ശിവസേന വനിതാ നേതാവിന് അശ്ലീലഫോണ്‍
മുംബൈ: പബ്ലിക് ടോയ്ലെറ്റില് സഹപ്രവര്‍ത്തകയുടെ ഫോണ്‍ പരസ്യപ്പെടുത്തിയ ശിവസേന നേതാവിനെതിരെ പരാതി. ശിവസേന എം എല്‍ എയും മുതിര്‍ന്ന നേതാവുമായ വിനോദ് ഖോസാല്ക്കറിനെതിരെയാണ് ശിവസേനയുടെ വനിതാ സംഘടന നേതാവ് പരാതി നല്‍കിയിരിക്കുന്നത്. പബ്ലിക് ടോയ്ലെറ്റുകളില് നമ്പര്‍ പരസ്യപ്പെടുത്തിയതിനെത്തുടര്‍ന്ന് തനിക്ക് അശ്ലീല ഫോണ്‍ സന്ദേശം ലഭിക്കുന്നതായും ഇവര്‍ പരാതിപ്പെടുന്നു.
വിനോദ് ഖോസാല്ക്കര് അടക്കമുള്ള ശിവസേന നേതാക്കളാണ് തന്നെ അപമാനിക്കാന്‍ ശ്രമം നടത്തുന്നത് എന്ന് കാണിച്ച് വനിതാ കോര്‍പറേറ്റര്‍ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. ദഹീസറിലുള്ള ശീതള്‍ മാത്രെയാണ് സ്വന്തം പാര്‍ട്ടിയിലെ നേതാവിനെതിരെ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയത്. വ്യത്യസ്ത നമ്പറുകളില്‍ നിന്നും തനിക്ക് അശ്ലീല ഫോണ്‍കോളുകള്‍ ലഭിക്കുന്നുണ്ട്.

ദഹീസറിലുള്ള പബ്ലിക് ടോയ്ലെറ്റുകളിലും മറ്റും തന്റെ ഫോണ്‍നമ്പര്‍ എഴുതിവെച്ചതായി വിവരം ലഭിച്ചിട്ടുണ്ട് എന്നും അതാണ് ഈ ഫോണ്‍കോളുകള്‍ക്ക് പിന്നിലെന്നും ഇവര്‍ പറയുന്നു. ദഹീസറിലെ വനിതാ ശിവസേന പ്രവര്‍ത്തകര്‍ ഇതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തി.
പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയ്ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല എന്നും ശീതള്‍ പറയുന്നു. ഇത് പാര്‍ട്ടിയിലെ ആഭ്യന്തര കാര്യമാണ് എന്നും പാര്‍ട്ടിക്കുള്ളില്‍ത്തന്നെ പറഞ്ഞുതീര്‍ക്കണം എന്നായിരുന്നു പാര്‍ട്ടി പ്രസിഡണ്ടിന്റെ നിര്‍ദ്ദേശം. വിനോദ് ഖോസാല്ക്കറിനെതിരെ നടപടിയെടുക്കാനും ശിവസേന തയ്യാറായില്ല.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications