ആര്യനെതിരെ തെളിവില്ല, വാട്സ്ആപ്പ് ചാറ്റുകള്‍ അപ്രസക്തം, വൈദ്യ പരിശോധന നടത്തിയില്ലെന്ന് ഹൈക്കോടതി
മുംബൈ: ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെതിരെ മയക്കുമരുന്ന് കേസില്‍ എന്‍സിബിക്ക് ബോംബെ ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായത് കനത്ത പ്രഹരം. ആര്യന് ഖാനും കേസിലെ മറ്റ് പ്രതികളും മയക്കുമരുന്ന് കേസില്‍ ഗൂഢാലോചന നടത്തിയെന്നതിന് യാതൊരു തെളിവുമില്ലെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യം നല്‍കാനുള്ള പ്രധാന കാരണവും ഇത് തന്നെയാണ്.
ആര്യന്റെ കൈവശം മയക്കുമരുന്ന് ഉണ്ടായിരുന്നുവെന്നതിന് തെളിവുകളൊന്നും ഇല്ലെന്നും കോടതി ജാമ്യം നല്കി കൊണ്ട് പറഞ്ഞു. അതേസമയം ആര്യന് ദീര്‍ഘകാലമായി മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന എന്‍സിബിയുടെ വാദമെല്ലാം ഇതിലൂടെ പൊളിഞ്ഞിരിക്കുകയാണ്.

മയക്കുമരുന്ന് കൈവശം വെച്ചതിനോ കേസില്‍ അര്‍ബാസ് മെര്ച്ചന്റുമായും മുണ് മുണ് ധമേച്ചയുമായി ഗൂഢാലോചന നടത്തിയതിലും യാതൊരു തെളിവുമില്ലെന്ന് ഹൈക്കോടതി പറഞ്ഞു. എന്‍സിബി അതിശക്തമായി ഉയര്‍ത്തി കാണിച്ച വാട്സ്ആപ്പ് ചാറ്റുകളും ഇതോടെ പൊളിഞ്ഞു. ഈ വാട്സ്ആപ്പ് ചാറ്റുകള്‍ അപ്രസക്തമാണെന്ന് കോടതി വിലയിരുത്തി. കേസിന്റെ ഭാഗമായ മൂന്ന് പേരും ഗൂഢാലോചന നടത്തിയെന്ന് വാട്സ്ആപ്പ് ചാറ്റുകളിലൂടെ ഉറപ്പിക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. നാല് വര്‍ഷത്തോളമായി ആര്യന് മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന വാദമാണ് ഇതോടെ പൊളിഞ്ഞത്. എന്‍സിബി അക്കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.

വാട്സ്ആപ്പ് ചാറ്റുകള്‍ മാത്രം ഉപയോഗിച്ച് കേസ് മുന്നോട്ട് പോകാനാവില്ല. യഥാര്‍ത്ഥമായ തെളിവുകളോ വസ്തുക്കളോ എന്‍സിബി ഹാജരാക്കിയിട്ടില്ല. ഇവര്‍ തമ്മില്‍ ഗൂഢാലോചന നടത്തിയെന്ന് അതുകൊണ്ട് സ്ഥാപിക്കാന്‍ സാധിച്ചിട്ടല്ല. ആര്യന്റെ വാട്സ്ആപ്പ് ചാറ്റുകളില്‍ നിന്ന് കുറ്റകരമായിട്ടുള്ള യാതൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇവര്‍ ഇന്ത്യക്കുള്ളിലേക്കും പുറത്തേക്കും മയക്കുമരുന്ന് കടത്തി എന്ന് പറയുന്നതിന് തന്നെ യാതൊരു തെളിവും കണ്ടെത്താനായിട്ടില്ല. കോടതിയെ ബോധ്യപ്പെടുത്തുന്ന യാതൊരു തെളിവും എന്‍സിബി ഹാജരാക്കിയിട്ടില്ലെന്ന് ഹൈക്കോടതി പറഞ്ഞു. അതേസമയം ഇത് എന്‍സിബിക്ക് വലിയ തിരിച്ചടിയാണ്.

