• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുല്‍ അധ്യക്ഷനാവണമെന്നില്ലെന്ന് പ്രിയങ്ക, കോണ്‍ഗ്രസ് അക്കാര്യത്തില്‍ പിന്നില്‍, ബിജെപി ചെയ്തത്....

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന് ഗാന്ധി കുടുംബത്തില്‍ നിന്ന് അധ്യക്ഷന്‍ വേണമെന്നില്ലെന്ന് പ്രിയങ്ക ഗാന്ധി. തന്റെ പുതിയ പുസ്തകത്തില്‍ രാഷ്ട്രീയത്തിനും അപ്പുറം എന്താണ് ഇനി ചെയ്യേണ്ടതെന്ന് പ്രിയങ്ക വ്യക്തമാക്കി. ബിജെപി തന്നോടും കുടുംബത്തോടും ചെയ്ത കാര്യങ്ങളും അവര്‍ വെളിപ്പെടുത്തുന്നുണ്ട്. കോണ്‍ഗ്രസിനുള്ളില്‍ പ്രവര്‍ത്തന രീതിയും പ്രിയങ്ക തുറന്ന് പറഞ്ഞു. ഇന്ത്യ ടുമാറോ: കോണ്‍വെര്‍സേഷന്‍സ് വിത്ത് ദ നെക്‌സ്റ്റ് ജനറേഷന്‍ ഓഫ് പൊളിറ്റിക്കല്‍ ലീഡേഴ്‌സ് എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

ഗാന്ധി കുടുംബം വേണമെന്നില്ല

ഗാന്ധി കുടുംബം വേണമെന്നില്ല

രാഹുല്‍ ഗാന്ധി തന്നെ അധ്യക്ഷനാവണമെന്നില്ലെന്ന് പ്രിയങ്ക പറയുന്നു. ഗാന്ധി കുടുംബത്തില്‍ നിന്ന് ഒരാളും അധ്യക്ഷ സ്ഥാനത്തേക്ക് വേണ്ടെന്ന് നേരത്തെ രാഹുല്‍ പറഞ്ഞതാണ്. അതിനോട് ഞാന്‍ യോജിക്കുന്നു. കോണ്‍ഗ്രസ് തന്നെ സ്വന്തം വഴി കണ്ടെത്തണം. ഗാന്ധി കുടുംബത്തില്‍ നിന്ന് ഒരാളല്ല അധ്യക്ഷനെങ്കിലും തനിക്കൊരു പ്രശ്‌നവുമില്ല. ആരുവന്നാലും അത് തന്റെ നേതാവായിരിക്കും. നാളെ ഞാന്‍ യുപിയില്‍ പ്രവര്‍ത്തിക്കേണ്ട ആന്‍ഡമാന്‍ നിക്കോബാറിലേക്ക് പോകണമെന്ന് പറഞ്ഞാലും അതിനെ എതിര്‍ക്കില്ല. അനുസരിക്കാന്‍ ബാധ്യസ്ഥയാണെന്നും പ്രിയങ്ക പറഞ്ഞു.

രാഹുലുമായുള്ള ബന്ധം

രാഹുലുമായുള്ള ബന്ധം

രാഹുലുമായി തനിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പക്ഷേ എന്റെ ആത്മാര്‍ത്ഥ സുഹൃത്താണ് അദ്ദേഹം. ദീര്‍ഘകാലത്തേക്കുള്ള വീക്ഷണമാണ് രാഹുലിനുള്ളത്. എന്നാല്‍ ആ നിമിഷത്തേക്ക് വേണ്ടത് എന്താണെന്നാണ് ഞാന്‍ ചിന്തിക്കുക. 15 വര്‍ഷത്തേക്കുള്ള കാര്യങ്ങളാണ് രാഹുലിന് മുന്നിലുള്ളത്. എന്നാല്‍ വെറും അഞ്ച് ദിവസത്തേക്ക് വേണ്ട കാര്യങ്ങള്‍ പോലും എനിക്ക് പ്ലാന്‍ ചെയ്യാനാവില്ല. എനിക്ക് ദേഷ്യം ഉണ്ടാവാറുണ്ട്. എന്നാല്‍ രാഹുല്‍ അത് ചെറിയ തോതില്‍ പോലും കാണിക്കാറില്ല. ചെറുപ്പത്തില്‍ ഞങ്ങള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടാവാം. എന്നാല്‍ ഇപ്പോള്‍ അത്തരമൊന്നില്ല.

കുടുംബ പാരമ്പര്യം വേണ്ട

കുടുംബ പാരമ്പര്യം വേണ്ട

കുടുംബ പാരമ്പര്യത്തില്‍ ഞാന്‍ ഒട്ടും വിശ്വസിക്കുന്നില്ല. അത് വേണ്ടെന്നാണ് ഞാന്‍ കരുതുന്നത്. രാഷ്ട്രീയത്തില്‍ എനിക്ക് എന്തെങ്കിലും പാരമ്പര്യം സംരക്ഷിക്കാനുണ്ടെന്ന് കരുതിയല്ല ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. കുട്ടികള്‍ക്ക് അത്തരമൊരു പാരമ്പര്യം പാടില്ല. നല്ലതോ ചീത്തയോ ആയ പാരമ്പര്യം കുട്ടികള്‍ക്കുണ്ടാവാന്‍ പാടില്ല. അവര്‍ സ്വതന്ത്രരായിരിക്കണം. എനിക്ക് അത്തരം കാര്യങ്ങളുടെ പേരില്‍ അറിയപ്പെടേണ്ട. അതിന് താല്‍പര്യവുമില്ലെന്ന് പ്രിയങ്ക പറഞ്ഞു.

