കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ഹോക്കിയെ പുനരുജ്ജീവിപ്പിച്ചത് ആര്? അത് ഒരേയൊരാളാണ്... നവീന്‍ പട്‌നായിക്; അതിന്റെ കഥയിങ്ങനെ

Google Oneindia Malayalam News

ഹോക്കി ആണ് ഇന്ത്യയുടെ ദേശീയ വിനോദം. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ എല്ലാവര്‍ക്കും ഇത് അറിയാം. എന്നാല്‍ ക്രിക്കറ്റിനേയോ ഫുട്‌ബോളിനേയോ പോലെ ഒരു സ്വീകാര്യത ഹോക്കിയ്ക്ക് ഇന്ത്യയില്‍ കിട്ടിയിട്ടില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ഒരുകാലത്ത് ലോക ഹോക്കിയിലെ മുടിചൂടാ മന്നന്‍മാരായിരുന്നു ഇന്ത്യ. എന്നാല്‍ പിന്നീട് ഹോക്കിയെ രാജ്യം വിസ്മരിക്കാന്‍ തുടങ്ങി.

ഇന്ന് ഇന്ത്യന്‍ ഹോക്കിയുടെ നല്ല കാലം തിരിച്ചെത്തിയിരിക്കുകയാണ്. ടോക്ക്യോ ഒളിംപിക്‌സില്‍ പുരുഷ ടീം 41 വര്‍ഷത്തിന് ശേഷം സെമിഫൈനലില്‍ എത്തി. ചരിത്രത്തിലാദ്യമായി സെമി ഫൈനലില്‍ എത്തി വനിതാ ടീമും ചരിത്രം സൃഷ്ടിച്ചു. ഇരു ടീമുകളുടേയും പ്രകടനത്തില്‍ പലരും അത്ഭുതപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ഹോക്കിയുടെ തിരിച്ചുവരവിന് വഴിവച്ചത് ആരാണെന്ന് കൂടി അറിയണം...

കിടു ലുക്കില്‍ നടി എസ്തര്‍ അനില്‍; എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍

1

ഇന്ത്യയില്‍ ഹോക്കി എന്ന വിനോദത്തെ പുനരുജ്ജീവിപ്പിച്ചത് ഒഡീഷ സര്‍ക്കാര്‍ ആയിരുന്നു. അതേ, നവീന്‍ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ഒഡീഷ സര്‍ക്കാര്‍. നവീന്‍ പട്‌നായിക് പഴയ ഹോക്കി കളിക്കാരനായിരുന്നു. ഗോളിയുടെ റോളിലായിരുന്നു അദ്ദേഹം. മാത്രമല്ല, കായിക മേഖലയോട് അത്രയേറെ താത്പര്യവും ഉണ്ടായിരുന്നു. അങ്ങനെയാണ് ഒഡീഷ സര്‍ക്കാര്‍ ഇന്ത്യന്‍ ഹോക്കിയെ സ്‌പോണ്‍സര്‍ ചെയ്യാന്‍ തീരുമാനിക്കുന്നത്.

2

2018 ല്‍ ആയിരുന്നു ഒഡീഷയുടേയും നവീന്‍ പട്‌നായിക്കിന്റേയും ഈ തീരുമാനം. അന്ന് ദേശീയ ടീമിന്റെ സ്‌പോണ്‍സര്‍മാര്‍ പിന്‍വലിഞ്ഞ സാഹചര്യത്തിലായിരുന്നു ഇത്. രാജ്യം മുഴുവന്‍ ഗ്ലാമര്‍ സ്‌പോര്‍ട്‌സിന്റെ പിറകേ പോകുന്ന കാലത്തായിരുന്നു നവീന്‍ പട്‌നായിക്കിന്റെ നിര്‍ണായക തീരുമാനം. സാമ്പത്തിക സഹായം മാത്രമായിരുന്നില്ല നവീന്‍ പട്‌നായിക്കിന്റെ ഒഡീഷ ഹോക്കിയ്ക്ക് നല്‍കിയത്. അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിക്കൊടുത്തു. സംസ്ഥാനത്ത് അടിത്തട്ട് മുതല്‍ ഹോക്കിയ്ക്ക് പ്രാധാന്യവും നല്‍കി.

