ഷാരൂഖ് ഖാന് പുതിയ വെല്ലുവിളികള്‍, വീടിന് പുറത്തിറങ്ങാതെ ആര്യന്‍, മാനേജര്‍ പൂജയെ ചോദ്യം ചെയ്യും!!

ആര്യന്‍ ഖാന്‍ കേസിലെ പ്രതിസന്ധികള്‍ വിട്ടുമാറാതെ ഷാരൂഖ് ഖാന്‍. താരത്തിന് മുന്നില്‍ പുതിയ വെല്ലുവിളികളാണ് വന്നിരിക്കുന്നത്. മകനെ കേസില്‍ നിന്ന് രക്ഷിക്കാന്‍ പണം വാഗ്ദാനം ചെയ്ത സംഭവം അടക്കം വിവാദമായിരിക്കുകയാണ്. അതോടൊപ്പം വിചാരിച്ച വേഗത്തില്‍ ആര്യന്‍ ജയിലില്‍ കിടന്ന ട്രോമയില്‍ നിന്ന് മുക്തനായിട്ടില്ല.

ദീപാവലി ആഘോഷം ഫാം ഹൗസില്‍ ആഘോഷിച്ചിട്ടും പഴയ സന്തോഷം തിരിച്ചുവന്നിട്ടില്ല. അതേസമയം അടുത്തൊന്നും മാധ്യമങ്ങളെ കാണാനും ഷാരൂഖ് ആലോചിക്കുന്നില്ല. അന്താരാഷ്ട്ര മാധ്യമങ്ങളെ കാണില്ലെന്നും ഷാരൂഖ് അറിയിച്ചിട്ടുണ്ട്.

1

ആര്യന്‍ ഖാന് ജയിലില്‍ കിടന്നതിന് ശേഷമുണ്ടായ മാനസികാവസ്ഥ കഠിനമാണെന്ന് മന്നത്തില്‍ നിന്നുള്ളവര്‍ പറയുന്നു. വീടിന് പുറത്തേക്കിറങ്ങാന്‍ പോലും ആര്യന്‍ തയ്യാറായിട്ടില്ല. പൊതുവെ അന്തര്‍മുഖനായ വ്യക്തിയാണ് ആര്യന്‍. അധികം സംസാരിക്കാറുമില്ല. കേസും അറസ്റ്റും വന്നതോടെ ആര്യന്‍ കൂടുതല്‍ വീട്ടിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. ആര്യന് വേണ്ടിയാണ് ഷാരൂഖ് ഖാന്‍ അലിബാഗിലെ ഫാംഹൗസില്‍ പിറന്നാല്‍ ആഘോഷിച്ചത്. ദീപാവലി ദിനത്തിലും അവിടെ തന്നെയായിരുന്നു. പിറന്നാള്‍ ദിനത്തില്‍ വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് ാരാധകര്‍ കൈവീശി കാണിക്കാറുണ്ടായിരുന്നു ഷാരൂഖ്. ഇത്തവണ അതുണ്ടായില്ല.

2

മുറിയില്‍ അടച്ചിട്ടിരിക്കുകയാണ് ആര്യനെന്നാണ് വിവരം. സുഹൃത്തുക്കളെ പോലും കാണാനുള്ള താല്‍പര്യം ആര്യനില്ല. കൂടുതല്‍ നിശബ്ദനായിരിക്കുകയാണ് അദ്ദേഹം. ജാമ്യം കിട്ടിയിട്ട് ഒരാഴ്ച്ചയായെങ്കിലും ആര്യന്‍ ഇപ്പോഴും ആശങ്കയിലാണ്. അറസ്റ്റും ജയിലും ആര്യനെ ആകെ തകര്‍ത്ത് കളഞ്ഞെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഷാരൂഖ് ഖാനോ ഗൗരിയോ ആര്യനെ ഒരു കാര്യത്തിനും നിര്‍ബന്ധിക്കുന്നില്ല. പതിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരട്ടെ എന്നാണ് ഇവരുടെ നിലപാട്. ജയിലില്‍ നിന്ന് പല കഥകളും ചോര്‍ന്നത് ആര്യനെ ടെന്‍ഷനിലാക്കിയിരിക്കുകയാണ്. ഷാരൂഖിനെ കാണാനായി ആര്യന്‍ ബുദ്ധിമുട്ടിയതും സാധാരണക്കാരെ സഹായിക്കുമെന്നുമുള്ള കാര്യങ്ങളാണ് ചോര്‍ന്നത്.

