• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കങ്കണ 'ഹറാംകോര്‍ ലഡ്ക്കി', വിവാദത്തിന് തിരിയിട്ട് റാവത്ത്, എവിടെ അസഹിഷ്ണുതാ വാദികളെന്ന് നടി, പോര്!!

മുംബൈ: പാകധീന കശ്മീര്‍ പോലെയാണ് മുംബൈയെന്ന് പറഞ്ഞ കങ്കണയെ ഹറാംകോര്‍ ലഡ്ക്കി എന്ന് വിശേഷിപ്പിച്ച് സഞ്ജയ് റാവത്ത്. ഹിന്ദിയില്‍ പല അര്‍ത്ഥങ്ങളുള്ള വാക്കാണ് ഇത്. അഴിമതിയിലൂടെ പണം സമ്പാദിക്കുന്നവര്‍, നിഷിദ്ധമായത് ഭക്ഷിക്കുന്നവര്‍ എന്നെല്ലാം ഹറാംകോര്‍ എന്ന വാക്ക് ചേര്‍ത്ത് വിളിക്കാറുണ്ട്. എന്നാല്‍ തെറിവാക്കായിട്ടാണ് ഇത് പലപ്പോഴും വിളിക്കാറുള്ളത്. തന്തയില്ലാത്തവര്‍ എന്നൊക്കെ ചില പ്രത്യേക അര്‍ത്ഥത്തിലും വിളിക്കാറുണ്ട്. ഈ വാക്ക് റാവത്തിനെ വലിയ വിവാദത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ്.

റാവത്തിന്റെ കടുത്ത പ്രയോഗം

റാവത്തിന്റെ കടുത്ത പ്രയോഗം

സഞ്ജയ് റാവത്ത് കങ്കണയ്‌ക്കെതിരെ ഹറാംകോര്‍ പ്രയോഗം നടത്തിയ ശേഷം പിതാവിനെ അപമാനിക്കുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഒരു വാര്‍ത്താ ചാനലിനോട് സംസാരിക്കവെയായിരുന്നു വിവാദ പ്രസ്താവന നടന്നത്. ശിവാജി മഹാരാജിനെയും മഹാരാഷ്ട്രയെയും മുംബൈയെയും കങ്കണ അപമാനിച്ചെന്ന് റാവത്ത് കുറ്റപ്പെടുത്തി. ശിവസേന വിവാദവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. നിരവധി വിമര്‍ശനങ്ങളും ഈ പരാമര്‍ശത്തില്‍ ഉയര്‍ന്നിട്ടുണ്ട്.

എവിടെ അസഹിഷ്ണുതാ വാദികള്‍

എവിടെ അസഹിഷ്ണുതാ വാദികള്‍

2008ല്‍ സിനിമാ മാഫിയ എന്നെ സൈക്കോ ആയി പ്രഖ്യാപിച്ചു. 2016ല്‍ ഞാനൊരു ദുര്‍മന്ത്രവാദിയും ശല്യക്കാരിയുമാണെന്ന് പ്രഖ്യാപിച്ചു. 2020ല്‍ മഹാരാഷ്ട്ര മന്ത്രി എന്നെ പരസ്യമായി ഹറാംകോര്‍ ലഡ്ക്കി എന്നാണ് വിശേഷിപ്പിച്ചത്. കാരണം ഒരു കൊലപാതകത്തിന് ശേഷം മുംബൈയില്‍ ജീവിക്കുക സുരക്ഷിതമല്ലെന്ന് പറഞ്ഞത് കൊണ്ടാണ്. അസ്ഹിണുതയ്‌ക്കെതിരെ പോരാടുന്നവര്‍ എവിടെയാണ് ഉള്ളതെന്നും കങ്കണ ചോദിച്ചു.

ദിയാ മിര്‍സയുടെ പിന്തുണ

ദിയാ മിര്‍സയുടെ പിന്തുണ

നടി ദിയാ മിര്‍സ കങ്കണയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. റാവത്ത് പറഞ്ഞ വാക്കുകള്‍ പിന്‍വലിച്ച് മാപ്പുപറയണമെന്ന് മിര്‍സ ആവശ്യപ്പെട്ടു. അപലപനീയമാണ് ഹറാംകോര്‍ പ്രയോഗം. കങ്കണയ്‌ക്കെതിരെ അതൃപ്തി അറിയിക്കാനുള്ള എല്ലാ അവകാശവും സഞ്ജയ് റാവത്തിനുണ്ട്. എന്നാല്‍ ഇത്തരം വാക്കുകള്‍ ഉപയോഗിച്ചതില്‍ താങ്കള്‍ മാപ്പുപറയണമെന്നും ദിയാ മിര്‍സ ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്ത്രീകല്‍ക്കെതിരെയുള്ള വ്യക്തിപരമായ അധിക്ഷേപങ്ങള്‍ വര്‍ധിച്ച് വരികയാണ്. സ്ത്രീകളും ഈ രീതി പിന്തുടരുന്നുണ്ട്. ഇത് അവസാനിപ്പിക്കേണ്ട സമയമായെന്നും ദിയ മിര്‍സ പറഞ്ഞു.

