കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെലോട്ടിനെതിരെ യുദ്ധം പ്രഖ്യാപിച്ച് മായാവതി... 6 എംഎല്‍എമാരെ അയോഗ്യരാക്കണം, ഹൈക്കോടതിയില്‍!!

Google Oneindia Malayalam News

ദില്ലി: രാജസ്ഥാനില്‍ രാഷ്ട്രീയ നാടകം തുടങ്ങുന്നതിനിടെ അശോക് ഗെലോട്ടിനെതിരെ പോരിനിറങ്ങി ബിഎസ്പി അധ്യക്ഷ മായാവതി. സംസ്ഥാനത്ത് കൂറുമാറി കോണ്‍ഗ്രസില്‍ ചേര്‍ന്ന എല്ലാ ബിഎസ്പി എംഎല്‍എമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് മായാവതി. നേരത്തെ അപ്രതീക്ഷിതമായി ബിഎസ്പിയുടെ എല്ലാ എംഎല്‍എമാരും കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഗെലോട്ടിന് പിന്തുണ നല്‍കിയിരുന്നു. അതിന് ശേഷം മായാവതിയുമായി കടുത്ത എതിര്‍പ്പിലാണ് കോണ്‍ഗ്രസ്. മായാവതി പരസ്യമായി കോണ്‍ഗ്രസിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു.

1

ബിഎസ്പി ജനറല്‍ സെക്രട്ടരി എസ്‌സി മിശ്രയാണ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. കോണ്‍ഗ്രസുമായുള്ള ലയന വാദത്തെ ബിഎസ്പി തള്ളി. അംഗത്വം രാജിവെക്കാതെ ഇവര്‍ കോണ്‍ഗ്രസിനൊപ്പം പോയത് അയോഗ്യതയ്ക്കുള്ള കാരണമാണെന്ന് ബിഎസ്പി പറയുന്നു. നേരത്തെ പാര്‍ട്ടി വിട്ട ആറ് എംഎല്‍എമാര്‍ക്കും കഴിഞ്ഞ ദിവസം മായാവതി വിപ്പ് നല്‍കിയിരുന്നു. അശോക് ഗെലോട്ട് സര്‍ക്കാരിനെതിരെ വിശ്വാസ വോട്ടെടുപ്പിന്റെ സമയത്ത് വോട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. അതേസമയം ബിജെപിയുടെ പങ്ക് മായാവതിയുടെ നീക്കത്തില്‍ കോണ്‍ഗ്രസ് സംശയിക്കുന്നുണ്ട്.

Recommended Video

cmsvideo
സച്ചിന്‍ പൈലറ്റിനോട് സോണിയയ്ക്ക് പൊറുക്കാനാകുമോ ? | Oneindia Malayalam

അശോക് ഗെലോട്ട് സംസ്ഥാനത്ത് സേഫായ നിലയിലാണ്. പക്ഷേ ഭൂരിപക്ഷം കുറവാണ്. സച്ചിന്‍ പൈലറ്റും മറ്റ് വിമതരും പുറത്തുനില്‍ക്കുന്ന സാഹചര്യത്തില്‍ ബിഎസ്പി എംഎല്‍എമാര്‍ അയോഗ്യരായാല്‍ സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പാണ്. ബിഎസ്പി എംഎല്‍എമാര്‍ ഗെലോട്ട് സര്‍ക്കാരിന് എതിരായി വോട്ട് ചെയ്താലും സര്‍ക്കാര്‍ വീഴും. നിലവില്‍ 103 പേരുടെ പിന്തുണയാണ് സര്‍ക്കാരിന് ഉള്ളത്. അതേസമയം മായാവതിയുടെ വിപ്പ് ഗൗരവമുള്ള കാര്യമല്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. എല്ലാ നിയമവഴിയും ഇതിനെതിരെ ഉപയോഗിക്കും. പാര്‍ട്ടികള്‍ കോണ്‍ഗ്രസില്‍ ലയിക്കുന്നത് മുമ്പ് സംഭവിച്ചിട്ടുണ്ടെന്ന് ഗെലോട്ട് പറയുന്നു.

നേരത്തെ തെലങ്കാനയില്‍ 12 കോണ്‍ഗ്രസ് നേതാക്കള്‍ ടിആര്‍എസ്സിലും ജാര്‍ഖണ്ഡില്‍ ആറ് ജെവിഎം നേതാക്കള്‍ ബിജെപിയില്‍ ഇതുപോലെ ലയിച്ചിരുന്നു. നിയമസഭയിലെ വിശ്വാസ വോട്ടില്‍ വിപ്പ് ബാധകമാകില്ല. കാരണം എംഎല്‍എമാര്‍ക്ക് കോണ്‍ഗ്രസിന് വേണ്ടി വോട്ട് ചെയ്യാം. അതിന് ശേഷമേ അയോഗ്യതാ വാദം വരൂ. അതിനെതിരെ നിയമപോരാട്ടം നടത്തുകയും ചെയ്യാം. അതേസമയം പാര്‍ട്ടിയിലെ ഭൂരിപക്ഷം എംഎല്‍എമാരും കോണ്‍ഗ്രസിലെത്തിയതിനാല്‍ മായാവതിയുടെ വിപ്പ് ഫലിക്കാന്‍ സാധ്യതയില്ല. പക്ഷേ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാന്‍ മായാവതിക്ക് സാധിക്കും. ബിജെപിക്കൊപ്പമാണ് മായാവതി എന്ന് തെളിയിക്കുന്നതാണ് ഈ നീക്കം.

English summary
mayawati confronts with congress asks high court to disqualify 6 bsp mla's in rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X