മയക്കുമരുന്ന് വിതരണം ചെയ്തത് ബോളിവുഡ് നടന്മാര്‍, ഹോളിവുഡ് നടന്മാരും, ആര്യന് കിട്ടിയത് ഇങ്ങനെ
മുംബൈ: ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റിലായതിന് പിന്നാലെ കേസില്‍ ബോളിവുഡിന്റെ പങ്കിനായി അന്വേഷണം തുടര്‍ന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. ഹോളിവുഡിന് വരെ ഈ വിഷയത്തില്‍ പങ്കുണ്ടെന്നാണ് എന്‍സിബി പറയുന്നത്. ഷാരൂഖിന്റെ ഡ്രൈവറെ അടക്കം എന്‍സിബി ചോദ്യം ചെയ്ത് കഴിഞ്ഞു. ഇതിനിടെ നടി ഷെര്‍ലിന്‍ ചോപ്ര മുമ്പ് നടത്തിയ പരാമര്‍ശങ്ങള്‍ വീണ്ടും വൈറലായിരിക്കുകയാണ്.
ഷാരൂഖ് ഖാന്‍ ഐപിഎല്‍ മത്സരത്തിന് ശേഷം നടത്തിയ പാര്‍ട്ടിയില്‍ മയക്കുമരുന്ന് പരസ്യമായി ഉപയോഗിക്കുന്നവരെ കണ്ടെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ഇത് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. അതേസമയം ആര്യന് ജാമ്യം ലഭിക്കാത്തത് ഷാരൂഖിനെയും കുടുംബത്തെയും ആശങ്കപ്പെടുത്തിയിരിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

അറസ്റ്റിലായവരുടെ മൊബൈല്‍ ഫോണില്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് എന്‍സിബിക്ക് ലഭിച്ചിരിക്കുന്നത്. ഹോളിവുഡിലെയും ബോളിവുഡിലെയും പ്രമുഖരുടെ നമ്പറുകള്‍ ഇവരുടെ ഫോണില്‍ നിന്ന് കണ്ടെത്തിയിരിക്കുകയാണ്. കോഡ് രൂപത്തിലാണ് ഈ നമ്പറുകള്‍ എഴുതിയിരുന്നത്. ഇതിലൊരു പ്രതിയുടെ മൊബൈലിലായിരുന്നു കോഡ് രൂപത്തില്‍ ഈ നമ്പറുകള്‍ സൂക്ഷിച്ചിരുന്നത്. ഹോളിവുഡ് നടന്മാര്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നല്‍കാമെന്ന് ഈ ചാറ്റില്‍ ഇവര്‍ പറയുന്നുണ്ട്. വിദേശത്തേക്കും ഇവര്‍ മയക്കുമരുന്ന് എത്തിച്ചു എന്നാണ് വ്യക്തമാകുന്നത്. ഇതോടെ കേസ് അന്താരാഷ്ട്ര തലത്തിലേക്കാണ് നീളുന്നത്.
കിടിലന്‍ ലുക്കില്‍ സാനിയ അയ്യപ്പന്‍; സൂപ്പര്‍ ഹോട്ടെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍

ബോളിവുഡിലെ പ്രമുഖ നടന്മാര്‍ക്ക് മയക്കുമരുന്ന് കടത്തുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇവരുടെ കുടുംബാംഗങ്ങളും ഇത്തരത്തില്‍ മയക്കുമരുന്ന് കടത്തിയിരുന്നു. വലിയ അളവില്‍ ഇവര്‍ വിദേശത്തേക്ക് അടക്കം മയക്കുമരുന്ന് എത്തിച്ചുവെന്നാണ് വിവരം. ഇവര്‍ കാരിയര്‍മാരായി പ്രവര്‍ത്തിച്ചോ എന്നും സംശയമുണ്ട്. ഷാരൂഖ് ഖാന്റെ മകന്‍ ആര്യനുമായി മയക്കുമരുന്ന് പങ്കിട്ടത് അര്‍ബാസ് മെര്‍ച്ചെന്റാണ്. ഈ കാരണം കൊണ്ടാണ് എന്‍സിബി ആര്യന്റെ ജാമ്യത്തെ എതിര്‍ക്കുന്നത്. അഞ്ച് ദിവസത്തോളം എന്‍സിബി കസ്റ്റഡിയിലായിരുന്നു ആര്യന്‍. ജാമ്യത്തിനായി ശ്രമിച്ചെങ്കിലും അതെല്ലാം കോടതി തള്ളുകയായിരുന്നു. കേസില്‍ ഷാരൂഖിന്റെ ഡ്രൈവറെയും എന്‍സിബി വിളിച്ച് വരുത്തിയിരുന്നു.