3

നിലവില്‍ ആര്യന് ബോഡി ഗാര്‍ഡിനെ നിയമിക്കേണ്ടെന്നാണ് ഷാരൂഖിന്റെ നിലപാട്. എല്ലാ സിനിമയുടെ ഷൂട്ടിംഗും തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ് ഷാരൂഖ്. ആര്യനൊപ്പം സദാസമയവും ഉണ്ടാവാനാണ് ഷാരൂഖ് ആഗ്രഹിക്കുന്നത്. ഷാരൂഖിന്റെ ബോഡി ബാര്‍ഡ് രവി സിംഗ് ഷൂട്ടിംഗ് നടക്കുമ്പോള്‍ അദ്ദേഹത്തിനൊപ്പം പോകും. ആര്യന് സുരക്ഷ നല്‍കുന്ന കാര്യം തല്‍ക്കാലം പരിഗണനയില്‍ ഇല്ല. അതേസമയം ആര്യന്റെ കേസില്‍ ഷാരൂഖിന്റെ മാനേജര്‍ പൂജ ദദ്‌ലാനിയും കുരുക്കിലാണ്. കിരണ്‍ ഗോസാവിയെയും സാം ഡിസൂസയെയും പൂജ കണ്ടതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 50 ലക്ഷം ആര്യനെ രക്ഷിക്കാനായി നല്‍കിയെന്നാണ് ആരോപണം.

4

പൂജ ദദ്‌ലാനിയെ ചോദ്യം ചെയ്യാനായി എന്‍സിബിയുടെ പ്രത്യേക അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഹാജരായിട്ടില്ല. കിരണ്‍ ഗോസാവിക്കെതിരെ അന്വേഷണ സംഘം കേസെടുക്കും. പൂജയില്‍ നിന്ന് 50 ലക്ഷം കിരണ്‍ ഗോസാവി വാങ്ങിയെന്ന് സാം ഡിസൂസ പഞ്ഞിരുന്നു. പിന്നീട് ഇത് തിരിച്ചുനല്‍കിയെന്നും സാം വ്യക്തമാക്കി. ഷാരൂഖിന്റെ മാനേജറെ കിരണ്‍ ഗോസാവി ബന്ധപ്പെട്ടത് രഞ്ജിത്ത് സിംഗ് ബിന്ദ്രയും മയൂര്‍ ഗുലെയും വഴിയാണ്. ഇതില്‍ രഞ്ജിത്ത് സിംഗിന് അനന്യ പാണ്ഡെയുടെ പിതാവ് ചങ്കി പാണ്ഡെയുടെ സഹോദരന്‍ ചിക്കി പാണ്ഡെയുമായി ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് പൂജയെ ബന്ധപ്പെടുന്നത്.

5

അതേസമയം ചിക്കി പാണ്ഡെയെ മുംബൈ പോലീസ് മൊഴി രേഖപ്പെടുത്താനായി വിളിച്ചിട്ടുണ്ട്. എന്നാല്‍ കൊവിഡ് കാരണം ഹാജരാവാനില്ലെന്ന് ഇയാള്‍ അറിയിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നവാബ് മാലിക്കും സമീര്‍ വാങ്കഡെയുടെ കുടുംബവും തമ്മിലുള്ള പോര് മുറുകിയിരിക്കുകയാണ്. മാലിക്കിനെതിരെ സമീറിന്റെ സഹോദര ഭാര്യ പരാതി നല്‍കിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതാണ് കേസ്. ഇവര്‍ക്ക് മയക്കുമരുന്ന് ഇടപാടില്‍ പങ്കുണ്ടെന്നായിരുന്നു നവാബ് മാലിക്ക് ആരോപിച്ചത്. സമീര്‍ വാങ്കഡെയുടെ പിതാവും സഹോദരിയുമെല്ലാം വേറെ പരാതികള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ നവാബ് മാലിക് കൂടുതല്‍ ഞെട്ടിക്കുന്ന കാര്യങ്ങള്‍ ബുധനാഴ്ച്ച പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q