കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ കണ്ടക്ടറെ നഗ്നയാക്കി മര്‍ദ്ദിച്ചു

Google Oneindia Malayalam News

മുംബൈ: യാത്രക്കാര്‍ നോക്കിനില്‍ക്കേ യുവാവ് വനിതാ ബസ് കണ്ടക്ടറെ നഗ്നയാക്കിയ ശേഷം മര്‍ദ്ദിച്ചു. ബസ്സിന്റെ മുന്‍വശത്തെ ഡോറില്‍ നിന്നും മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതാണ് യുവാവിനെ പ്രകോപിതാക്കിയത്. ഡ്രൈവറെ ചീത്തവിളിക്കുന്നത് തടയാന്‍ ചെന്ന വനിതാ കണ്ടക്ടറാണ് യുവാവിന്റെ ആക്രമണത്തിന് ഇരയായത്. നവി മുംബൈയിലാണ് സംഭവം നടന്നത്.

മഹാരാഷ്ട്ര ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസ്സിലെ കണ്ടക്ടറായ 34 കാരിക്കാണ് യാത്രക്കാരന്റെ മര്‍ദ്ദനമേറ്റത്. വനിതാ കണ്ടക്ടറെ മാത്രമല്ല ഡ്രൈവറെയും ഇയാള്‍ മര്‍ദ്ദിച്ചു. കുറെനേരെ നോക്കിനിന്ന യാത്രക്കാര്‍ യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പോലീസില്‍ ഏല്‍പ്പിച്ചു. അഭിഷേക് സിംഗ് എന്ന 30 കാരനാണ് അക്രമം നടത്തിയത്. മുംബൈയിലെ ഫാക്ടറിയില്‍ തൊഴിലാളിയാണ് ഇയാള്‍.

maharashtra

ഡ്രൈവറെ ചീത്ത പറയുകയായിരുന്ന അഭിഷേക് സിംഗിനെ തടയാനെത്തിയതായിരുന്നു വനിതാ കണ്ടക്ടര്‍. എന്നാല്‍ അതോടെ സിംഗിന്റെ ദേഷ്യം കണ്ടക്ടറോടായി. ചീത്ത പറയുക മാത്രമല്ല കണ്ടക്ടറെ കയ്യേറ്റം ചെയ്യാനും ഇയാള്‍ ശ്രമിച്ചു. ഡ്രൈവര്‍ വണ്ടി നിര്‍ത്തിയ തക്കം നോക്കി ഇയാള്‍ വനിതാ കണ്ടക്ടറെ വലിച്ചു താഴെയിട്ട ശേഷം വസ്ത്രം വലിച്ചു കീറി മര്‍ദ്ദിക്കുകയായിരുന്നു.

വനിതാ കണ്ടക്ടറെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്‌തെങ്കിലും അവര്‍ നിര്‍ബന്ധപൂര്‍വ്വം ഡിസ്ചാര്‍ജ് വാങ്ങി തിരിച്ചുപോയി. കോടതിയില്‍ ഹാജരാക്കിയ അഭിഷേക് സിംഗിനെ റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്. ഉത്തര്‍ പ്രദേശിലെ സീരിയല്‍ സ്ത്രീ പീഡനങ്ങള്‍ക്കിടെയാണ് വനിതാ കണ്ടക്ടര്‍ മുംബൈയില്‍ പരസ്യമായി ആക്രമിക്കപ്പെട്ടത്.

English summary
Woman bus conductor stripped and assaulted by male passenger near Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X