കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഷ്ടാക്കള്‍ അടിച്ച് പൂസായി എടിഎമ്മിനുളളില്‍ കിടന്നുറങ്ങി

Google Oneindia Malayalam News

ദില്ലി: എടുക്കുന്ന പണി വൃത്തിയായി എടുക്കണം എന്ന് പറയുന്നത് ഇതാണ്. അല്ലെങ്കില്‍ എന്ത് സംഭവിക്കും, ഇതാ ഇങ്ങനെ സംഭവിക്കും. മോഷണത്തിനിടെ മദ്യപിച്ച് ഉറങ്ങിപ്പോയ അഞ്ച് പേരില്‍ ഒരാളെ ദില്ലി പോലീസ് പിടികൂടി. എ ടി എം മെഷീന്‍ പാതി കുത്തിത്തുറന്നപ്പോഴാണ് മോഷ്ടാക്കള്‍ ഉറങ്ങിപ്പോയത്. കാലത്ത് വാച്ച് മാന്‍ വന്ന് നോക്കുമ്പോഴാണ് ഒരാള്‍ എ ടി എം മെഷീന് സമീപം ബോധം കെട്ടുറങ്ങുന്നത് കണ്ടത്.

21കാരനായ ദീപക് ആണ് പോലീസിന്റെ പിടിയിലായത്. തങ്ങള്‍ അഞ്ച് പേരുണ്ടായിരുന്നു എന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. മോഷണശ്രമത്തിനിടെ തന്റെ കൈ മെഷിന്റെ ഉള്ളില്‍ കുടുങ്ങിയപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഒരു വിധത്തില്‍ കൈ വലിച്ചെടുത്തെങ്കിലും തളര്‍ന്നുപോയ താന്‍ അവിടെ തന്ന കിടന്നുറങ്ങുകയായിരുന്നു എന്നും ഇയാള്‍ പറഞ്ഞു.

atm

ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഐ ഡി ബി ഐ ബാങ്കിന്റെ എ ടി എം മെഷീന് സമീപം വാച്ച്മാന്‍ ദീപകിനെ കണ്ടത്. എ ടി എം മെഷീന്‍ തകര്‍ത്തെങ്കിലും മോഷണം നടന്നിരുന്നില്ല എന്ന് പോലീസ് പറഞ്ഞു. ചെറുതായി മിനുങ്ങിയിട്ടാണ് താനും കൂട്ടുകാരും എ ടി എം കുത്തിത്തുറക്കാന്‍ എത്തിയതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു.

കാഷ് ബോക്‌സ് തുറക്കാനുള്ള ശ്രമത്തിനിടെയാണ് കൈ കുടുങ്ങിയത്. പോലീസ് ദീപകിനെ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ കൊണ്ടുപോയി. പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം ഇയാളെ വിട്ടയച്ചു. ദീപകിന്റെ മൊഴി സത്യമാണ് എന്ന് സി സി ടി വി ക്യാമറകള്‍ പരിശോധിച്ച് പോലീസ് സ്ഥിരീകരിച്ചു. കവര്‍ച്ചാ ശ്രമത്തിന് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പണം മോഷണം പോയിട്ടില്ല എന്ന് ബാങ്ക് അധികൃതരും അറിയിച്ചു.

English summary
Delhi police arrested a 21-year old man who was caught dozing in an ATM kisok where he came to rob it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X