• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരളത്തിന് മലയാളത്തില്‍ മറുപടിയുമായി കേന്ദ്ര മന്ത്രി; കൊച്ചിയും കണ്ണൂരും പിപിപി മാതൃകയല്ലേ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് കേരളം ഉയര്‍ത്തിയ എതിര്‍പ്പിന് മലയാളത്തില്‍ മറുപടിയുമായി കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി. ഇന്നലെ തന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച അതെ കാര്യങ്ങള്‍ തന്നെ മലയാളം പരിഭാഷയിലൂടെ വിശദീകരിക്കുകയാണ് കേന്ദ്ര മന്ത്രി ഇന്ന് ചെയ്തത്.

പൊതു മേഖലയും സ്വകാര്യ മേഖലയും കൂടിയുള്ള പിപിപി പങ്കാളിത്തത്തിലുള്ള വിമാനത്താവള വികസന സംരംഭങ്ങളുടെ കാര്യത്തിൽ കേരളം വളരെ മുന്നിലാണ്. ഇന്ത്യയിൽ ആദ്യത്ത പിപിപി അടിസ്ഥാനത്തിലുള്ള എയർ പോർട്ട് കൊച്ചിയിലാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കേരളം വളരെ മുന്നിലാണ്

കേരളം വളരെ മുന്നിലാണ്

പൊതു മേഖലയും സ്വകാര്യ മേഖലയും കൂടിയുള്ള പങ്കാളിത്തത്തിൽ Public Private Partnershipല്‍ ഉള്ള വിമാനത്താവള വികസന സംരംഭങ്ങളുടെ കാര്യത്തിൽ കേരളം വളരെ മുന്നിലാണ്. ഇന്ത്യയിൽ ആദ്യത്ത പിപിപി അടിസ്ഥാനത്തിലുള്ള എയർ പോർട്ട് CIAL കൊച്ചിയിലാണ് ഉയർന്നു വന്നത്. വർഷം1.3 കോടി കപ്പാസിറ്റിയുള്ള CIAL, 2019- 20 വർഷം COVID-19 നു മുമ്പുള്ള കാലയളവു കണക്കിൽ എടുത്താൽ 96.2 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്ത് വളരെ വിജയകരമായ രീതിയിൽ പ്രവർത്തിച്ചു വരുന്നു.

കണ്ണൂർ വിമാനത്താവളം

കണ്ണൂർ വിമാനത്താവളം

അതു പോലെ കേരളത്തിൽ ഉള്ള ഒരു വിജയകരമായ പിപിപി സംരംഭത്തിൻ്റെ ഉദാഹരണമാണ് കണ്ണൂർ വിമാനത്താവളം. യഥാർത്ഥത്തിൽ കൊച്ചി എയർപോർട്ടിൻ്റെ ശിലാസ്ഥാപനം 1994 ലെ യുഡിഎഫ് ഭരണകാലത്തും ഉദ്ഘാടനം 1999ൽ എല്‍ഡിഎഫ് ഭരണകാലത്തും ആയിരുന്നു.

പിപിപി മോഡല്‍

പിപിപി മോഡല്‍

ഇങ്ങനെ വളരെ വിജയകരമായ രണ്ട് എയർപോർട്ടുകൾ നടത്തുന്ന കേരള സർക്കാർ തന്നെ തിരുവനന്തപുരം എയർപോർട്ട് പിപിപി മോഡലിൽ കൈമാറ്റം ചെയ്യുന്നതിനെ എതിർക്കുകയാണ്. കേരളത്തിലെ സംയുക്ത രാഷ്ട്രീയ പാർട്ടികളുടെ മീറ്റിങ്ങ് തിരുവനന്തപുരം എയർപോർട്ടിൻ്റെ പിപിപി മോഡലിനെ എതിർക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

cmsvideo
  Pinarayi Vijayan's hard move to take over Trivandrum airport | Oneindia Malayalam
  യുപിഎ സർക്കാരാണ്

  യുപിഎ സർക്കാരാണ്

  ഇന്ത്യയിൽ ഏകദേശം 33% വ്യോമയാത്രികരെ കൈകാര്യം ചെയ്യുന്ന ഡൽഹിയിലെയും മുംബൈയിലേയും എയർപോർട്ടുകൾ 2006-07 ൽ പിപിപി മോഡൽ ആക്കിയത് കോൺഗ്രസ്സിന്റെ യുപിഎ സർക്കാരാണ്. അതുമായി തുലനം ചെയ്താൽ ഇപ്പോൾ കൈമാറ്റപ്പെടുന്ന ആറ് എയർപോർട്ടുകൾ കൈകാര്യം ചെയ്യുന്നത് വെറും 10% ത്തിൽതാഴെ യാത്രക്കാരെ മാത്രമാണ്.

