിരുന്നു മന്ത്രിയുടെ സംഘാംഗങ്ങളുടെ ആവശ്യം.

ഇതാദ്യമായല്ല അജിത് പവാര്‍ വിവാദങ്ങളില്‍ പെടുന്നത്. ഡാമില്‍ വെള്ളമില്ലെങ്കില്‍ മൂത്രമൊഴിച്ച് നിറയ്ക്കാന്‍ പറ്റില്ല എന്നായിരുന്നു മന്ത്രി കഴിഞ്ഞ വര്‍ഷം പുനെയില്‍ പ്രസംഗിച്ചത്. ബാരാമതിയിലെ ആളുകളോട് തന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ കുടിവെള്ളം മുട്ടിക്കും എന്ന് ഭീഷണിപ്പെടുത്തിയ ചരിത്രവും പവാറിനുണ്ട്.

English summary
No ice-cream for Maharashtra deputy CM Ajit Pawar, notice sent to 2 engineers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X