മയക്കുമരുന്ന് കേസില്‍ പിടിയിലായ പ്രതികളെ വൈദ്യപരിശോധനയ്ക്ക് പോലും വിധേയമാക്കിയിട്ടില്ല. അറസ്റ്റിലായ സമയത്ത് കേസില്‍ നിര്‍ണായകമാകുമായിരുന്നു ആ പരിശോധന. അവര്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നും അതിലൂടെ തിരിച്ചറിയാമായിരുന്നു. എന്നാല്‍ അതുണ്ടായിട്ടില്ല. ഇത്തരം കുറ്റസമ്മത മൊഴി അന്വേഷണത്തിന് വേണ്ടി മാത്രം ഉപയോഗിക്കുന്നതാവണം. അത് പ്രതി കുറ്റം ചെയ്തെന്ന് തെളിയിക്കാനായി ഉപയോഗിക്കാന്‍ പാടില്ല. പകരം കുറ്റം ചെയ്തുവെന്ന് സ്ഥാപിക്കാനായുള്ള കാര്യങ്ങള്‍ കണ്ടെത്താനായി ഉപയോഗിക്കാമെന്ന് എന്‍സിബി അഭിഭാഷകന് തന്നെ പറഞ്ഞിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു. ക്രൂയിസ് ഷിപ്പില്‍ ഇവര്‍ പങ്കെടുത്തു എന്നത് കൊണ്ട് മാത്രമാണ് ഇവര്‍ പ്രതികളാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

അതേസമയം വൈദ്യ പരിശോധന അടക്കം നടത്താതിരുന്നത് എന്‍സിബിയുടെ വന്‍ വീഴ്ച്ചയായിട്ടാണ് വിലയിരുത്തല്‍. ക്രൂയിസ് ഷിപ്പില്‍ നിന്ന് അറസ്റ്റിലാവുമ്പോള്‍ ആര്യന്റെ മയക്കുമരുന്ന് ഇല്ലായിരുന്നുവെന്ന് നേരത്തെ തന്നെ എന്‍സിബി സമ്മതിച്ച കാര്യമാണ്. ഇത്തരം കേസുകളില്‍ ഇനി തെളിവുകള്‍ ഉണ്ടെങ്കിലും പോലും ഒരു വര്‍ഷമാണ് പരമാവധി ശിക്ഷയെന്നും ജസ്റ്റിസ് സാമ്പ്ര ചൂണ്ടിക്കാണിച്ചു. കേസില്‍ ആര്യന് നേരത്തെ ജാമ്യം ലഭിച്ചതാണ്. എന്നാല്‍ വിശദമായ റിപ്പോര്‍ട്ട് ഇപ്പോഴാണ് പുറത്തുവരുന്നത്. മയക്കുമരുന്ന് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡെ അടക്കം പ്രതിരോധത്തില്‍ നില്‍ക്കുന്നതിനിടെയാണ് കോടതിയുടെ വിശദ ജാമ്യ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

റിയ ചക്രവര്‍ത്തി കേസില്‍ കുടുക്കിയത് പോലെ ആര്യനെ കുടുക്കാനാവില്ലെന്നാണ് വിവരം. വാട്സ്ആപ്പ് രേഖ മാത്രം വെച്ച് കേസ് മുന്നോട്ട് പോകാനാവില്ലെന്നും എന്‍സിബിക്ക് വ്യക്തമായി. ആര്യന് നിലവില്‍ എല്ലാ വെള്ളിയാഴ്ച്ചയും എന്‍സിബി ഓഫീസിലെത്തി ഒപ്പുവെക്കാറുണ്ട്. ദിവസങ്ങളോളം നീണ്ട നിയമപോരാട്ടത്തിലാണ് ആര്യന് ജാമ്യം ലഭിച്ചത്. നേരത്തെ കീഴ് കോടതി തുടര്‍ച്ചയായി ആര്യന്റെ ജാമ്യാപേക്ഷയെ തള്ളിയിരുന്നു. നിലവില്‍ എന്‍സിബിയുടെ പുതിയ അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സമീര്‍ വാങ്കഡെയ്ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് അദ്ദേഹത്തെ മാറ്റിയത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications