• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുലിന്റെ ചൂടറിഞ്ഞ് സീനിയേഴ്‌സ്, തരൂരിനെ വെട്ടി, 10 പേര്‍, എതിര്‍പ്പുള്ളവര്‍ കോണ്‍ഗ്രസിലില്ല!!

Google Oneindia Malayalam News

ദില്ലി: സോണിയാ ഗാന്ധിക്ക് കത്തയച്ച കാര്യത്തില്‍ രാഹുല്‍ ഗാന്ധി പതിവില്ലാത്ത ദേഷ്യത്തിലാണ്. പലരെയും രാഹുല്‍ നേരിട്ട് വെട്ടിമാറ്റുന്നത് ആദ്യത്തെ കാഴ്ച്ചയായിരുന്നു. ഗുലാം നബി ആസാദിനെ പോലുള്ളവരും ഹിറ്റ്‌ലിസ്റ്റുണ്ട്. കഴിഞ്ഞ ദിവസത്തെ കമ്മിറ്റിയില്‍ വിമത നീക്കം നടത്തിയ നേതാക്കളെ തളച്ചിടുന്ന കാഴ്ച്ചയാണ് കണ്ടത്. ശശി തരൂരിനെ പോലുള്ള പ്രമുഖ നേതാവിനെയും തഴഞ്ഞിരിക്കുകയാണ്. രാഹുലിന് കോണ്‍ഗ്രസില്‍ ആരൊക്കെ വേണമെന്ന വ്യക്തത കത്തിലൂടെ ലഭിച്ചെന്നാണ് അദ്ദേഹത്തിന്റെ ടീം പറയുന്നത്.

കത്തെഴുതിയവര്‍ നിലനില്‍ക്കില്ല

കത്തെഴുതിയവര്‍ നിലനില്‍ക്കില്ല

പാര്‍ട്ടിയില്‍ അധിക കാലം കത്തെഴുതിയവര്‍ നില്‍ക്കില്ലെന്ന സൂചനയാണ് രാഹുല്‍ നല്‍കുന്നത്. ഇവര്‍ക്കുള്ള വിശ്വാസത്യ നഷ്ടമായിരിക്കുകയാണ്. രണ്ട് പ്രമുഖ നേതാക്കളെയാണ് രാഹുല്‍ ആദ്യം തഴിഞ്ഞത്. ലോക്‌സഭയിലെ അടുത്ത ഉപനേതാവായി ശശി തരൂര്‍ വരുമെന്നായിരുന്നു പ്രവചനം. എന്നാല്‍ തരൂരിനെ തള്ളിയാണ് ഗൗരവ് ഗൊഗോയ് ഉപനേതാവായത്. വിപ്പായി മനീഷ് തിവാരിയും വരേണ്ടതായിരുന്നു. തിവാരിക്ക് പകരം രവനീത് ബിട്ടു എത്തുകയും ചെയ്തു. രാഹുലിന്റെ ആദ്യ സന്ദേശമാണ് ഇത്. ഇനി വരാനിരിക്കുന്നത് ഈ നേതാക്കള്‍ക്ക് കോണ്‍ഗ്രസിലുള്ള അവസാനമാണ്.

പത്ത് നേതാക്കള്‍

പത്ത് നേതാക്കള്‍

രാഹുല്‍ നിയമിച്ച പത്ത് നേതാക്കളാണ് ഇനി പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനെ നയിക്കുക. ഗുലാം നബി ആസാദും ആനന്ദ് ശര്‍മയും പാര്‍ലമെന്റില്‍ വലിയ റോളിലായിരുന്നു ഉണ്ടായിരുന്നത്. ഇവര്‍ പറയുന്നതായിരുന്നു അന്തിമമായി കോണ്‍ഗ്രസിന്റെ നയം. എന്നാല്‍ ഈ അധികാരത്തിന്റെ കരുത്തുണ്ടാവില്ല. പുതിയ നേതാക്കള്‍ ഇവരെ നിയന്ത്രിക്കുക. ലോക്‌സഭയില്‍ നിന്നുള്ള അഞ്ച് എംപിമാരും ഒപ്പമുണ്ട്. രാഹുലിന്റെയും സോണിയയുടെ വിശ്വസ്തന്‍ അഹമ്മദ് പട്ടേലിനും വലിയ റോളുണ്ട് ഈ സമിതിയില്‍.

cmsvideo
  Who Could Become Next Non-Gandhi Congress President? | Oneindia Malayalam
  സിബലിനെ തഴഞ്ഞു

  സിബലിനെ തഴഞ്ഞു

  കോണ്‍ഗ്രസിന്റെ പുതിയ സമിതികളില്‍ ഒന്നില്‍ പോലും കപില്‍ സിബല്‍ ഇടംപിടിച്ചിട്ടില്ല. രാഹുലിനെതിരെ പരസ്യമായി സിബല്‍ രംഗത്ത് വന്നത് വലിയ പ്രശ്‌നങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ ഭയന്നത് സംഭവിച്ചു എന്നാണ് കത്തയച്ച നേതാക്കള്‍ പറയുന്നു. വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിന് ശേഷം നേതൃത്വം ഈ നേതാക്കള്‍ക്കെതിരെ പ്രതികാര നടപടിയെടുക്കുമെന്ന് സൂചന ഇവര്‍ നല്‍കിയിരുന്നു. പലരും രാഹുലിന്റെയും സോണിയയുടെയും ലിസ്റ്റില്‍ ഉണ്ടെന്നും ഇവര്‍ പറഞ്ഞിരുന്നു. അതാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്.