2

ഒളിംപിക്‌സില്‍ എട്ട് സ്വര്‍ണ മെഡലുകള്‍ ആണ് ഇന്ത്യ ഹോക്കിയിലൂടെ സ്വന്തമാക്കിയിട്ടുള്ളത് എന്ന് ഇന്ന് കേള്‍ക്കുമ്പോള്‍ ഒരു അത്ഭുതമായി തോന്നിയേക്കാം. 1928 ലെ അരങ്ങേറ്റം മുതല്‍ ഒളിംപിക്‌സിന്‍ ഇന്ത്യന്‍ ഹോക്കി ടീമുകള്‍ വിസ്മയം തീര്‍ത്തിരുന്നു. 1980 ല്‍ ആണ് അവസാനമായി ഇന്ത്യന്‍ ഹോക്കി ടീം ഒളിംപിക്‌സ് സ്വര്‍ണം നേടിയത്. എന്തായാലും ഇപ്പോള്‍ അടുത്തടുത്ത ദിനങ്ങളില്‍ ഇന്ത്യ ഒളിംപിക്‌സില്‍ വീണ്ടും ചരിത്രം രചിച്ചിരിക്കുകയാണ്. ഈ ഘട്ടത്തില്‍ നവീന്‍ പട്‌നായിക്കിനെ ഇന്ത്യന്‍ ഹോക്കിയുടെ പുനരുജ്ജീവനത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിച്ചാലും അത് അതിശയോക്തി ആവില്ല.

4

ഇന്ത്യന്‍ ഹോക്കി ടീമിലെ അനിഷേധ്യ സാന്നിധ്യമാണ് മലയാളിയായ പിആര്‍ ശ്രീജേഷ്. ഇന്ത്യന്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനും ആണ്. ഒഡീഷയാണ് തങ്ങളുടെ ടീമിന്റെ രണ്ടാം വീട് എന്നായിരുന്നു ടോക്യോ ഒളിംപിക്‌സിന് മുമ്പ് പിആര്‍ ശ്രീജേഷ് പറഞ്ഞത്. ഒഡീഷ സര്‍ക്കാര്‍ ഹോക്കിയ്ക്ക് വേണ്ടി ചെയ്ത സംഭാവനകളെ പ്രകീര്‍ത്തിക്കുകയും ചെയ്തിരുന്നു ശ്രീജേഷ്. രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ച പ്രതിഭ കൂടിയാണ് ശ്രീജേഷ്.

45

ലോകം ഇന്ന് ഒഡീഷയെ അറിയുന്നത് ഒരു സ്‌പോര്‍ട്‌സ് ഹബ് ആയിട്ടാണെന്നും ശ്രീജേഷ് പറഞ്ഞിരുന്നു. ഒഡീഷ ഒരു സൂപ്പര്‍ സ്‌പോര്‍ട്‌സ് ഹബ് ആണ്. ഒഡീഷയില്‍ പരിശീലനം ലഭിക്കുമ്പോള്‍, ഇത് ഒരു രണ്ടാം വീട് പോലെയാണ് തങ്ങള്‍ക്ക് തോന്നിയിട്ടുള്ളത്. ഇപ്പോള്‍ ഒഡീഷയിലെ കുട്ടികളോട് ആരാകണം എന്ന് ചോദിച്ചാല്‍ അവര്‍ക്ക് ഐഎഎസ്സുകാരനോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ ആകണം എന്ന് പറയില്ല. എല്ലാവര്‍ക്കും കായിക താരമാകാനാണ് ആഗ്രഹം. സ്‌പോര്‍ട്‌സിലൂടെ നല്ലത് കൊണ്ടുവരാന്‍ കഴിയുമെന്ന് ഒഡീഷ തെളിയിച്ചുകഴിഞ്ഞതുകൊണ്ടാണിത് എന്നും ശ്രീജേഷ് പറഞ്ഞിരുന്നു.

