കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എബിവിപി വോട്ടുപിടിച്ചത് മോഡലിന്റെ പടംവെച്ച്?

Google Oneindia Malayalam News

ദില്ലി: ദില്ലി യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എ ബി വി പി സ്ഥാനാര്‍ഥി കനിക ശെഖാവത് മോഡലിന്റെ പടം വെച്ച് വോട്ട് പിടിച്ചതായി പരാതി. സ്ഥാനാര്‍ഥിയുടെ ഗ്ലാമര്‍ കണ്ട് വോട്ട് ചെയ്ത വോട്ടര്‍മാര്‍ ജയിച്ചുവന്ന സ്ഥാനാര്‍ഥിയെ കണ്ട് അന്തം വിട്ടു എന്നാണ് ക്യാംപസിലെ കഥ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചത് ടി വി അവതാരകയും മോഡലുമായ നൗഹീദ് സൈറുസിയുടെ ഫോട്ടോയാണത്രെ.

ക്യാംപസില്‍ മാത്രമല്ല, വോട്ട് അഭ്യര്‍ഥനയുമായ നൗഹീദ് സൈറുസിയുടെ ഫോട്ടോ വെച്ച പോസ്റ്ററുകള്‍ ദില്ലി നഗരത്തില്‍ ഉടനീളം പ്രത്യക്ഷപ്പെട്ടിരുന്നു. ഫ്‌ളൈ ഓവറുകളിലും സബ് വേകളിലും മെട്രോ ട്രെയിനിന്റെ തൂണുകളിലും കിഴക്കന്‍, പടിഞ്ഞാറന്‍ ദില്ലിയിലെ ഓഫ് ക്യാംപസുകളിലുമെല്ലാം ഈ ബാനറാണ് പ്രത്യക്ഷപ്പെട്ടത്. ഇത്രയും സുന്ദരിയായ സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചിട്ട് തന്നെ കാര്യം എന്ന് കുട്ടികള്‍ കരുതിയാല്‍ തെറ്റ് പറയാന്‍ പറ്റുമോ.

kanikashekhawat

എന്നാല്‍ ജയാഘോഷവുമായി ക്യാംപസിലെത്തിയ കനിക ശെഖാവത്തിനെ കണ്ട് വോട്ട് ചെയ്ത വിദ്യാര്‍ഥികള്‍ ഞെട്ടിപ്പോയത്രെ. ഇതേത് സ്ഥാനാര്‍ഥി എന്ന ഭാവത്തില്‍ നോക്കിയ വോട്ടര്‍മാരോട് ഇതാണ് സ്ഥാനാര്‍ഥി എന്നായിരുന്നു എ ബി വി പിയുടെ മറുപടി. രാഷ്ട്രീയ എതിരാളികളായ എന്‍ എസ് യുവിന്റെ പണിയാണ് തങ്ങളുടെ സ്ഥാനാര്‍ഥിയുടെ ഫോട്ടോ മാറ്റിയത് എന്നും എ ബി വി പി ആരോപിക്കുന്നു.

എന്തായാലും തങ്ങള്‍ പറ്റിക്കപ്പെട്ടു എന്ന് തന്നെയാണ് വിദ്യാര്‍ഥികള്‍ കരുതുന്നത്. നേതാക്കള്‍ മറ്റ് ക്യാംപസുകളില്‍ വരാറില്ല. അതുകൊണ്ട് തങ്ങള്‍ ഇവരില്‍ പലരെയും നേരിട്ട് കണ്ടിട്ടില്ല - രാഹുല്‍ മെഹ്‌റ എന്ന വിദ്യാര്‍ഥി പറഞ്ഞു. വേണ്ടത്ര ഫോട്ടോജനിക്കല്ലാത്തത് കൊണ്ടായിരിക്കും അവര്‍ ചിലപ്പോള്‍ മോഡലിന്റെ ചിത്രം ഉപയോഗിച്ചത് - സ്വാതി സിന്‍ഹ എന്ന വോട്ടര്‍ ആശ്വസിക്കുന്നത് ഇങ്ങനെയാണ്.

English summary
ABVP candidate wins with some help from a model. Students who voted to make Shekhawat DUSU secretary said they felt cheated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X