കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ്പ് ധര്‍ണയ്‌ക്കെതിരെ ബിജെപി പ്രതിഷേധം

Google Oneindia Malayalam News

ദില്ലി: മുന്‍ സുപ്രീം കോടതി ജഡ്ജിയും അഴിമതി വിരുദ്ധ സമരങ്ങളില്‍ അണ്ണാ ഹസാരെ ടീമിലെ അംഗവുമായ സന്തോഷ് ഹെഗ്‌ഡെയും ആം ആദ്മി പാര്‍ട്ടിയുടെ സമരത്തിനെതിരെ രംഗത്ത്. ദില്ലിയില്‍ സംഭവിക്കുന്നത് തെറ്റാണ്. ദില്ലിയിലെ ജനങ്ങളാണ് ഇതിന്റെ ദുരിതങ്ങള്‍ മുഴുവനും അനുഭവിക്കുന്നത്. ഇതിങ്ങനെ പോയാല്‍ നാളെ ദില്ലിയിലെ ജനങ്ങള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരവുമായി എത്തും.

പ്രതിപക്ഷ പാര്‍ട്ടിയായ ബി ജെ പി ആം ആദ്മി പാര്‍ട്ടിയുടെ ധര്‍ണ നടക്കുന്ന സ്ഥലത്തേക്ക് പ്രകടനവുമായി എത്തിയതും സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കെജ്രിവാളും കൂട്ടരും ധര്‍ണയിരിക്കുന്ന അതേ സ്ഥലത്താണ് പാര്‍ട്ടി അധ്യക്ഷന്‍ വിജയ് ഗോയലിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടിക്കെതിരെ ബി ജെ പി പ്രതിഷേധവുമായി എത്തിയത്.

aap-protest

ദില്ലിയിലെ നിയമമന്ത്രി സോമനാഥ് ഭാരതിക്കെതിരെ മുദ്രാവാക്യം വിളിച്ച ബി ജെ പി പ്രവര്‍ത്തകരെ ആകാശവാണി ഭവന് മുന്നില്‍വെച്ച് പോലീസ് തടഞ്ഞു. ഏകദേശം ഇരുന്നൂറോളം പാര്‍ട്ടി പ്രവര്‍ത്തകരാണ് വിജയ് ഗോയലിനൊപ്പം പ്രകടനമായി എത്തിയിരുന്നത്. കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള ഒത്തുകളിയാണ് ഈ കാണുന്നതെന്ന് വിജയ് ഗോയല്‍ കുറ്റപ്പെടുത്തി.

ഭരണം ആവശ്യമില്ലെങ്കില്‍ പിന്നെ എന്തിനാണ് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിച്ചത്. തലസ്ഥാന നഗരിയിലെ അരാജകാവസ്ഥയ്ക്ക് ആം ആദ്മി പാര്‍ട്ടി മറുപടി പറയണം. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയില്ല എന്ന ഘട്ടം വന്നപ്പോള്‍ രാജിവെച്ച് പോകാന്‍ കാരണം തിരയുകയാണ് കെജ്രിവാള്‍ എന്നാണ് ബി ജെ പി ആരോപിക്കുന്നത്.

അതേസമയം റെയില്‍ഭവന് മുന്നില്‍ ധര്‍ണയിരിക്കുന്ന ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.

English summary
BJP workers protest against Kejriwal's dharna at the same venue in Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X