  എന്തിനാണ് ലേലത്തിൽ പങ്കെടുത്തത്

  എന്തിനാണ് ലേലത്തിൽ പങ്കെടുത്തത്

  കേരള സർക്കാർ സ്വകാര്യവൽക്കരണത്തിന് എതിരാണെങ്കിൽ പിന്നെ എന്തിനാണ് ലേലത്തിൽ പങ്കെടുത്തത്? ന്യായമായ അവസരവും Right of First Refusal (സർക്കാരിൻ്റെ Bid ഏറ്റവും കൂടിയ Bid ൻ്റെ 10% ന് ഉള്ളിലാണെങ്കിൽ) ഉം സംസ്ഥാന സർക്കാരിനു നൽകിയിരുന്നു. പക്ഷെ കേരള സർക്കാരിൻ്റെ Bid 19.64% കുറവായിരുന്നു.

  കേരള ഹൈക്കോടതിയെ

  കേരള ഹൈക്കോടതിയെ

  അതിനു ശേഷം അവർ ബഹു. കേരള ഹൈക്കോടതിയെ സമീപിക്കുകയും ഹർജി 2019 ഡിസംബറിൽ നിരസിക്കപ്പെടുകയും ചെയതു. ഹർജിക്കാർ പിന്നീട് ബഹു. സുപ്രീം കോടതിയിൽ SLP ഫയൽ ചെയ്തു. സുപ്രീം കോടതി തിരിച്ച് കേരള ഹൈക്കോടതിയിലേക്ക് റെമിറ്റ് ചെയ്തു. ഇപ്പോൾ സുപ്രീം കോടതിയിലോ ഹൈക്കോടതിയിലോ സ്റ്റേ നിലവിലില്ല. കേന്ദ്ര മന്ത്രിസഭ writ petition ൻ്റെ ഫലത്തിൻ്റെയും Concessionaire കരാർ നിബന്ധനകളുടെയും അടിസ്ഥാനത്തിൽ എയർപോർട്ട് സ്വകാര്യവത്ക്കരണം നടത്താൻ അനുവാദം നൽകിയിരിക്കുകയാണ്.

  നിയമ നടപടിയിൽ

  നിയമ നടപടിയിൽ

  നിയമ നടപടിയിൽ ഹർജിക്കാർ വിജയിച്ച് Bidding process Annulment/ Cancellation ആവുകയാണെങ്കിൽ Concessionaire എയർപോർട്ട് കൈവശാവകാശം AAIക്കു തന്നെ കൈ മാറുന്നതായിരിക്കും. AAI ക്കു നൽകിയ തുകയും കൂടുതലായി മുതൽ മുടക്കിയിട്ടുണ്ടെങ്കിൽ അതും അവർക്ക് തിരിച്ചു നൽകേണ്ടതായിരിക്കും.

  സർക്കാർ ഏജൻസികൾക്ക്

  സർക്കാർ ഏജൻസികൾക്ക്

  AAI ൽ നിന്നും നഷ്ടപരിഹാരം ഒന്നും concessionaire ആവശ്യപെടാവുന്നതല്ല. അല്ലെങ്കിലും ഈ എയർപോർട്ടുകൾ 50 വർഷത്തെ പാട്ട കാലാവധിക്കു ശേഷം AAI ക്കു തന്നെ തിരിച്ചു ലഭിക്കുന്നതാണ്. ഇതിനും പുറമേ Customs, Security, Immigration, Plant & Animal Quarantine, Health Services, Communication & Navigation Surveillance/Air Traffic Management Services മുതലായ പരമാധികാരങ്ങൾ തുടർന്നും സർക്കാർ ഏജൻസികൾക്ക് തന്നെ നൽകുന്നതായിരിക്കും.

  തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ അതൃപ്തിയറിയിച്ച് കോണ്‍ഗ്രസ്

  English summary
  Thiruvananthapuram Airport: hardeep singh puri's reply to kerala in malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X