ബിജെപിയുടെ ഇടപെടല്‍

ബിജെപിയുടെ ഇടപെടല്‍

കങ്കണയെ മുന്നില്‍ നിര്‍ത്തി ബിജെപി ശക്തമായ രാഷ്ട്രീയ നാടകം കളിക്കുന്നു എന്ന സംശയം ശക്തമാണ്. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ ശിവസേന നേതാവ് പ്രതാപ് സര്‍നായിക്കിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടതാണ് ഇതിന് കാരണം. കങ്കണ മുംബൈയില്‍ എത്തിയാല്‍ തല്ലിച്ചതയ്ക്കുമെന്ന് സര്‍നായിക്ക് പറഞ്ഞെന്ന് ഇവര്‍ ആരോപിച്ചിരുന്നു. ഇത് ബിജെപി ഉന്നയിച്ചതാണ്. എന്നാല്‍ അത്തരമൊരു പ്രസ്താവന സര്‍നായിക്ക് നടത്തിയിട്ടില്ല.

കങ്കണയുടെ സോഷ്യല്‍ മീഡിയ

കങ്കണയുടെ സോഷ്യല്‍ മീഡിയ

കങ്കണയുടെ സോഷ്യല്‍ മീഡിയ പേജ് ആരാണ് ഉപയോഗിക്കുന്നതെന്ന് കാര്യത്തില്‍ നേരത്തെ തന്നെ സംശയമുണ്ട്. നേരത്തെ കങ്കണയുടെ സഹോദരി രംഗോലി ചണ്ഡേലിന്റെ പേജില്‍ നിന്ന് കടുത്ത വര്‍ഗീയ പോസ്റ്റുകള്‍ അടക്കം വന്നിരുന്നു. ഇതെല്ലാം കങ്കണ തന്നെ നിയന്ത്രിക്കുന്നതാണെന്ന് ബോളിവുഡില്‍ തന്നെ സംസാരമുണ്ടായിരുന്നു. അതുപോലെ ടീം കങ്കണ എന്ന മറ്റൊരു പേജും കൂടിയുണ്ട്. ഇതും ടീമല്ല, കങ്കണ തന്നെ നിയന്ത്രിക്കുന്നതാണെന്ന് സൂചനയുണ്ട്. രണ്ട് അക്കൗണ്ടുകളും മോശം കമന്റുകള്‍ക്ക് പേര് കേട്ടവയാണ്. എന്നാല്‍ ഇതുവരെ ട്വിറ്റര്‍ ഒരു നടപടിയും എടുത്തിട്ടില്ല.

ശിവസേനയുടെ വാദം

ശിവസേനയുടെ വാദം

ബിജെപി കങ്കണയെ രാഷ്ട്രീയായുധമായി ശിവസേനയ്‌ക്കെതിരെ ഉപയോഗിക്കുകയാണെന്ന് പ്രതാപ് സര്‍നായിക്ക് പറഞ്ഞു. കങ്കണയുടെ ട്വിറ്റര്‍ പേജ് ബിജെപിയുടെ ഐടി സെല്ലാണ് കൈകാര്യം ചെയ്യുന്നതെന്നും സര്‍നായിക്ക് പറഞ്ഞു. ഇതിനുള്ള തെളിവുകള്‍ ശിവസേനയുടെ കൈവശമുണ്ടെന്നും സര്‍നായിക്ക് പറഞ്ഞു. തന്നെ അറസ്റ്റ് ചെയ്യാനാണ് ശ്രമം നടക്കുന്നത്. മുംബൈക്ക് വേണ്ടി എത്ര തവണ വേണമെങ്കിലും ജയിലില്‍ പോകാം. അതേസമയം ഈ സംസ്ഥാനത്തെ പോലീസിന്റെ സുരക്ഷ വേണ്ടെങ്കില്‍ അംഗീകരിക്കാം. പക്ഷേ മറ്റൊരു സംസ്ഥാനത്തെ പോലീസിന്റെ സുരക്ഷ വേണമെങ്കില്‍ അവര്‍ ആ സംസ്ഥാനത്തേക്ക് പോകാമെന്നും സര്‍നായിക്ക് വ്യക്തമാക്കി.

ബിജെപിക്ക് ഭയം

ബിജെപിക്ക് ഭയം

മറാത്ത അഭിമാനം എന്ന പദപ്രയോഗം തന്നെ സംസ്ഥാനത്തുണ്ട്. ആ രീതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. കങ്കണയ്ക്ക് രാഷ്ട്രീയമായി നഷ്ടമൊന്നും ഇതിലൂടെ ഉണ്ടാവില്ല. പക്ഷേ ബിജെപി സൂക്ഷിച്ചാണ് ഇക്കാര്യം കൈകാര്യം ചെയ്യുന്നത്. കങ്കണയുടെ പ്രസ്താവനകളെ ബിജെപിയുമായി ചേര്‍ത്ത് വെക്കേണ്ടെന്ന് ആശിഷ് ഷെലാര്‍ പറഞ്ഞു. കങ്കണ മുംബൈയെ പറയേണ്ട കാര്യമില്ലെന്നും ഷെലാര്‍ പഞ്ഞു. ഛത്രപത്രി ശിവാജി മഹാരാഷ്ട്രയുടെ അഭിമാനമാണെന്ന് ഷെലാര്‍ മറക്കേണ്ടെന്ന് സഞ്ജയ് റാവത്ത് തിരിച്ചടിച്ചു.

English summary
sanjay raut calls kangana ranaut haramkhor ladki, creates controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X