കിരണ്‍ ബേദി മോദിയുടെ ഇന്‍ഷുറന്‍സ് പോളിസി?
ദില്ലി: തലസ്ഥാന നഗരമായ ദില്ലിയില്‍ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ കിരണ്‍ ബേദി പ്രധാനമന്ത്രി മോദിയുടെ ഇന്‍ഷുറന്‍സ് പോളിസിയെന്ന്. ആം ആദ്മി പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവാണ് മുന്‍ സഹപ്രവര്‍ത്തക കൂടിയായ കിരണ്‍ ബേദിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞത്. അഴിമതി വിരുദ്ധ ക്യാംപെയ്ന്‍ അംഗമായിരുന്ന കിരണ്‍ ബേദി ഐ പി എസ് ബി ജെ പിയില്‍ ചേര്‍ന്നത് ആം ആദ്മി പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയായിട്ടുണ്ട്.

നരേന്ദ്ര മോദിയുടെ ഇന്‍ഷുറന്‍സ് പോളിസിയാണ് ബേദി. ബി ജെ പി തോറ്റാല്‍ അതിന്റെ ഉത്തരവാദിത്തം ബേദിയുടെ തലയിലാകും. കിരണ്‍ ബേദിക്ക് മോദിയോടൊപ്പം പ്രവര്‍ത്തിക്കണമെങ്കില്‍ അത് നേരത്തെ ആകാമായിരുന്നു. ഇത് തിരഞ്ഞെടുപ്പിന് 20 ദിവസം മുന്‍പ് മാത്രമാണ് അവര്‍ ബി ജെ പിയില്‍ ചേര്‍ന്നത് - യാദവ് കുറ്റപ്പെടുത്തി.

കിരണ്‍ ബേജി ബി ജെ പിയില്‍ ചേര്‍ന്നതില്‍ വളരെയധികം വിഷമമുണ്ട്. ദില്ലിയിലെ ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. കിരണ്‍ ബേദിയെ ഉള്‍പ്പെടുത്തി ബി ജെ പി കളിച്ച കളി അവര്‍ക്ക് അറിയാം. ജനുവരി 10 ന് നരേന്ദ്ര മോദിയുടെ റാലിയില്‍ 25000 പേരെ പോലും എത്തിക്കാന്‍ ബി ജെ പിക്ക് കഴിഞ്ഞില്ല. ലോക്കല്‍ നേതാക്കളെ വെച്ച് ദില്ലി പിടിക്കാനാവില്ല എന്ന് മോദിക്ക് മനസിലായി. അങ്ങനെയാണ് ബേദി ബി ജെ പിയിലെത്തിയത്.

ഷാസിയ ഇല്‍മിയെക്കുറിച്ചും യാദവ് അഭിമുഖത്തില്‍ സംസാരിച്ചു. മതേതര വാദിയായിരുന്ന ഷാസിയ ഇല്‍മി അമിത് ഷായ്‌ക്കൊപ്പം വേദി പങ്കിടുന്നത് സങ്കടകരമാണ്. വീര സവര്‍ക്കറുടെ ചിത്രമാണ് പശ്ചാത്തലത്തില്‍. ആം ആദ്മി പാര്‍ട്ടിയില്‍ അധികാരം കെജ്രിവാളില്‍ കേന്ദ്രീകരിക്കപ്പെടുന്നു എന്ന ഷാസിയ ഇല്‍മിയുടെ ആരോപണം യാദവ് സമ്മതിച്ചു. പാര്‍ട്ടിയാകുമ്പോള്‍ ചില വിട്ടുവീഴ്ചകള്‍ വേണ്ടിവരും.













Click it and Unblock the Notifications