കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ പള്ളി കത്തിയതോ കത്തിച്ചതോ?

Google Oneindia Malayalam News

ദില്ലി: തലസ്ഥാന നഗരമായ ദില്ലിയിലെ താഹിര്‍ പൂരില്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളി കത്തിച്ചത് ആര്. വടക്ക് കിഴക്കന്‍ ദില്ലിയിലെ ഈ പള്ളി കത്തിയതിന് പിന്നില്‍ ഗൂഡാലോചനയുണ്ട് എന്നാണ് വിശ്വാസികള്‍ പറയുന്നത്. സാമുഹ്യദ്രോഹികളാണ് പള്ളി കത്തിയ സംഭവത്തിവ് പിന്നിലെന്ന് മത നേതാക്കളും ആരോപിക്കുന്നു. പള്ളി കത്തിയതല്ല കത്തിച്ചതാണ് എന്നാണ് ആരോപണം. പോലീസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ട്.

തിങ്കളാഴ്ച കാലത്ത് ആറരയോടെയാണ് പള്ളിയില്‍ അഗ്നിബാധ ഉണ്ടായത്. 7.25നാണ് തങ്ങള്‍ക്ക് വിവരം കിട്ടിയത് എന്ന് ഫയര്‍ അഗ്നിശമന സേനാ തലവന്‍ പറഞ്ഞു. സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തി. ഒന്നാം നിലയുടെ ബാല്‍ക്കണി, പൂജാ സാധനങ്ങള്‍ വെച്ച മുറി എന്നിവ പൂര്‍ണമായും കത്തിനശിച്ചു. ആരോ പള്ളിക്ക് തീവെച്ചതാണ് എന്നാണ് ഞങ്ങളുടെ സംശയം. പള്ളിയില്‍ മണ്ണെണ്ണയുടെ ഗന്ധമുണ്ടായിരുന്നു - ദില്ലി അതിരൂപത വക്താവ് സ്റ്റാന്‍ലി കോഴിച്ചിറ പറഞ്ഞു.

delhi-fire

സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് ദില്ലി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് അനില്‍ കോട്ടോ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവര്‍ക്ക് നിവേദനം നല്‍കി. വിശ്വാസികള്‍ പള്ളിപ്പരിസരത്ത് പ്രതിഷേധ പ്രകടനം നടത്തിയത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ക്രിസ്മസിന് മുമ്പായി സര്‍ക്കാര്‍ പള്ളി പുതുക്കിപ്പണിത് തരണമെന്നും വിശ്വാസികള്‍ ആവശ്യപ്പെടുന്നു.

എ എ പി നേതാവ് അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കളും സംഭവ സ്ഥലം സന്ദര്‍ശിച്ചു. ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ് എന്നിവര്‍ ആരോപിക്കുന്നത് മതസൗഹാര്‍ദ്ദം സംരക്ഷിക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടു എന്നാണ്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഇരുപാര്‍ട്ടികളും ആവശ്യപ്പെട്ടു. ദില്ലിയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ആളുകളില്‍ ഭിന്നതയുണ്ടാക്കാന്‍ ആരെങ്കിലും കരുതിക്കൂട്ടി ചെയ്തതാണോ ഇതെന്നും സംശയമുണ്ട്.

English summary
The Aam Aadmi Party and the Congress on Monday accused the Delhi Police of failing to maintain communal harmony in the city after a blaze gutted a substantial part of St Sebastian's Church in Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X