കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി വൈദ്യുതി നിരക്ക് പകുതിയാക്കും

Google Oneindia Malayalam News

ദില്ലി: തലസ്ഥാന നഗരമായ ദില്ലിയില്‍ ഭരണം കിട്ടിയാല്‍ വൈദ്യുതി നിരക്ക് പകുതിയായി കുറക്കുമെന്ന് ബി ജെ പി. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് ബി ജെ പിയുടെ ഈ വാഗ്ദാനം. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി എന്നിവരുടെ കൂറ്റന്‍ കട്ടൗട്ടുകളും ബോര്‍ഡുകളും വെച്ചാണ് ദില്ലിയില്‍ ബി ജെ പി പ്രചാരണം നടത്തുന്നത്.

വൈദ്യുതി നിരക്ക് 50 ശതമാനം കുറക്കുന്നതിനോടൊപ്പം എല്‍ ഇ ഡി ബള്‍ബുകളുടെ വിലയിലും കുറവ് വരുത്തുമെന്ന് ബി ജെ പി വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ തവണ ദില്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായി വൈദ്യുതി നിരക്ക് 30 ശതമാനം കുറക്കുമെന്നായിരുന്നു ബി ജെ പിയുടെ വാഗ്ദാനം. 32 സീറ്റ് മാത്രം കിട്ടിയ ബി ജെ പിക്ക് ദില്ലി ഭരിക്കാനോ വാഗ്ദാനം പാലിക്കാനോ പറ്റിയില്ല.

bjp

അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയാണ് വൈദ്യുതി നിരക്കില്‍ കുറവ് വരുത്തുമെന്ന ക്യാംപെയ്‌ന് കഴിഞ്ഞ തവണ ദില്ലിയില്‍ തുടക്കമിട്ടത്. പിന്നാലെ അത് ബി ജെ പി ഏറ്റെടുത്തു. ഇത്തവണ എന്ത് വില കൊടുത്തും ദില്ലി പിടിക്കുക എന്ന ലക്ഷ്യത്തിലാണ് ബി ജെ പി. ആം ആദ്മി പാര്‍ട്ടിക്ക് ഒരവസരവും നല്‍കുന്ന പ്രശ്‌നമില്ല എന്നാണ് ബി ജെ പി നേതാക്കള്‍ പറയുന്നത്.

English summary
Ahead of the Delhi Assembly elections, BJP has promised fifty percent reduction in electricity bill to every household if voted to power. The party has put up hoardings, carrying photographs of Prime Minister Narendra Modi and BJP's chief ministerial candidate Kiran Bedi, at various places across the national capital promising to slash power bills by 50 per cent by providing LED bulbs at cheap rates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X