• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗെലോട്ടിന് 2 പ്രതിസന്ധികള്‍, സച്ചിനെ തിരിച്ചെത്തിക്കാതെ രക്ഷയില്ല, പത്താം ഷെഡ്യൂള്‍ വെല്ലുവിളി!!

ദില്ലി: അശോക് ഗെലോട്ടിന് രാജസ്ഥാനില്‍ വിശ്വാസ വോട്ട് തേടുന്ന കാര്യം അത്ര എളുപ്പമല്ലെന്ന് സൂചനകള്‍. ബിഎസ്പിയുടെ പുതിയ ഹര്‍ജികള്‍ കാര്യങ്ങളെ ആകെ മാറ്റിമറിച്ചിരിക്കുകയാണ്. അതേസമയം സ്വതന്ത്രര്‍ അടക്കമുള്ളവര്‍ വമ്പന്‍ ഓഫറുകളില്‍ ഏത് നിമിഷവും വീഴുമെന്ന ഭയവും ഗെലോട്ടിനുണ്ട്. ബിഎസ്പിയുടെ പുതിയ പോര്‍മുഖം പത്താം അനിച്ഛേദത്തിന്റെ കുരുക്കിലേക്ക് ഗെലോട്ടിനെ കൊണ്ടെത്തിച്ചിരിക്കുകയാണ്. ബിജെപിയുടെ ദേശീയ നേതൃത്വം സജീവമായി തന്നെ രംഗത്തുള്ളതും ഗെലോട്ടിനെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.

സച്ചിനെ തിരിച്ചുകൊണ്ടുവരണം

സച്ചിനെ തിരിച്ചുകൊണ്ടുവരണം

103 പേരുടെ പിന്തുണയാണ് ഗെലോട്ട് സര്‍ക്കാരിനുള്ളത്. ഇതില്‍ എത്ര പേര്‍ വിശ്വാസ വോട്ടില്‍ മാറുമെന്ന് പറയാനാവില്ല. ഇവരെ വിശ്വാസത്തിലെടുക്കാനും ഗെലോട്ടിന് സാധിക്കുന്നില്ല. ബിജെപി ഒരിക്കലെങ്കിലും ഇവരുമായി ചര്‍ച്ച നടത്തിയാല്‍ ആ നിമിഷം സര്‍ക്കാര്‍ വീഴും. ഭൂരിപക്ഷം വളരെ കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ വിശ്വാസ വിജയിച്ചാലും അധികം വൈകാതെ തന്നെ സ്വതന്ത്രര്‍ അടക്കം കൂറുമാറില്ലെന്ന് ഉറപ്പിക്കാനാവില്ല. ഇവിടെ ഏറ്റവും സേഫായ മാര്‍ഗം സച്ചിന്‍ പൈലറ്റിനെ തിരിച്ചുകൊണ്ടുവരുന്നതാണ്.

രാഹുലിന് താല്‍പര്യം

രാഹുലിന് താല്‍പര്യം

സച്ചിന്റെ കാര്യത്തില്‍ ഗെലോട്ടിന് തീരുമാനമെടുക്കാമെന്ന് നിര്‍ദേശിച്ചെങ്കിലും, രാഹുല്‍ ഗാന്ധി ഇപ്പോഴും അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരണമെന്നാണ് താല്‍പര്യപ്പെടുന്നത്. മധ്യപ്രദേശിലും കര്‍ണാടകത്തിലും സര്‍ക്കാര്‍ വീണത് പോലെ ഭാവിയില്‍ രാജസ്ഥാനില്‍ സംഭവിക്കില്ലെന്ന് വസുന്ധര രാജയുടെ ഉറപ്പ് കൊണ്ട് മാത്രം ഗെലോട്ട് കണക്കിലെടുക്കില്ല. കാരണം വസുന്ധര അറിയാതെയാണ് ഇപ്പോഴുള്ള നീക്കങ്ങള്‍ നടക്കുന്നത്. അമിത് ഷാ നേരിട്ടാണ് കൂറുമാറ്റത്തില്‍ ഇടപെട്ടിരിക്കുന്നത്. ഇവിടെ ചില ഉപാധികളോടെ സച്ചിനെ തിരിച്ചെടുക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.

പത്താം അനുച്ഛേദവും വെല്ലുവിളി

പത്താം അനുച്ഛേദവും വെല്ലുവിളി

സച്ചിന്‍ കോടതിയില്‍ ചോദ്യം ചെയ്തത് അയോഗ്യതാ വാദമായിരുന്നു. അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ഉന്നയിച്ചത് ഭരണഘടനാപരമായ കാര്യമാണ്. പത്താം അനുച്ഛേദ പ്രകാരം രണ്ട് തരത്തില്‍ ജനപ്രതിനിധികളെ അയോഗ്യരാക്കാം. ഒരു നേതാവ് സ്വമേധയാ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചാല്‍ അയോഗ്യരാക്കാം. മറ്റൊന്ന് പാര്‍ട്ടിയുടെ നിര്‍ദേശം മറികടന്ന് സഭയിലെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയോ, നിര്‍ദേശങ്ങള്‍ക്ക് വിപരീതമായി വോട്ടു ചെയ്യുകയോ ചെയ്താല്‍ വിലക്കേര്‍പ്പെടുത്താനും സാധിക്കും. ഇത് പത്താം അനുച്ഛേദത്തിലെ രണ്ട് ഉപവാക്യങ്ങളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ബിജെപിയുടെ നീക്കങ്ങള്‍

