ദില്ലി മെട്രോയില്‍ പ്രസവം, അമ്മയും കുഞ്ഞും ഹാപ്പി
ദില്ലി: മെട്രോ ട്രെയിനിനുളളില്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്കി. മഴയും കൊടുങ്കാറ്റും മൂലം ആശുപത്രിയിലെത്താന്‍ വൈകിയ യുവതിയാണ് മെട്രോ ട്രെയിനിനുള്ളില്‍ സി ഐ എസ് എഫ് ഉദ്യോഗസ്ഥരുടെയും സഹയാത്രികരുടെയും സഹായത്തോടെ പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. ദ്വാരക സ്റ്റേഷനടുത്ത് വെച്ച് രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
പൂര്‍ണഗര്‍ഭിണിയായ കൃഷ്ണ, ഭര്‍ത്താവ് പ്രദീപ് എന്നിവര്‍ ചേര്‍ന്ന് ആശുപത്രിയിലേക്ക് പോകുന്നതിന് വേണ്ടിയാണ് മെട്രൊ ട്രെയിനില്‍ കയറിയത്. മഴയും കൊടുങ്കാറ്റും മൂലം ഇന്്ര റെയില്‍വേ സ്റ്റേഷനില്‍ എത്താന്‍ തന്നെ വൈകി. വീണ്ടും കുറെ സമയം കാത്തുനിന്ന ശേഷമാണ് ഇവര്‍ക്ക് ട്രെയിന്‍ കിട്ടിയത്. അപ്പോഴേക്കും കൃഷ്ണയ്ക്ക് പ്രസവ വേദനം ആരംഭിച്ചുകഴിഞ്ഞിരുന്നു.

ഉടന്‍ തന്നെ ദമ്പതികള്‍ സഹായാത്രികരെയും ട്രെയിനിലെ ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. യാത്രക്കാരുടെ കൂട്ടത്തില്‍ നിന്നും ഒരാള്‍ ഡോക്ടറെന്ന് പരിചയപ്പെടുത്തി മുന്നോട്ടുവന്നു. സി ഐ എസ് എഫ് ഉദ്യോഗസ്ഥവര്‍ മറ്റൊരു ഡോക്ടറെയും കൂടി വിളിച്ചുവരുത്തി. ഇവരുടെയും വനിതാ യാത്രക്കാരുടെയും സഹായത്തോടെ ട്രെയിനില്‍ വെച്ചുതന്നെ പ്രസവവും കഴിഞ്ഞു.
രാത്രി 9.10 ഓട് കൂടിയായിരുന്നു കൃഷ്ണ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സുഖപ്രസവമായിരുന്നു. പ്രസവശേഷം ഉടന്‍ തന്നെ സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ ആംബുലന്‍സില്‍ കൃഷ്ണയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. പാലം ആശുപത്രിയില്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications