കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രത്തിലെ യജമാനന്‍മാര്‍ക്ക് വേണ്ടിയാണ് ഗവര്‍ണര്‍ പണിയെടുക്കുന്നു, 4 ദിവസം നല്‍കി ഗെലോട്ട്!!

Google Oneindia Malayalam News

ദില്ലി: രാജസ്ഥാനില്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്രയ്‌ക്കെതിരെ കടുപ്പിച്ച് കോണ്‍ഗ്രസ്. കേന്ദ്രത്തിന്റെ നിര്‍ദേശം അനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്‌വി പറഞ്ഞു. കേന്ദ്രത്തില്‍ നിന്നുള്ള യജന്‍മാര്‍ നിര്‍ദേശിക്കുന്ന കാര്യങ്ങളാണ് അദ്ദേഹം നടപ്പാക്കുന്നതെന്നും സിംഗ്‌വി ആരോപിച്ചു. ഭരണഘടന പ്രകാരമാണ് അദ്ദേഹം പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ കേന്ദ്രത്തിനോടാണ് ഗവര്‍ണര്‍ക്ക് കൂറെന്നും സിംഗ്‌വി ആരോപിച്ചു. അതേസമയം നിയമസഭാ സമ്മേളനത്തിനായി കോണ്‍ഗ്രസ് പ്രതിഷേധം ശക്തിപ്പെടുത്തിയിരിക്കുകയാണ്.

1

ആരും ഭരണഘടനയ്ക്ക് മുകളിലാണെന്ന് കരുതേണ്ടെന്ന് നേരത്തെ ഗവര്‍ണര്‍ മിശ്ര പറഞ്ഞിരുന്നു. ഇതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. ഭരണഘടനാ സ്ഥാനം വഹിക്കുന്നവര്‍ അത് ഗവര്‍ണര്‍മാരായും കോടതികളായും കേന്ദ്ര സര്‍ക്കാരായാലും അതിന്റെ അന്ത:സത്ത എല്ലാ തരത്തിലും ഉയര്‍ത്തിപിടിക്കണമെന്നും സിംഗ്‌വി പറഞ്ഞു. ഗവര്‍ണര്‍ വിശ്വാസ വോട്ട്, സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടായിട്ടും ഗവര്‍ണര്‍ വിശ്വാസ വോട്ട് വൈകിപ്പിക്കുന്നത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനാണ്. അധികാരം കൈയ്യിലില്ലാത്തത് പോലെയാണ് ഗവര്‍ണര്‍ പെരുമാറുന്നത്. കേന്ദ്രമാണ് എല്ലാം തീരുമാനിക്കുന്നതെന്നും സിംഗ്‌വി പറഞ്ഞു.

സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിരുന്നു ഗവര്‍ണറെ സിംഗ്‌വി കാര്യങ്ങള്‍ ബോധിപ്പിച്ചത്. ഭൂരിപക്ഷം ആര്‍ക്കാണ് ഉള്ളതെന്നല്ല ഗവര്‍ണര്‍ നോക്കേണ്ടത്. അതും വ്യക്തിപരമായി എതിരാളികള്‍ പറയുന്നത് പോലെ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും, അതിനാണ് ഗവര്‍ണര്‍ അവസരം ഒരുക്കേണ്ടതെന്നും സിംഗ്‌വി വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രി അശോക് ഗെലോട്ട് രണ്ടും കല്‍പ്പിച്ചാണ് ജൂലായ് 31ന് നിയമസഭയുടെ പ്രത്യേക സെഷന്‍ ചേരാനാണ് ഗെലോട്ട് ഗവര്‍ണറോട് നിര്‍ദേശിച്ചിരിക്കുന്നത്. അതിനായി പ്രത്യേക കാര്യങ്ങളും സമ്മേളന വിഷയത്തില്‍ ഉള്‍പ്പെടുത്തി.

കോണ്‍ഗ്രസ് രാജസ്ഥാന്‍ വിഷയം ഉപയോഗിച്ച് ബിജെപിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനാണ് തയ്യാറെടുക്കുന്നത്. അധികാര ദുര്‍വിനിയോഗമാണ് രാജസ്ഥാനില്‍ ബിജെപി കാഴ്ച്ചവെച്ചതെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. ഭരണഘടനയും അതിന്റെ മൂല്യങ്ങളും ബിജെപി തകര്‍ത്തു. നീതി ന്യായ വ്യവസ്ഥയും ഗവര്‍ണര്‍മാരും ഭരണഘടനയെ സംരക്ഷിക്കുന്നതില്‍ നിസ്സഹായരായെന്നും അജയ് മാക്കന്‍ കുറ്റപ്പെടുത്തി. ഗവര്‍ണരുടെ ക്രെഡിബിലിറ്റി നഷ്ടപ്പെട്ടെന്നും, അത് ഇനി നന്നാക്കാനാവില്ലെന്നും അധീര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി.

English summary
governor is controlled by centre alleges congress in rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X