ബിജെപിയുടെ നീക്കങ്ങള്‍

ബിജെപി മൂന്ന് തരത്തിലാണ് ഗെലോട്ടിനെ വീഴ്ത്താന്‍ ശ്രമിക്കുന്നത്. ആദ്യത്തെ ശ്രമം ഗവര്‍ണറിലൂടെയാണ്. വിശ്വാസ വോട്ട് നടക്കുന്നത് പരമാവധി വൈകിപ്പിക്കുക. അതിലൂടെ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ കൂടുതല്‍ സമയം ലഭിക്കും. മറ്റൊന്ന് ബിഎസ്പിയുടെ വരവാണ്. ഇത്രയും കാലം നിശബ്ദരായി നിന്ന മായാവതി അശോക് ഗെലോട്ട് സര്‍ക്കാര്‍ പ്രതിസന്ധിയിലായപ്പോള്‍ രംഗത്ത് വന്നത് ബിജെപിയുമായി രഹസ്യ ബന്ധം കാരണമാണെന്ന് സംശയിക്കാം. മൂന്നാമത്തെ നീക്കം സച്ചിന്‍ പൈലറ്റിനെ പാര്‍ട്ടിയിലെത്തിച്ച് വിശ്വാസ വോട്ടിന് ഇറക്കാനുള്ള നീക്കമാണ്.

cmsvideo
  സച്ചിന്‍ പൈലറ്റിനോട് സോണിയയ്ക്ക് പൊറുക്കാനാകുമോ ? | Oneindia Malayalam
  മായാവതിയുടെ വിപ്പ്

  മായാവതിയുടെ വിപ്പ്

  വിശ്വാസ വോട്ട് നടന്നാല്‍ കോണ്‍ഗ്രസിനെതിരെ വോട്ട് ചെയ്യണമെന്നാണ് ആറ് എംഎല്‍എമാരോടും നിര്‍ദേശിച്ചതെന്ന് മായാവതി പറഞ്ഞു. അത് നടന്നില്ലെങ്കില്‍ എംഎല്‍എമാരെ അയോഗ്യരാക്കുമെന്നും മായാവതി പറഞ്ഞു. ഗെലോട്ടിന്റെ വാദങ്ങളാണ് ഇപ്പോള്‍ മായാവതി അദ്ദേഹത്തിനെതിരെ ഉപയോഗിക്കുന്നത്. പത്താം ഷെഡ്യൂള്‍ പ്രകാരം എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാണ് ബിഎസ്പി വാദം. എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ലയിച്ചത് നിയമവിരുദ്ധമാണെന്ന് രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ബിഎസ്പി ഉന്നയിച്ചിരിക്കുകയാണ്.

  ഗെലോട്ട് വീഴുമോ?

  ഗെലോട്ട് വീഴുമോ?

  ബിഎസ്പി ദേശീയ നേതാവ് സതീഷ് മിശ്രയാണ് രാജസ്ഥാനിലെ എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയത്. ബിഎസ്പി ദേശീയ പാര്‍ട്ടിയായത് കൊണ്ട് സംസ്ഥാന തലത്തിലുള്ള ലയനം സാധ്യമല്ലെന്നും, ദേശീയ നേതൃത്വം അനുമതി നല്‍കിയാല്‍ മാത്രമേ അതിന് നിയമപരമായി അംഗീകാരം ലഭിക്കൂ എന്നും ബിഎസ്പി പറയുന്നു. നിയമവിദധരും ഇത്തരമൊരു സാധ്യത ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം ഒരു ദേശീയ പാര്‍ട്ടിയുടെ ഘടകത്തിന് മറ്റൊരു ദേശീയ പാര്‍ട്ടിയില്‍ ലയിക്കാന്‍ പത്താം അനുച്ഛേദം അനുവദിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് അഭിഭാഷകന്‍ സുനില്‍ ഫെര്‍ണാണ്ടസ് പറയുന്നു.

  കളി മാറ്റി

  കളി മാറ്റി

  ഗെലോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് വിളിച്ചിരിക്കുകയാണ്. ഗവര്‍ണര്‍ പ്രതിസന്ധികളുണ്ടാക്കുന്നുവെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു. കോണ്‍ഗ്രസ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ധാരണാപത്രവും സമര്‍പ്പിച്ചിട്ടുണ്ട്. രാജസ്ഥാനിലെ പ്രതിസന്ധി ദേശീയ വിഷയമാക്കി മാറ്റി ബിജെപിയെ പ്രതിസന്ധിയിലാക്കുകയും, അതോടൊപ്പം കോണ്‍ഗ്രസിന് കൂടുതല്‍ സമരാവേശവും നല്‍കാനാണ് ഗെലോട്ടിന്റെ ശ്രമം. രാഷ്ട്രീയമായി കോണ്‍ഗ്രസിന്റെ ദേശീയ തലത്തിലെ തിരിച്ചുവരവിന് കൂടിയാണ് ശ്രമം. നേതൃത്വം ഒന്നാകെ അദ്ദേഹത്തിന് പിന്നില്‍ അണിനിരന്നിരിക്കുകയാണ്. പൈലറ്റിന് മുന്നില്‍ വാതില്‍ അടഞ്ഞിട്ടില്ലെന്ന സൂചനകളും കോണ്‍ഗ്രസ് നല്‍കുന്നുണ്ട്.

  English summary
  ashok gehlot facing legal hurdles to retain rajasthan focus on tenth schedule
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X