കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ്പിനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തയ്യാര്‍

Google Oneindia Malayalam News

ദില്ലി: ത്രിശങ്കുവില്‍ നില്‍ക്കുന്ന തലസ്ഥാന നഗരിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് കോണ്‍ഗ്രസിന്റെ പിന്തുണ. പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കള്‍ പലരും ആം ആദ്മിയെ പിന്തുണയ്ക്കണം എന്ന അഭിപ്രായക്കാരാണ്. ഇത് സംബന്ധിച്ച തീരുമാനം പാര്‍ട്ടി ഉടന്‍ എടുക്കുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ഷക്കീല്‍ അഹമ്മദാണ് അറിയിച്ചത്. ആപ്പിന് നിരുപാധിക പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം എന്നാണ് അറിയുന്നത്.

അറിയപ്പെടുന്ന കെജ്രിവാള്‍ വിമര്‍ശകനായ സീനിയര്‍ നേതാവ് ദിഗ് വിജയ് സിംഗും ആം ആദ്മി പാര്‍ട്ടിയോടുള്ള തന്റെ സ്വരം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ജനാധിപത്യത്തിന് ബലം നല്‍കുന്ന വിജയം എന്നാണ് ആപ്പിന്റെ ദില്ലി പ്രകടനത്തെക്കുറിച്ച് സിംഗ് പറഞ്ഞത്. കെജ്രിവാളിനോട് രാഷ്ട്രീയത്തില്‍ വരാന്‍ ആദ്യമായി ആവശ്യപ്പെട്ടത് താനാണെന്നും തന്റെ ആ ആവശ്യമാണ് ആം ആദ്മിയുടെ പിറവിയിലേക്ക് നയിച്ചത് എന്നും സിംഗ് പറഞ്ഞു.

aap

തിരഞ്ഞെടുപ്പിന് മുന്‍പ് ആം ആദ്മി പാര്‍ട്ടി എന്ന പ്രസ്ഥാനത്തെ കണക്കിലെടുക്കാതിരുന്നതിന്റെ ഫലമാണ് കോണ്‍ഗ്രസിന് ദില്ലിയിലെ ജനങ്ങള്‍ നല്‍കിയത്. മോഡിയെ എതിര്‍ക്കുകയും കെജ്രിവാള്‍ എന്നൊരു സംഭവം ദില്ലിയില്‍ ഉള്ളതായി നടിക്കാതിരിക്കലുമായിരുന്നു ദില്ലിയില്‍ കോണ്‍ഗ്രസിന്റെ അടവ്. എന്നാല്‍ ഇത് തിരിച്ചടിയായി എന്ന് മാത്രമല്ല, മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ വരെ കെജ്രിവാള്‍ പ്രഭാവം അട്ടിമറിച്ചുകളഞ്ഞു.

എന്നാല്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുമുള്ള പിന്തുണ ആം ആദ്മി പാര്‍ട്ടി സ്വീകരിക്കാന്‍ സാധ്യത കുറവാണ് എന്ന് ദില്ലി വൃത്തങ്ങള്‍ സൂചന നല്‍കുന്നു. കോണ്‍ഗ്രസുമായോ ബി ജ പിയുമായോ സഖ്യത്തിനില്ല എന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രഖ്യാപിത നയം. ഇവര്‍ക്കാര്‍ക്കും പിന്തുണ കൊടുക്കില്ല എന്ന് മാത്രമല്ല, ഇവരില്‍ നിന്നും പിന്തുണ സ്വീകരിക്കാനും പാര്‍ട്ടിക്ക് താല്‍പര്യമില്ല.

English summary
The Congress appeared extending an olive branch to AAP to form government in Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X