കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയെ സജീവ രാഷ്ട്രീയത്തില്‍ കാണുന്നില്ല... രാഹുലാണ് കോണ്‍ഗ്രസിന്റെ ഭാവിയെന്ന് ശിവസേന!!

Google Oneindia Malayalam News

മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള ചര്‍ച്ചകളില്‍ വീണ്ടും പ്രതികരിച്ച് ശിവസേന. കോണ്‍ഗ്രസില്‍ ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാള്‍ അധ്യക്ഷനായി വരില്ലെന്ന് റാവത്ത് പറഞ്ഞു. കോണ്‍ഗ്രസ് മാറേണ്ട സമയമായി. കാരണം രാജ്യത്തിന് ഇപ്പോള്‍ ശക്തമായൊരു പ്രതിപക്ഷ പാര്‍ട്ടിയെ ആവശ്യമുണ്ടെന്നും റാവത്ത് പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ സാധിക്കും. അദ്ദേഹത്തിന് എല്ലാ അര്‍ത്ഥത്തിലുമുള്ള സ്വീകാര്യതയുണ്ടെന്നും റാവത്ത് പറഞ്ഞു. കോണ്‍ഗ്രസില്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവിനെ പൂര്‍ണമായും എല്ലാവരും പിന്തുണയ്ക്കുന്നുണ്ടെന്ന് റാവത്ത് വ്യക്തമാക്കി.

1

Recommended Video

cmsvideo
Who Could Become Next Non-Gandhi Congress President? | Oneindia Malayalam

കോണ്‍ഗ്രസ് പ്രതീക്ഷയര്‍പ്പിക്കേണ്ടത് രാഹുല്‍ ഗാന്ധിയിലാണ്. അദ്ദേഹത്തിന് രാജ്യത്തൊട്ടാകെ വലിയ സ്വീകാര്യതയുണ്ട്. സോണിയാ ഗാന്ധിക്ക് പ്രായമായി വരികയാണ്. പ്രിയങ്ക ഗാന്ധിയെ ഞാന്‍ സജീവ രാഷ്ട്രീയത്തില്‍ കാണുന്നില്ല. കോണ്‍ഗ്രസില്‍ തന്നെ നിരവധി സീനിയര്‍ നേതാക്കളുണ്ട്. അവര്‍ കാരണം രാഹുലിന് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. കോണ്‍ഗ്രസിന് മാത്രമാണ് ദേശീയ തലത്തില്‍ സ്വീകാര്യതയുള്ളത്. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറി അവര്‍ തിരിച്ചുവരണമെന്നും റാവത്ത് ആവശ്യപ്പെട്ടു.

അതേസമയം 23 നേതാക്കള്‍ കോണ്‍ഗ്രസിലെ മാറ്റത്തിന് വേണ്ടി കത്തയച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് റാവത്ത് രാഹുലിനെ പിന്തുണച്ചിരിക്കുന്നത്. നേരത്തെ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തയച്ചവര്‍ക്കെതിരെ ശിവസേന രംഗത്ത് വന്നിരുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ അവസാനിപ്പിക്കാനുള്ള ഗൂഢാലോചനയാണ് നടന്നതെന്ന് ശിവസേന പറഞ്ഞു. രാഹുല്‍ ഗാന്ധിയെ ബിജെപി വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ എവിടെയായിരുന്നു ഈ നേതാക്കള്‍. രാഹുലിനെ അവര്‍ ഏതെല്ലാം രീതിയില്‍ അപമാനിക്കാന്‍ നോക്കി. അതും വളരെ തരംതാണ രീതിയില്‍. അപ്പോഴൊന്നും ഈ നേതാക്കള്‍ക്ക് ഒന്നും പറയാനില്ലായിരുന്നുവെന്നും ശിവസേന ആരോപിച്ചിരുന്നു

കോണ്‍ഗ്രസും ശിവസേനയും തമ്മിലുള്ള ബന്ധം ശക്തമാകുന്നു എന്ന സൂചനയാണ് ഇപ്പോഴത്തെ പിന്തുണ സൂചിപ്പിക്കുന്നത്. ദേശീയ തലത്തില്‍ ബിജെപിക്കെതിരെ ഒന്നിച്ച് പോരാടാന്‍ ശിവസേന ഒപ്പമുണ്ടാകുമെന്ന് സോണിയാ ഗാന്ധി വിളിച്ച യോഗത്തില്‍ ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു. പാര്‍ട്ടിക്കുള്ളില്‍ നേതാക്കള്‍ തന്നെ രാഹുലിന്റെ നേതൃത്വത്തെ ഇല്ലാതാക്കാനുള്ള ഗൂഢാലോചന നടത്തുമ്പോള്‍ കോണ്‍ഗ്രസ് ശരിക്കും പരാജയത്തെ നേരിടുമെന്ന് ശിവസേന മുന്നറിയിപ്പ് നല്‍കിയിരുന്നു. പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ പാര്‍ട്ടിക്കുള്ളില്‍ അട്ടിമറിച്ചിരിക്കുകയാണെന്നും കഴിഞ്ഞ ദിവസം സാമ്‌നയില്‍ വന്ന ലേഖനത്തില്‍ ശിവസേന കുറ്റപ്പെടുത്തിയിരുന്നു.

English summary
shiv sena supports rahul gandhi, he have unanimous acceptability says sanjay raut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X