ദീപാവലിക്ക് ശേഷം മൂന്നാം തരംഗമെത്തും.... രണ്ടാം തരംഗം അവസാനിച്ചിട്ടില്ല, മുന്നറിയിപ്പുമായി മന്ത്രി
മുംബൈ: രണ്ടാം തരംഗം രാജ്യത്ത് തീവ്രത കുറഞ്ഞെങ്കിലും മുന്നറിയിപ്പുമായി മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ. രണ്ടാം തരംഗത്തിന്റെ വീര്യം മഹാരാഷ്ട്രയില്‍ കുറഞ്ഞിട്ടില്ലെന്ന് തോപ്പെ പറയുന്നു. അതേസമയം മൂന്നാം തരംഗം പെട്ടെന്ന് ഉണ്ടാവാനുള്ള സാഹചര്യം സംസ്ഥാനത്തില്ലെന്ന് മന്ത്രി പറയുന്നു. അതേസമയം മൂന്നാം തരംഗത്തിന്റെ സാധ്യതകള്‍ അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ടാസക് ഫോഴ്‌സ് മഹാരാഷ്ട്രയില്‍ ദീപാവലി ആഘോഷങ്ങള്‍ കഴിയുമ്പോഴേക്ക് മൂന്നാം തരംഗം ആഞ്ഞടിക്കാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും തോപ്പെ വ്യക്തമാക്കി. ദീപാവലി ആഘോഷങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആരോഗ്യ വിദ്ഗധരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊവിഡ് കേസുകള്‍ വര്‍ധിക്കുമെന്നാണ് അവരും പറയുന്നത്. എന്നാല്‍ മൂന്നാം തരംഗത്തിനുള്ള സാധ്യതയില്ലെന്നും വിദഗ്ധര്‍ പറഞ്ഞിരുന്നു. എന്നാല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കടുത്ത ജാഗ്രതയിലാണ്. തിയേറ്ററുകള്‍ അടക്കം ദീപാവലിക്ക് തുറക്കുന്നുണ്ട്. എന്നാല്‍ രണ്ടാം തരംഗം ഇപ്പോഴും ഒഴിഞ്ഞ് പോയിട്ടില്ലെന്ന് രാജേഷ് തോപ്പെ പറയുന്നു. പക്ഷേ അതുകൊണ്ട് മൂന്നാം തരംഗത്തെ ഭയക്കേണ്ടതില്ല. തല്‍ക്കാലം അതിനുള്ള അനുകൂല സാഹചര്യമില്ല. മൂന്നാം തരംഗത്തിന്റെ സാധ്യതകള്‍ പരിശോധിച്ച് കൊണ്ടിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഒമ്പത് കോടി പേര്‍ മഹാരാഷ്ട്രയില്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്തതായി മന്ത്രി വ്യക്തമാക്കി.
പുതിയ കൊറോണവൈറസ് വകഭേദത്തെ സംസ്ഥാനത്ത് കണ്ടെത്തിയിട്ടില്ല. അതേസമയം ദീപാവലി വരെ പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ് തുടരുമെന്നും, അതിലൂടെ വാക്‌സിനേഷന്‍ സ്വീകരിക്കാത്തവര്‍ക്ക് ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. കോളേജ് വിദ്യാര്‍ത്ഥികള്‍ പരമാവധി വാക്‌സിനേഷന്‍ ലഭ്യമാക്കുക എന്നതാണ് മറ്റൊരു പ്രധാന വെല്ലുവിളി. വാക്‌സിനേഷന്‍ ഇവര്‍ തന്നെ മുന്നോട്ട് വരണമെന്നും തോപ്പെ പറഞ്ഞു. മഹാരാഷ്ട്രയില്‍ കോളേജുകള്‍ ഇന്ന് തുറക്കും. നേരിട്ട് ക്ലാസുകളില്‍ വരുന്നവര്‍ രണ്ട് ഡോസ് വാക്‌സിനും അടിച്ചവരായിരിക്കണം എന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
മുംബൈയില്‍ ഒറ്റ കൊവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ദിനമുണ്ടായത് വലിയ നേട്ടമാണ്. ഒന്നര കോടി ജനസംഖ്യയുള്ള നഗരമാണ് മുംബൈ. അവിടെ മരണത്തെ പിടിച്ച് നിര്‍ത്താന്‍ സാധിച്ചത് നേട്ടമാണെന്നും മന്ത്രി പറഞ്ഞു. അതേസമയം മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകളിലും വലിയ കുറവുണ്ട്. തിങ്കളാഴ്ച്ച 1485 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 17 മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. 27 മരണങ്ങളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്. 28008 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ആര്‍ വാല്യൂ ഇന്ത്യയിലാകെ ഒന്നില്‍ താഴെയാണ്. ഇത് കൊവിഡ് വ്യാപനം കുറയുന്നു എന്നാണ് വ്യക്തമാക്കുന്നത്.
