'ആപ്പി'നെ തകര്‍ക്കാന്‍ 'ആപ്പ്' ശ്രമിക്കുന്നെന്ന്
ദില്ലി: ആം ആദ്മി പാര്‍ട്ടി എന്ന എ എ പിയെ താഴത്തിറക്കാന്‍ അംബാനി - അദാനി പീപ്പിള്‍ എന്ന എ എ പി ശ്രമിക്കുന്നെന്ന് ദില്ലിയിലെ ഭരണകക്ഷിയായ ആപ്പിന് പരാതി. ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ് പത്രസമ്മേളനം വിളിച്ചാണ് ഈ ആരോപണം ഉന്നയിച്ചത്. വ്യവസായ ഭീമന്മാരായ അംബാനി, അദാനി ഗ്രൂപ്പുകള്‍ക്ക് വേണ്ടി ബി ജെ പിയാണ് ദില്ലി സര്‍ക്കാരിനെതിരെ പട നയിക്കുന്നത്.
ദില്ലിയിലെ പുതിയ സമരങ്ങളും രാഷ്ട്രീയ പുരോഗതികളും വിരല്‍ ചൂണ്ടുന്നത് ബി ജെ പിയുടെ അധികാരമോഹത്തിലേക്കാണ്. ദില്ലിയിലെ ഭരണകക്ഷി പോലും അറിയുന്നതിന് മുമ്പാണ് വൈദ്യുതി പ്രതിസന്ധി എന്നും പറഞ്ഞ് ബി ജെ പി സര്‍ക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചത്. ബി ജെ പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി ആം ആദ്മി സര്‍ക്കാരിനെ അപമാനിക്കാന്‍ ശ്രമിക്കുന്നതായി തങ്ങള്‍ക്ക് തെളിവുകള്‍ കിട്ടിയിട്ടുണ്ട്.

ദില്ലിയിലെ ബി ജെ പിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ സത്യം പുറത്തുവരുത്താനായി ക്യാംപെയ്ന്‍ ആരംഭിക്കും. ഖിര്‍കിയില്‍ മന്ത്രി നടത്തിയ രാത്രി റെയ്ഡിനെ ആം ആദ്മി നേതാവ് ന്യായീകരിച്ചു. ചൊവ്വാഴ്ച മുതല്‍ ഈ ക്യാംപെയ്ന്‍ തുടങ്ങും. പോലീസ് ചെയ്യാന്‍ തയ്യാറാവാത്ത കാര്യങ്ങളാണ് ദില്ലിയിലെ നിയമമന്ത്രി സോമനാഥ് ഭാരതി ചെയ്തത്.
എ എ പി സര്‍ക്കാര്‍ ഒരു മാസം കൊണ്ട് ചെയ്ത അത്രയും കാര്യങ്ങള്‍ രാജ്യത്ത് ഒരു സംസ്ഥാന സര്‍ക്കാരും ചെയ്തിട്ടില്ല. 70 അംഗ നിയമസഭയില്‍ എ എ പിക്ക് 27 അംഗങ്ങളാണ് ഉള്ളത്. കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് പാര്‍ട്ടി ഇപ്പോള്‍ ഭരിക്കുന്നത്. പ്രതിപക്ഷ കക്ഷിയായ ബി ജെ പിക്ക് 32 അംഗങ്ങളാണ് സഭയിലുള്ളത്.












Click it and Unblock the Notifications