ഷാരൂഖിന്റെ ഡ്രൈവറുടെ മൊഴിയും എന്‍സിബി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ മുംബൈയിലെ പലയിടങ്ങളിലായി ഇവര്‍ റെയ്ഡും നടത്തി. ഗൊറേഗാവില്‍ അടക്കമാണ് റെയ്ഡ് നടന്നത്. ശിവരാജ് രാംദാസ് എന്നയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 20 പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. ബോളിവുഡിലെ നിര്‍മാതാവ് ഇംതിയാസ് കത്രിയുടെ വീട്ടിലും നേരത്തെ റെയ്ഡ് നടന്നിരുന്നു. മയക്കുമരുന്ന് കൈവശം വെച്ചിരുന്നുവെന്നാണ് എന്‍സിബിയുടെ ആരോപണം. ക്രൂയിസ് കപ്പലില്‍ നിന്ന് കണ്ടെത്തിയ മയക്കുമരുന്നുമായി ഖത്രിക്ക് ബന്ധമുണ്ടെന്നാണ് സൂചന. ഇയാളോട് നാളെ വീണ്ടും എന്‍സിബി ഓഫീസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ ചിലരില്‍ നിന്നാണ് ഖത്രിയുടെ പേര് പുറത്ത് വന്നത്.

നടന്‍ കങ്കണ റനാവത്ത് ഇതിനിടെ ഷാരൂഖിനെതിരെ പരോക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ജാക്കി ചാന്‍ 2014ല്‍ മകന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായപ്പോള്‍ മാപ്പുപറഞ്ഞിരുന്നുവെന്ന് കങ്കണ പറഞ്ഞു. മകന്റെ പ്രവര്‍ത്തിയില്‍ തനിക്ക് നാണക്കേട് തോന്നുന്നുവെന്നും, ഇത് എന്റെ പരാജയമാണ്. അവനെ സംരക്ഷിക്കാന്‍ ഞാനൊരിക്കലും ഇടപെടില്ല. അതിന് ശേഷം ജാക്കി ചാന്റെ മകന്‍ ആറ് മാസം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നു. അവനും മാപ്പുപറഞ്ഞിരുന്നുവെന്ന് കങ്കണ കുറിച്ചു. ഇത് ഷാരൂഖിനെ ലക്ഷ്യമിട്ടുള്ളതായിരുന്നു. നേരത്തെ നടന്‍ ഹൃതിക് റോഷന്‍ ആര്യനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.

കേസില്‍ മറ്റൊരു വിദേശബന്ധം കൂടി കണ്ടെത്തിയെന്ന് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെ പറഞ്ഞു. കേസില്‍ ഇരുപതാമത്തെ അറസ്റ്റാണിത്. അന്വേഷണത്തില്‍ നിര്‍ണായക ഘടകമാണിത്. കേസില്‍ അറസ്റ്റിലാവുന്ന രണ്ടാമത്തെ വിദേശിയാണ് ഇയാളെന്നും സമീര്‍ വാംഖഡെ പറഞ്ഞു. അതേസമയം ഈ അറസ്റ്റ് കൊണ്ടൊന്നും ഷാരൂഖ് തളരില്ല. തനിക്ക് ദീര്‍ഘനാളായെ അദ്ദേഹത്തെ അറിയാം. മുറിവുകളിലൂടെയാണ് ലോകം ഷാരൂഖിന്റെ മകനെ കാര്യങ്ങള്‍ പഠിപ്പിച്ചത്. തീര്‍ച്ചയായും അവര്‍ പോരാടുമെന്നും നടന്‍ രാജ് ബബ്ബാര്‍ പറഞ്ഞു. ഷാരൂഖിന് പിന്തുണയറിയിച്ചാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

