കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്ധവ് പിന്നില്‍ നിന്ന് കുത്തി, വഞ്ചനയൊഴികെ എന്തും സഹിക്കാം, പാഠം പഠിപ്പിക്കണമെന്ന് അമിത് ഷാ

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഉദ്ധവ് ബിജെപിയെ പിന്നില്‍ നിന്ന് കുത്തിയവനാണെന്ന് അമിത് ഷാ ആരോപിച്ചു. ഒരിക്കലും അവനോട് ക്ഷമിക്കില്ല ഒരു പാഠം അവനെ പഠിപ്പിക്കണമെന്നും അമിത് ഷാ പറഞ്ഞു. ദ്വിദിന സന്ദര്‍ശനത്തിനായി അദ്ദേഹം മുംബൈയിലെത്തിയതായിരുന്നു.

ബിജെപിയുടെ മുംബൈയിലെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്താണ് കടുത്ത വിമര്‍ശനം ഉന്നയിച്ചത്. ഉദ്ധവിനെ വെറുതെ വിടരുതെന്ന് പ്രവര്‍ത്തകരോട് അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്തു.

1

മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് എന്നിവര്‍ക്കൊപ്പം അദ്ദേഹം പ്രസിദ്ധമായ ലാല്‍ബാഗ്ച്ച രാജ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാനെത്തി. ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളിലാണ് മുംബൈ നഗരം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ വര്‍ഷയും അമിത് ഷാ സന്ദര്‍ശിച്ചു. അവിടെയും പൂജകളും പ്രാര്‍ത്ഥനകളും ഉണ്ടായിരുന്നു. ഇതിനിടെയാണ് ഉദ്ധവ് താക്കറെ തങ്ങളെ വഞ്ചിച്ചതാണെന്ന് അമിത് ഷാ പറഞ്ഞു.

2

കിങ് ഈസ് ബാക്ക്; വിരാട് കോലിയുടെ മരണമാസ് ബാറ്റിംഗ്, ജയിച്ചത് പാകിസ്താന്‍

ഉദ്ധവിനെ ഒരു പാഠം പഠിപ്പിക്കണം. രാഷ്ട്രീയത്തില്‍ വഞ്ചനയൊഴികെ മറ്റേത് സംഗതിയും പൊറുക്കാവുന്നതാണെന്നും അമിത് ഷാ പറഞ്ഞു. സ്വന്തം പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടാക്കിയതിനും മഹാരാഷ്ട്രയില്‍ അടുത്തിടെ അരങ്ങേറിയ രാഷ്ട്രീയ സംഭവങ്ങള്‍ക്കും ഉദ്ധവ് താക്കറെയെ അമിത് ഷാ കുറ്റപ്പെടുത്തി. പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കിയതും പാര്‍ട്ടി പ്രവര്‍ത്തകരെ എതിരാക്കിയതും ഉദ്ധവിന്റെ അത്യാഗ്രഹമാണെന്ന് അമിത് ഷാ തുറന്നടിച്ചു.

3

പെര്‍ഫെക്ട് ഓകെ, ആരാധകരേ ശാന്തരാകുവിന്‍ ഇത് കീര്‍ത്തി തന്നെയാണ്, ഒന്നൊന്നര ചിത്രങ്ങള്‍ വൈറല്‍

ബിജെപിയെയും രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തെയും വഞ്ചിച്ച് കൂടാതെ, മഹാരാഷ്ട്രയിലെ ജനവിധിയെ അവഹേളിക്കുക കൂടിയാണ് ഉദ്ധവ് ചെയ്തതെന്നും അമിത് ഷാ ആരോപിച്ചു. അധികാരത്തിന് വേണ്ടിയുള്ള അത്യാഗ്രഹമാണ് ശിവസേനയെ പിളര്‍ത്താന്‍ വഴിയൊരുക്കിയതെന്നും, ഇതിന് കാരണക്കാരന്‍ ഉദ്ധവ് തന്നെയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

4

ജയില്‍പുള്ളി ഈ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്; ജീനിയസാണെങ്കില്‍ കണ്ടുപിടിക്കണം, 15 സെക്കന്‍ഡ് തരാംജയില്‍പുള്ളി ഈ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്; ജീനിയസാണെങ്കില്‍ കണ്ടുപിടിക്കണം, 15 സെക്കന്‍ഡ് തരാം

ഉദ്ധവിന് ഒരിക്കലും ബിജെപി മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ടില്ല. രാഷ്ട്രീയത്തില്‍ ചതി ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടണമെന്നും, വരാനിരിക്കുന്ന നഗരസഭാ തിരഞ്ഞെടുപ്പിലൂടെ ഉദ്ധവിന് തക്കതായ. മറുപടി ബിജെപി നല്‍കുമെന്നും അമിത് ഷാ പറഞ്ഞു. അതേസമയം മഹാരാഷ്ട്രയില്‍ നരേന്ദ്ര മോദിയുടെ മാര്‍ഗ നിര്‍ദേശത്തില്‍ തിരഞ്ഞെടുപ്പില്‍ ബിജെപി 150 സീറ്റുകള്‍ നേടുമെന്നും അമിത് ഷാ അവകാശപ്പെട്ടു.

5

സൊനാലിയുടെ പേരില്‍ ക്രിമിനല്‍ റാക്കറ്റ്; ലോക്കറിന്റെ താക്കോലും സുധീറിന്റെ കൈയ്യില്‍!!സൊനാലിയുടെ പേരില്‍ ക്രിമിനല്‍ റാക്കറ്റ്; ലോക്കറിന്റെ താക്കോലും സുധീറിന്റെ കൈയ്യില്‍!!

പ്രത്യയശാസ്ത്രത്തെ ഒറ്റി കൊടുത്ത ഉദ്ധവിന്റെ പാര്‍ട്ടിക്കൊപ്പമല്ല, മറിച്ച് മോദി നേതൃത്വം നല്‍കുന്ന ബിജെപിക്കൊപ്പമാണ് ജനങ്ങളെന്നും അമിത് ഷാ അവകാശപ്പെട്ടു. ഹിന്ദുത്വ രാഷ്ട്രീയത്തെ തന്നെയാണ് ഉദ്ധവ് പിന്നില്‍ നിന്ന് കുത്തിയത്. ഉദ്ധവ് എന്‍സിപിക്കും കോണ്‍ഗ്രസിനുമൊപ്പം പോയത് ചതി തന്നെയാണ്. ഉദ്ധവിന്റെ പാര്‍ട്ടി ചെറുതാവാന്‍ കാരണം അയാളുടെ ചതിയും അത്യാഗ്രഹവുമാണ്. ബിജെപി അതിന് കാരണക്കാരനല്ല.

6

തെരുവിലേക്ക് ഇറങ്ങി പ്രവര്‍ത്തനം ആരംഭിക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറാവണം. ഒരാളെ തല്ലിയത് കൊണ്ട് അയാളുടെ ശരീരം വേദനിക്കും. എന്നാല്‍ വീടിന് മുമ്പ് വെച്ചാണ് ആ തല്ലെങ്കില്‍ അത് മനോനിലയെ ബാധിക്കും. ബിഎംസിയില്‍ ബിജെപി തന്നെ വിജയിക്കും. ഉദ്ദവ് ആകാശക്കോട്ട കെട്ടുകയാണെന്നും അമിത് ഷാ പറഞ്ഞു.

English summary
uddhav thackeray backstabbed us, will teach a lesson to him, amit shah says to bjp workser
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X