  രാഹുലിന് പ്രശ്‌നങ്ങള്‍

  രാഹുലിന് പ്രശ്‌നങ്ങള്‍

  രാഹുല്‍ ഗാന്ധി ആ കത്തിനെ ചൊല്ലി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നുവെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. ഞങ്ങളോടൊക്കെ അദ്ദേഹം ഇടഞ്ഞു. ഒരു മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് സോണിയയും രാഹുലും ആവശ്യപ്പെട്ടത്. പക്ഷേ കോണ്‍ഗ്രസിനുള്ളില്‍ അത്രയും വേഗത്തില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കില്ല. അതുകൊണ്ട് അടുത്ത ആറുമാസത്തേക്ക് അധ്യക്ഷയായി സോണിയയോട് തുടരാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഗുലാം നബി ആസാദ് വ്യക്തമാക്കി. കത്ത് ചോര്‍ന്നതില്‍ ഒരു തെറ്റുമില്ല. അതൊരിക്കലും രഹസ്യമായ കാര്യമല്ല. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് ക്യാബിനറ്റ് വിവരങ്ങള്‍ ചോര്‍ന്നിരുന്നുവെന്നും ആസാദ് പറഞ്ഞു.

  മാറ്റങ്ങള്‍ ഇനിയും വരും

  മാറ്റങ്ങള്‍ ഇനിയും വരും

  കോണ്‍ഗ്രസില്‍ ഇനിയും മാറ്റങ്ങള്‍ വരും. രാഹുല്‍ തനിക്ക് തടസ്സം നില്‍ക്കുന്നവരെ പരമാവധി ദുര്‍ബലമാക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടത്തുന്നത്. ഗുലാം നബി ആസാദിന്റെ രാജ്യസഭാ കാലാവധി ഫെബ്രുവരിയില്‍ അവസാനിക്കും. ഇത് രാഹുലിനുമറിയാം. അതാണ് ആസാദ് നേതൃത്വത്തിനെതിരെ ശക്തമായ കാര്യങ്ങള്‍ ഉന്നയിക്കുന്നത്. ബിജെപിക്കെതിരെ പോരാടുന്നതാണ് കോണ്‍ഗ്രസ് സ്‌റ്റൈല്‍. എന്നാല്‍ ഗാന്ധി കുടുംബത്തിന് വേണ്ടി മാത്രമേ പോരാടൂ എന്നാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ നിലപാടെന്ന് 23 നേതാക്കലും പറയുന്നു.

  എന്തുകൊണ്ട് ജിതിന്‍ പ്രസാദ

  എന്തുകൊണ്ട് ജിതിന്‍ പ്രസാദ

  ജിതിന്‍ പ്രസാദയെ യുപിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ വേട്ടയാടുന്നതിന് പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട്. യുപിയില്‍ നിന്നുള്ള ജനകീയ നേതാവ് ജിതേന്ദ്ര പ്രസാദയുടെ മകനാണ് ജിതിന്‍ പ്രസാദ. ജിതേന്ദ്ര പ്രസാദ നേരത്തെ സോണിയാ ഗാന്ധിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച നേതാവാണ്. അന്ന് വഞ്ചകന്‍, രാജ്യദ്രോഹി എന്നൊക്കെ മുദ്രകുത്തപ്പെട്ടിരുന്നു ജിതേന്ദ്ര പ്രസാദ. ഇപ്പോള്‍ മകനും അത് ആവര്‍ത്തിക്കുന്നുവെന്നാണ് നേതാക്കളുടെ ആരോപണം. അദ്ദേഹത്തെ പുറത്താക്കണമെന്നുള്ള ആവശ്യം പലരെയും ചൊടിപ്പിച്ചിട്ടുണ്ട്.

  കോണ്‍ഗ്രസില്‍ പോര് തീരില്ല

  കോണ്‍ഗ്രസില്‍ പോര് തീരില്ല

  കത്തയച്ച 23 പേരും പോരാട്ടം അവസാനിപ്പിക്കാന്‍ താല്‍പര്യപ്പെടുന്നില്ല. കപില്‍ സിബലും ആസാദും തുടര്‍ച്ചയായി കാര്യങ്ങള്‍ ഉന്നയിക്കുന്നത് ഇതുകൊണ്ടാണ്. പാര്‍ട്ടിയില്‍ ഗാന്ധി കുടുംബം മാറ്റം കൊണ്ടുവരില്ലെന്നാണ് ഇവര്‍ പറയുന്നത്. കാരണം രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവിനായി കോണ്‍ഗ്രസ് കാത്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഇഷ്ടത്തിനനുസരിച്ച് കോണ്‍ഗ്രസിനെ മാറ്റാനാണ് ഗാന്ധി കുടുംബം താല്‍പര്യപ്പെടുന്നത്. എന്നാല്‍ ഇത് പാര്‍ട്ടിയെ ഗാന്ധി കുടുംബത്തിന് എതിരായി മാറ്റുമെന്ന് ഉറപ്പാണ്. കോണ്‍ഗ്രസ് എന്നത് ഗാന്ധി കുടുംബമല്ലെന്ന് വിമത നേതാക്കള്‍ പറയുന്നു. അത് ഗാന്ധി കുടുംബവും മനസ്സിലാക്കണം.

  English summary
  rahul gandhi shows his strength against dissenters but problem lies ahead
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X