ഷെര്‍ലിന്‍ ചോപ്രയുടെ പഴയ അഭിമുഖവും ഇതിനിടെ വൈറലായിരിക്കുകയാണ്. താന്‍ ഷാരൂഖ് സംഘടിപ്പിച്ച ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഷാരൂഖിന്റെ തന്നെ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്ലില്‍ ജയം നേടിയപ്പോഴായിരുന്നു ഇത്. അന്ന് ഞാന്‍ കണ്ട കാഴ്ച്ചകള്‍ ഞെട്ടിക്കുന്നതായിരുന്നു. പല സൂപ്പര്‍ താരങ്ങളുടെയും ഭാര്യമാര്‍ പരസ്യമായി കൊക്കെയ്ന്‍ ഉപയോഗിക്കുന്നതാണ് കണ്ടതെന്നും ഷെര്‍ലിന്‍ പറയുന്നു. ആ പാര്‍ട്ടിയില്‍ വെച്ച് നൃത്തം ചെയ്ത് ക്ഷീണിച്ചപ്പോഴാണ് വാഷ്‌റൂമിലേക്ക് പോയത്. അതിന്റെ വാതില്‍ തുറന്നപ്പോഴാണ് ഇത് കണ്ടതെന്നും ഷെര്‍ലിന്‍ വീഡിയോയില്‍ പറയുന്നു.

ഞാന്‍ വന്ന സ്ഥലം മാറിപോയോ എന്ന് വരെ ആ നിമിഷം തോന്നിപ്പോയി. കണ്ണാടിക്ക് മുന്നില്‍ നിന്ന് വെളുത്ത പൊടി അവര്‍ ഉപയോഗിക്കുകയാണ്. നമ്മള്‍ അതിനെ കൊക്കെയ്ന്‍ എന്ന് വിളിക്കും. പെട്ടെന്ന് കണ്ടപ്പോള്‍ ഞാന്‍ ആകെ ഭയന്നുപോയി. മുന്നില്‍ കണ്ട് സ്ത്രീയോട് ചിരിച്ച് ഞാന്‍ മാറി. അവരെ അവഗണിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. അധികം വൈകാതെ തന്നെ ഷാരൂഖ് ഖാനെയും സുഹൃത്തുക്കളെയും കണ്ട് ഞാന്‍ അവിടെ നിന്ന് സ്ഥലം വിട്ടു. ബോളിവുഡില്‍ എന്ത് തരം പാര്‍ട്ടിയാണ് നടക്കുന്നതെന്ന് അന്നാണ് എനിക്ക് മനസ്സിലായതെന്നും ഷെര്‍ലിന്‍ വീഡിയോയില്‍ പറയുന്നുണ്ട്.

അതേസമയം ബോളിവുഡില്‍ നിന്ന് വലിയ പിന്തുണയാണ് ഷാരൂഖ് ഖാന് ഈ വിഷയത്തില്‍ ലഭിക്കുന്നത്. ഷാരൂഖിനെ പിന്തുണയ്ക്കുന്നവരുടെ സംഗീത സംവിധായകരുടെ നിരയില്‍ തന്നെയും ഉള്‍പ്പെടുത്താമെന്ന് വിശാല്‍ ദദ്‌ലാനി പറഞ്ഞു. ഷാരൂഖ് ഖാനെയും കുടുംബത്തെയും പുകമറയ്ക്കായിട്ടാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ശരിക്കും പറഞ്ഞാല്‍ ഒരു സോഫ്റ്റ് ടാര്‍ഗറ്റ്. അദാനിയുടെ തുറമുഖത്ത് നിന്ന് താലിബാന്റെ മൂവായിരം കിലോ മയക്കുമരുന്നാണ് പിടിച്ചത്. അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ആര്യന്‍ വിഷയം ഉയര്‍ത്തി കാണിക്കുന്നത്. ബിജെപി അംഗത്തിന്റെ മകന്‍ കര്‍ഷകരുടെ കൊലപാതകം നടത്തിയതില്‍ നിന്നും ഇതിലൂടെ ശ്രദ്ധ തിരിക്കാം അതാണ് ലക്ഷ്യമെന്നും വിശാല്‍ ദദ്‌ലാനി പറഞ്ഞു.












Click it and Unblock the Notifications