cmsvideo
  Facebook ignored hate speech by India's BJP politicians
  കോണ്‍ഗ്രസ് പിന്നില്‍

  കോണ്‍ഗ്രസ് പിന്നില്‍

  എന്താണ് നവമാധ്യമം എന്ന് തിരിച്ചറിയുന്നതില്‍ കോണ്‍ഗ്രസ് പിന്നിലാണ്. വളരെ സമയമെടുത്താണ് കോണ്‍ഗ്രസ് ആ രീതിയിലേക്ക് വരാന്‍ തുടങ്ങിയത്. മുമ്പൊക്കെ പത്രങ്ങളില്‍ വാര്‍ത്ത വന്നാല്‍ അതിനെ അവഗണിക്കാമായിരുന്നു. ഇന്ന് നിങ്ങള്‍ പ്രതികരിച്ചിട്ടില്ലെങ്കില്‍ അത് വലിയ പ്രശ്‌നമാകും. ബിജെപി എനിക്കെതിരെയും കോണ്‍ഗ്രസിനെതിരെയും വരെ നടത്തിയ പ്രചാരണം വളരെ ശക്തമായിരുന്നു. അതിന്റെ പ്രത്യാഘാതം വളരെ വലുതായിരുന്നു. ഞങ്ങളുടെ കൂട്ടത്തില്‍ ഉള്ളവര്‍ പോലും ഗാന്ധി കുടുംബത്തെ ചോദ്യം ചെയ്യാന്‍ തുടങ്ങി. യഥാര്‍ത്ഥത്തില്‍ ഞങ്ങളുടെ ജീവിതത്തെ കുറിച്ച് അവര്‍ക്ക് നന്നായി അറിയാമായിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് ആ രീതിയിലേക്ക് മാറിയിട്ടുണ്ട്.

  കുടുംബത്തോട് ചെയ്തത്....

  കുടുംബത്തോട് ചെയ്തത്....

  ബിജെപി എന്റെ കുടുംബത്തിന്റെ അഴിമതിയില്‍ കുരുക്കാനാണ് ശ്രമിച്ചത്. ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്‌ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ വന്നപ്പോള്‍ ഓരോ പണമിടപാടും തന്റെ മകന്‍ റേഹാനെ ബോധ്യപ്പെടുത്തുകയാണ് ഞാന്‍ ചെയ്തത്. അവര്‍ സ്‌കൂളില്‍ ഈ ആരോപണങ്ങള്‍ കാരണം വലിയ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. എന്റെ മുത്തശ്ശിയെ കുറിച്ച് പോലും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മകളെയും മകനെയും ബോധ്യപ്പെടുത്തുക എന്നതായിരുന്നു ആദ്യ ലക്ഷ്യം. അവരോട് ഞാന്‍ ഒന്നും മറച്ചുവെക്കാറില്ലെന്നും പ്രിയങ്ക പറഞ്ഞു.

  റഷ്യന്‍ ചാര സ്ത്രീയാണ്

  റഷ്യന്‍ ചാര സ്ത്രീയാണ്

  സോണിയാ ഗാന്ധിയുടെ അമ്മയും എന്റെ മുത്തശ്ശിയുമായ സ്ത്രീയെ കുറിച്ചും ബിജെപി നേതാക്കള്‍ മോശം കാര്യങ്ങള്‍ പറഞ്ഞിരുന്നു. റഷ്യന്‍ ചാരസംഘടനയായ കെജിബിയുടെ ഏജന്റാണെന്നും ഇന്ത്യയില്‍ നിന്ന് പുരാവസ്തുക്കള്‍ കടത്തുന്നത് അവരാണെന്നും വരെ പറഞ്ഞ് പരത്തി. എന്നാല്‍ സാധാരണ ഒരു സ്ത്രീയായിരുന്നു അവര്‍. എല്ലാ സമയവും അടുക്കളയില്‍ ചെലവിടാനാണ് അവര്‍ ആഗ്രഹിച്ചത്. പാസ്ത സോസസ് ഉണ്ടാക്കുക, വീട് വൃത്തിയാക്കുക, ഇസ്തിരിയിടുക എന്നതൊക്കെയാണ്അവരുടെ വിനോദം. അവര്‍ റഷ്യന്‍ പറയുന്നത് സങ്കല്‍പ്പിച്ച് ഞങ്ങള്‍ ചിരിക്കാറുണ്ടായിരുന്നു.

  1999ല്‍ വരേണ്ടതായിരുന്നു

  1999ല്‍ വരേണ്ടതായിരുന്നു

  രാഷ്ട്രീയത്തില്‍ ഞാന്‍ 1999ല്‍ തന്നെ ചേരേണ്ടതായിരുന്നു. എന്നാല്‍ പലരും എനിക്ക് ഉപദേശം തരാന്‍ തുടങ്ങി. ഞാന്‍ ഇങ്ങനെ ചെയ്യണമെന്നൊക്കെ. എന്നാല്‍ സ്വന്തമായി തീരുമാനമെടുക്കാന്‍ സാധിക്കുന്ന സമയത്ത് തിരിച്ചെത്താമെന്ന് ഞാന്‍ തീരുമാനിച്ചു. വരാനുള്ളതിന്റെ പ്രധാന കാരണം നമ്മുടെ സ്വാതന്ത്ര്യസ സമര നായകന്‍മാര്‍ പോരാടി നിര്‍മിച്ച പലതും ഇന്ന് തകര്‍പ്പെടുകയാണ്. അത് കണ്ട് കൈയ്യും കെട്ടി നില്‍ക്കാന്‍ പാടാണ്. ഇനി അത് ഉണ്ടാവില്ലെന്നും പ്രിയങ്ക പറഞ്ഞു.

  English summary
  priyanka gandhi says she welcomes non gandhi member to congress top post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X