റിമി ചേച്ചി ഫോട്ടോഷൂട്ട് ഒരു രക്ഷയുമില്ല; പൊളിച്ചെന്ന് ആരാധകര്‍, വൈറല്‍ ഫോട്ടോഷൂട്ട് കാണാം
അതേസമയം ഇന്ത്യയുടെ വാക്‌സിനേഷന്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നുണ്ട്. 99 കോടി പിന്നിട്ടിരിക്കുകയാണ് ചൊവ്വാഴ്ച്ച. 37 ലക്ഷം ഡോസുകളാണ് ഏഴ് മണിവരെ നല്‍കിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. അന്തിമ കണക്ക് വരുമ്പോള്‍ ഇത് ഇനിയും കൂടും. ജനുവരി പതിനാറിനാണ് രാജ്യത്താകെ വാക്‌സിനേഷന്‍ ആരംഭിച്ചത്. ഫെബ്രുവരി രണ്ടിനാണ് മുന്നണിപ്പോരാളികള്‍ക്ക് വാക്‌സിനേഷന്‍ ആരംഭിച്ചത്. അടുത്ത ഘട്ടം മാര്‍ച്ച് ഒന്നിന് ആരംഭിച്ചു. അറുപത് വയസ്സിന് മുകളിലുള്ളവരും 45 വയസ്സ് മുതല്‍ അങ്ങോട്ടുള്ളവര്‍ക്കുമായിരുന്നു ഈ ഘട്ടത്തില്‍ വാക്‌സിന്‍ ലഭിച്ചത്. ഏപ്രില്‍ ഒന്നിന് 45 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും രാജ്യത്ത് വാക്‌സിനേഷന്‍ ആരംഭിക്കുകയും ചെയ്തു.
കൊവിഡ് വാക്‌സിന് പ്രതിരോധ ശേഷം ഉണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പല വകഭേദങ്ങളെയും സമാന കൊറോണവൈറസുകളെയും പ്രതിരോധിക്കാന്‍ വാക്‌സിനുകള്‍ക്ക് സാധിക്കുമെന്നും പഠനം പറയുന്നു. ഒരു കൊവിഡ് വകഭേദം വന്നാല്‍, മറ്റൊന്ന് ബാധിക്കില്ലെന്ന് നേരത്തെ കണ്ടെത്തിയിട്ടില്ലായിരുന്നു. എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ചാല്‍ ഭയപ്പെടേണ്ടതില്ലെന്നാണ് ഇവര്‍ പഠനത്തിലൂടെ തെളിയിച്ചിരിക്കുന്നത്. നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റി ഫെയിന്‍ബര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ സംഘമാണ് ഈ പഠനം നടത്തിയത്. കൊവിഡിന്റെ ഒരേയിനത്തിലെ വൈറസുകളെ ഉപയോഗിച്ചാണ് പഠനം നടത്തിയത്.












Click it and Unblock the Notifications