കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി രാജിവെക്കില്ലെന്ന് കെജ്രിവാള്‍

Google Oneindia Malayalam News

ദില്ലി: പലതരം വാഗ്ദാനങ്ങള്‍ തിരഞ്ഞെടുപ്പ് സമയത്ത് കേള്‍ക്കാറുണ്ട്. വെള്ളം, വൈദ്യുതി, റോഡ്, വിദ്യാഭ്യാസം എന്നിങ്ങനെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും വരെ ഇത്തരം വാഗ്ദാനങ്ങളില്‍ പെടും. എന്നാല്‍ ഇനി ഞാന്‍ രാജിവെക്കില്ല എന്ന് തിരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രഖ്യാപിക്കേണ്ടി വന്ന ഒരു മുന്‍ മുഖ്യമന്ത്രിയെ നോക്കൂ. മറ്റാരുമല്ല, ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളാണ് ഇത്.

ദില്ലിയില്‍ എടുത്തുചാടിയുള്ള രാജിപ്രഖ്യാപനം കെജ്രിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും അത്രമാത്രം ഉലച്ചുകളഞ്ഞു. കന്നി തിരഞ്ഞെടുപ്പില്‍ ഭരണം നല്‍കിയ ദില്ലിക്കാര്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരൊറ്റ സീറ്റില്‍ പോലും ആപ്പിനെ ജയിപ്പിച്ചില്ല. ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കെജ്രിവാളും കൂട്ടരും കളിച്ച നാടകം എല്ലാം പൊട്ടി, മോദിക്കെതിരെ വാരണാസിയില്‍ കെജ്രിവാള്‍ തോറ്റു.

kejriwal

ഇതോടെയാണ് ദില്ലിയില്‍ പറ്റിയ അബദ്ധം പാര്‍ട്ടി തിരിച്ചറിഞ്ഞത്. ധാര്‍മികതയുടെ പേരിലായിരുന്നു രാജി എന്ന ന്യായീകരണം ജനങ്ങള്‍ തള്ളിയതോടെ മാപ്പു പറച്ചിലുമായി കെജ്രിവാള്‍ നേരിട്ട് രംഗത്തെത്തി. ദില്ലിയില്‍ ഞായറാഴ്ച നടന്ന പരിപാടിയിലും കെജ്രിവാള്‍ രാജിയുടെ പേരില്‍ മാപ്പ് പറഞ്ഞു. ഇനിയും ഞാന്‍ രാജിവെച്ച് പോകില്ല എന്നൊരു പ്രഖ്യാപനവും നടത്തി.

വൈദ്യതി പ്രതിസന്ധിയും മറ്റും വിഷയമാക്കി കെജ്രിവാളും കൂട്ടരും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂഡിലെത്തിക്കഴിഞ്ഞു. ആദര്‍ശ് നഗറിലെ മെട്രോ സ്‌റ്റേഷന് സമീപത്തായിരുന്നു റാലി. ആപ്പിന്റെ പ്രധാന വോട്ട് ബാങ്കായ ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ കെജ്രിവാള്‍ പ്രസംഗത്തില്‍ പരാമര്‍ശിട്ടു. റെയില്‍വേ ചാര്‍ജ് കൂട്ടിയ നരേന്ദ്ര മോദി സര്‍ക്കാരിനെയും കെജ്രിവാള്‍ വിമര്‍ശിക്കാതെ വിട്ടില്ല. എ എ പി എം എല്‍ എമാര്‍ ബി ജെ പിക്ക് പിന്തുണ നല്‍കുന്നു എന്ന റിപ്പോര്‍ട്ടുകളെ അദ്ദേഹം തള്ളിക്കളഞ്ഞു.

English summary
Former Delhi Chief Minister Arvind Kejriwal vows not to resign again if he selected again.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X