കളി കണ്ടു, പത്ത് വയസ്സുകാരനെ തലക്കടിച്ചുകൊന്നു
ദില്ലി: ക്രിക്കറ്റ് കളി കാണുകയായിരുന്ന 10 വയസ്സുകാരനെ ഭാര്യാസഹോരന്‍ തലയ്ടിച്ചു കൊന്നു. ടി വിയുടെ ശബ്ദം കുറച്ചുവെക്കാന്‍ പറഞ്ഞത് അനുസരിക്കാതിരുന്നതിനാണ് കുട്ടിയെ കൊന്നത്. അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ചായിരുന്നു കൊലപാതകം. പടിഞ്ഞാറന്‍ ദില്ലിയിലെ നിഹാല്‍ വിഹാറില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
പത്ത് വയസ്സുകാരനായ ജയറാം ആണ് കൊല്ലപ്പെട്ടത്. ചേച്ചിയുടെ ഭര്‍ത്താവായ ഹരീഷ് ചന്ദ് എന്നയാളാണ് കൊലപാതകം നടത്തിയത്. മെഡിക്കല്‍ ചെക്കപ്പ് നടത്താന്‍ വേണ്ടി ബിഹാറില്‍ നിന്നും ദില്ലിയില്‍ എത്തിയതായിരുന്നു 30 വയസ്സുകാരനായ ഹരീഷ്. ജയറാമിന്റെ അച്ഛനമ്മമാര്‍ സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലത്രെ.

വ്യാഴാഴ്ച രാത്രി ക്രിക്കറ്റ് കളി കണ്ടുകൊണ്ടിരിക്കുകയായിരുന്നു ജയറാമിനോട്. അകത്ത് മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു ഹരീഷ് ചന്ദ്. ടി വിയുടെ ശബ്ദം കാരണം ഉറങ്ങാന്‍ പറ്റാതായ ഹരീഷ് എഴുന്നേറ്റ് വന്ന് ശബ്ദം കുറയ്ക്കാന്‍ കുട്ടിയോട് ആവശ്യപ്പെട്ടു. എന്നാല്‍ കളിയുടെ രസത്തിലായിരുന്ന ജയറാം ഹരീഷിന്റെ വാക്കുകള്‍ കേട്ടില്ല. തുടര്‍ന്ന് അമ്മിക്കല്ല് എടുത്തുകൊണ്ടുവന്ന് കുട്ടിയുടെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
കുട്ടി കൊല്ലപ്പെട്ടു എന്ന മനസിലായ ഹരീഷ് പരിഭ്രാന്തനായി വീട് പൂട്ടി സ്ഥലം വിട്ടു. രാത്രി വൈകി ഹരീഷിന്റെ അച്ഛനമ്മമാര്‍ തിരിച്ചെത്തിയപ്പോഴാണ് കൊല്ലപ്പെട്ട നിലയില്‍ മകനെ കണ്ടത്. ചന്ദിനെ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ചോഫായിരുന്നു. ജയറാമിന്റെ മാതാപിതാക്കള്‍ ഫാക്ടറി തൊഴിലാളികളാണ്. ഏതാനും വര്‍ഷം മുന്‍പാണ് ഇവര്‍ ദില്ലിയിലേക്ക് താമസം മാറ്റിയത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ജയറാമിന്റെ വീട്ടുകാര്‍ക്ക് കൈമാറി.












Click it and Unblock the Notifications