6

ഒളിംപിക് മെഡല്‍ ജേതാക്കള്‍ക്ക് ഇത്തവണ ഒഡീഷ പ്രഖ്യാപിച്ചിരിക്കുന്നത് ആറ് കോടി രൂപയാണ്. ഒരുപക്ഷേ, അസാധാരണം എന്ന് തോന്നിയേക്കാം. സംസ്ഥാനത്ത് പുതിയതായി 14 ആസ്‌ട്രോ ടര്‍ഫുകളും വികസിപ്പിക്കുന്നുണ്ട് ഇപ്പോള്‍. 2018 ല്‍ ദേശീയ ഹോക്കി ടീമിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍ ആയതിന് പിറകേ, അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഒഡീഷ സര്‍ക്കാരുമായി ഒരു ധാരണാപത്രത്തിലും ഒപ്പുവച്ചിരുന്നു. തുടര്‍ന്ന് ദേശീയ ടീം ക്യാമ്പുകള്‍ക്കും ഐ ലീഗ് മത്തരങ്ങള്‍ക്കും അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ക്കും എല്ലാം ഒഡീഷ ആതിഥേയത്വം വഹിക്കുകയും ചെയ്തു. അതേ വര്‍ഷം തന്നെ ആയിരുന്നു ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ഹോക്കിയുടെ ലോകകപ്പ് മത്സരത്തിനും ഭുവനേശ്വര്‍ ആതിഥേയത്വം വഹിച്ചത്. ഹോക്കി പ്രേമികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയങ്ങളിലായിരുന്നു അന്ന് മത്സരങ്ങള്‍ നടന്നത്. ആ അനുഭവവും ശ്രീജേഷ് പങ്കുവച്ചിട്ടുണ്ട്.

7

ലോക രണ്ടാം നമ്പര്‍ ടീം ആയ ഓസ്‌ട്രേലിയയെ ആയിരുന്നു ഒളിംപിക്‌സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ വനിതാ ടീം തോല്‍പിച്ചത്. സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് ഈ മത്സരം തെളിയിച്ചത് എന്നായിരുന്നു മത്സരത്തിന് ശേഷം കോച്ചിന്റെ പ്രതികരണം. നിങ്ങള്‍ നിങ്ങളില്‍ തന്നെ വിശ്വസിക്കാന്‍ തുടങ്ങുകയും വിശ്വസിച്ചുകൊണ്ടിരിക്കുകയും കഠിനശ്രമം തുടരുകയും ചെയ്താല്‍ വിജയം ഉറപ്പാണ്. അതാണ് തങ്ങള്‍ ഈ ദിനം നേടിയത് എന്നും കോച്ച് പറഞ്ഞിരുന്നു.

8

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും ഇന്ത്യന്‍ ഹോക്കിയില്‍ വിഭാവനം ചെയ്തത് ഇതുതന്നെ ആയിരുന്നു. പ്രതാപകാലം തിരിച്ചുപിടിക്കാന്‍ ഇന്ത്യന്‍ താരങ്ങളുടെ കഴിവില്‍ അദ്ദേഹം വിശ്വാസം അര്‍പിച്ചു. ഇപ്പോഴത്തെ കുതിപ്പ് നിലനിര്‍ത്തുക, എല്ലാ ശുഭാശംസകളും നേരുന്നു- ഇങ്ങനെയാണ് വിജയം നേടിയ ഇന്ത്യന്‍ പുരുഷ- വനിതാ ഹോക്കി ടീമുകള്‍ക്ക് നവീന്‍ പട്‌നായിക് നല്‍കിയ സന്ദേശം. സ്വര്‍ണത്തില്‍ കുറഞ്ഞ ഒന്നിന് വേണ്ടിയും ശ്രമിക്കരുത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Recommended Video

cmsvideo
Indian Women's Hockey Team Makes History, Reaches 1st Olympic Semi-final with 1-0 Win Over Australia
9

ഇന്ത്യന്‍ ഹോക്കി ടീമുകളുടെ മിന്നും വിജയത്തെ കുറിച്ച് ഒഡിയ ഭാഷയില്‍ നവീന്‍ പട്‌നായിക് ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു. അതിന്റെ തര്‍ജ്ജമ ഇങ്ങനെയാണ്- '41 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ പുരുഷ ഹോക്കി ടീം സെമി ഫൈനലിലും വനിതാ ടീം ചരിത്രത്തില്‍ ആദ്യമായി സെമി ഫൈനലിലും ഒളിമ്പിക്‌സില്‍ പ്രവേശിച്ച. ഇത് രാജ്യത്തിന് അഭിമാനകരമാണ്. 2018 മുതല്‍, ഒഡീഷ രണ്ട് ദേശീയ ടീമുകളെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്, അതില്‍ ഒഡീഷക്കാരായ നമുക്കെല്ലാം അഭിമാനവും ഉണ്ട്. എല്ലാവര്‍ക്കും എന്റെ ഹൃദയത്തിന്റെ ഉള്ളില്‍ നിന്നുളള ആശംസകള്‍.

ജയ് ഹിന്ദ്! '

English summary
Once undisputed world champions, the stakes of Indian Hockey at international stage during the past three decades has been turbulent. Odisha CM Naveen Patnaik – The Man Behind Revival Of Indian Hockey.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X