കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യുതിയും ധനവും ആഭ്യന്തരവും മുഖ്യന്

Google Oneindia Malayalam News

ദില്ലി: ദില്ലിയില്‍ വൈദ്യുതി, ധനകാര്യം, ആഭ്യന്തരം എന്നീ വകുപ്പുകള്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തന്നെ കൈകാര്യം ചെയ്യും. അരവിന്ദ് കെജ്രിവാളിനൊപ്പം മറ്റ് ആറുപേരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ഇവരുടെയും വകുപ്പുകളില്‍ തീരുമാനമായി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും കെജ്രിവാളിന്റെ വിശ്വസ്തനുമായ മനീഷ് സിസോദിയ വിദ്യാഭ്യാസം, നഗരവികസനം, പൊതുമരാമത്ത് എന്നീ മൂന്ന് വകുപ്പുകളുടെ ചുമതലയാണ് ഉള്ളത്.

മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം രാഖി ബിര്‍ളയാണ്. വനിതാ, ശിശുക്ഷേമം എന്നിവയുടെ ഉത്തരവാദിത്തമാണ് രാഖി ബിര്‍ളയ്ക്കുള്ളത്. സൗരവ് ഭരദ്വാജാണ് ഗതാഗതമന്ത്രി. ആരോഗ്യവകുപ്പിന്റെ ചുമതല സത്യന്ദ്ര ജെയിനിനാണ്. സോമനാഥ് ചാറ്റര്‍ജിക്ക് ടൂറിസം, ഭക്ഷ്യ പൊതുവിതരണ വകുപ്പുകളുടെ ചിമതല കിട്ടിയപ്പോള്‍ ഗിരീഷ് സോണിക്കാണ് തൊഴില്‍ വകുപ്പ്.

Aravind Kejriwal

വിപ്ലവകരമായ വാഗ്ദാനങ്ങളുമായി അധികാരത്തിലേറിയ ആം ആദ്മി പാര്‍ട്ടിയുടെ ആദ്യ മന്ത്രിസഭാ യോഗവും ശനിയാഴ്ച നടന്നു. ഓരോ കുടുംബത്തിനും 700 ലിറ്റര്‍ വെള്ളം സൗജന്യമായി നല്‍കുമെന്നും വൈദ്യുതി ബില്‍ പകുതിയാക്കുമെന്നുമാണ് എ എ പിയുടെ പ്രധാന വാഗ്ദാനങ്ങള്‍. അധികാരമേറ്റ് 15 ദിവസത്തിനകം ജന്‍ ലോക്പാല്‍ ബില്‍ പാസാക്കുമെന്നും പാര്‍ട്ടി പറയുന്നു.

കനത്ത സുരക്ഷാ ചടങ്ങുകള്‍ക്കിടെ രാംലീല മൈതാനിയിലാണ് അരവിന്ദ് കെജ്രിവാളും കൂട്ടരും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയത്. ആയിരത്തിയറൂനൂറോളം പോലീസുകാരാണ് ചടങ്ങുകള്‍ നിയന്ത്രിക്കാനുണ്ടായിരുന്നത്. പ്രമുഖ നേതാക്കളും വി ഐ പികളും ഇല്ലാതെയായിരുന്നു ചടങ്ങുകള്‍. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ കാണാനായി എത്തിയ കെജ്രിവാളിന്റെ കുടുംബവും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമിരുന്നാണ് ചടങ്ങുകള്‍ വീക്ഷിച്ചത്.

English summary
Aravind Kejriwal to handle power and finance departments in delhi. Satyendra Jain gets health department and Saurabh Bhardwaj to handle transport department.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X