കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ പിന്തുണയ്ക്കുന്നത് നിര്‍ത്തണം, ആരോപണം അന്വേഷിക്കണം; ഫേസ്ബുക്കിന് കോണ്‍ഗ്രസിന്‍റെ കത്ത്

Google Oneindia Malayalam News

ദില്ലി: ഫേസ്ബുക്ക്-ബിജെപി ബാന്ധവത്തെക്കുറിച്ചുള്ള ആരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കിന് വീണ്ടും കത്തയച്ച് കോണ്‍ഗ്രസ് നേതൃത്വം. ബിജെപി നേതാക്കളുടെ വിദ്വേഷ പ്രചാരണങ്ങളോട് മൃദുസമീപനം സ്വീകരിക്കണമെന്ന് ഫേസ്ബുക്ക് ഇന്ത്യയുടെ എക്സിക്യൂട്ടീവ് അങ്കിദാസ് മുന്നറിയിപ്പ് നല്‍കിയെന്ന ആരോപണം അന്വേഷിക്കാന്‍ ഫേസ്ബുക്ക് എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് അറിയണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് കത്തയച്ചത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിനാണ് കത്ത് നല്‍കിയിരിക്കുന്നത്.

രാജ്യത്തെ സാമൂഹ്യ അന്തരീക്ഷം തകര്‍ക്കരുതെന്ന് കെസി വേണുഗോപാല്‍ കത്തിലൂടെ ആവശ്യപ്പെടുന്നു. ഫേസ്ബുക്കിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്‍റെ സത്യാവസ്ഥ ആരാഞ്ഞുകൊണ്ട് ആഗസ്ത് 18 നും കോണ്‍ഗ്രസ് കത്തയച്ചിരുന്നു. ഇന്ത്യയിലെ ഒരു ഉദ്യോഗസ്ഥന്‍ മാത്രമല്ല, നേതൃനിര തന്നെ പക്ഷപാതപരമായണ് പെരുമാറുന്നതെന്നും കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നു.

 rahul-gandhi-

ഫേസ്ബുക്കിലൂടെയുള്ള വിദ്വേഷ പ്രസംഗങ്ങളുടെ പ്രചാരണം തടയാതിരിക്കുന്നതിലൂടെ രാജ്യത്തിന്റെ സാമൂഹിക ഐക്യം തകര്‍ക്കുന്നതില്‍ നിങ്ങളും പങ്കാളിയാവുകയാണ്. 400 ദശലക്ഷം ഇന്ത്യക്കാര്‍ ഉപയോഗിക്കുന്ന വാട്‌സ്ആപ്പിനെ ബിജെപിക്ക് അനുകൂലമാക്കി മാറ്റുന്നതിലും വ്യക്തമായ വിശദീകരണം നല്‍കണമെന്നും കത്തില്‍ പറയുന്നു. അസമില്‍ നിന്നുള്ള ബിജെപി നേതാവിനേയും ഫേസ്ബുക്ക് സംരക്ഷിച്ചുവെന്ന ടൈം മാഗസിന്‍റെ റിപ്പോര്‍ട്ടു കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

തെലങ്കാനയില്‍ നിന്നുള്ള ബിജെപി എംഎല്‍ രാജ സിങ്ങിനെതിരെ നടപടിയെടുക്കാന്‍ ഫേസ്ബുക്ക് തയ്യാറായില്ലെന്നായിരുന്നു വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ വന്ന റിപ്പോര്‍ട്ട്. കലാപത്തിന് വരെ ഇടയാക്കിയേക്കാവുന്ന വര്‍ഗീയ പ്രസ്തവാനകളായിരുന്നു ഇദ്ദേഹം നടത്തിയത്. എന്നാല്‍ ഫേസ്ബുക്ക് രാജാസിങിന് വിലക്കേര്‍പ്പെടുത്താതിരിക്കാന്‍ കമ്പനിയുടെ ഇന്ത്യയിലെ പോളിസി എക്സിക്യൂട്ടീവ് അന്‍ഖി ദാസ് ദാസ് ഇടപെടുകയായിരുന്നെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു പ്രത്യേക വിഭാഗത്തിനെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തിയതിന്‍റെ പേരില്‍ ഫേസ്ബുക്ക് രാജ സിങിനെ വിലക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് അന്‍ഖി ദാസിന്‍റെ ഇടപെടലുകള്‍ ഉണ്ടാവുന്നത്. ഇത് ഭരണം നടത്തുന്ന പാര്‍ട്ടിയോടുള്ള പക്ഷപാതപരമായ നടപടിയാണെന്നാണ് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് വിലിയിരുത്തപ്പെടുന്നത്. ഫേസ്ബുക്കില്‍ നിലവില്‍ ജോലി ചെയ്യുന്നതും മുന്‍പ് ജോലി ചെയ്തിരുന്നതുമായ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടായിരുന്നു വാള്‍സ്ട്രീറ്റ് ജേര്‍ണലിന്‍റെ റിപ്പോര്‍ട്ട്.

വയനാട്ടില്‍ 21 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു; 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെവയനാട്ടില്‍ 21 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു; 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

English summary
Stop supporting BJP and investigate allegations; Congress again sent letter to facebok
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X